മനുഷ്യരെ ചൊവ്വയിലെത്തിക്കാൻ കഴിയുമെന്ന ഉറച്ചവിശ്വാസവുമായി ഇലോൺ മസ്‌ക്

|

ഭൂമിയിലെ താമസം വെടിഞ്ഞ് മനുഷ്യന്‍ ചൊവ്വയിലേക്ക് കുടിയേറി പാർക്കുന്ന യുഗം വരുമെന്ന് പറയുന്നതിൽ ലവലേശം പോലും ഇനി സംശയം വേണ്ട. ഇത് സംഭവിക്കാൻ ഇനി അധികം കാലമൊന്നും വേണ്ട എന്ന് സാരാംശം. ഇലോണ്‍ മസ്‌ക് രൂപവത്കരിച്ച ആശയങ്ങളനുസരിച്ച് നടന്ന ചരിത്രം മാത്രമേയുള്ളു. അങ്ങനെയുള്ളപ്പോൾ ചൊവ്വായിലേക്കുള്ള കുടിയേറ്റം അസാധ്യമായ ഒരു കാര്യമാണെന്ന് കരുതി തള്ളിക്കളയേണ്ടതില്ല. കാരണം അസംഭവ്യമെന്ന് എഴുതിച്ചേർത്ത പല പദ്ധതികളും സാധ്യമാക്കിയിട്ടുള്ളയാളാണ് ഇലോൺ മസ്‌ക്.

 
മനുഷ്യരെ ചൊവ്വയിലെത്തിക്കാൻ കഴിയുമെന്ന ഉറച്ചവിശ്വാസവുമായി ഇലോൺ മസ്‌ക്

നാല് വര്‍ഷത്തിനുള്ളിൽ ചൊവ്വയില്‍ മനുഷ്യന്റെ കോളനി സ്ഥാപിതമാക്കുക എന്ന അടിയുറച്ച ആഗ്രഹത്തോടെയാണ് മസ്‌കിന്റേയും അദ്ദേഹത്തിന്റെ കമ്പനി സ്‌പേസ് എക്‌സിന്റേയും മുമ്പോട്ടുള്ള പ്രയാണം. ആഗ്രഹിക്കുന്ന ആര്‍ക്കും ചൊവ്വയിലേക്ക് കുടിയേറി പാർക്കുവാൻ അവസരമൊരുക്കുന്ന അത്രയും ചിലവ് കുറച്ച് ചൊവ്വാ യാത്ര സംഘടിപ്പിക്കാനാണ് മസ്‌കിന്റെ ശ്രമം.

'ചൊവ്വയിലേക്ക് എത്തിപ്പെടാനാകും എന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. ഭാവിയില്‍ അഞ്ച് ലക്ഷം ഡോളറോ ചിലപ്പോള്‍ ഒരു ലക്ഷം ഡോളറിന് താഴെയോ ആയിരിക്കും ചൊവ്വാ യാത്രക്കു വേണ്ടി വരുന്ന ചിലവ്. വികസിത രാജ്യങ്ങളിലുള്ളവര്‍ക്ക് സ്വന്തം വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറാന്‍ സാധ്യമാക്കുന്നതാണിത്,' ഇലോണ്‍ മസ്‌ക് തന്റെ ലക്ഷ്യം ട്വീറ്ററിലൂടെ വെളിപ്പെടുത്തി.

15,000 രൂപയില്‍ താഴെ ലഭ്യമായ മികച്ച പത്ത് ലാപ്‌ടോപ്പുകളെ പരിചയപ്പെടാം15,000 രൂപയില്‍ താഴെ ലഭ്യമായ മികച്ച പത്ത് ലാപ്‌ടോപ്പുകളെ പരിചയപ്പെടാം

മനുഷ്യൻ ചൊവ്വയില്‍ എത്തുമ്പോൾ നേരിടേണ്ടിവരുന്നത് പല സങ്കിർണമായ ഘട്ടങ്ങളായിരിക്കും. ഇനി ചൊവ്വയിലെത്തിയ ആര്‍ക്കെങ്കിലും ഭൂമിയിലേക്ക് തിരികെ എത്തിച്ചേരണമെന്ന് തോന്നിയാല്‍ അതിനും സൗജന്യമായി തിരിച്ചെത്തിക്കുമെന്ന വാഗ്ദാനവും മസ്‌ക് പ്രഖ്യപിച്ചിട്ടുണ്ട്.

സ്‌പേസ് എക്‌സിന്റെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങളില്‍ നിര്‍ണ്ണായകമാകുന്ന സ്റ്റാര്‍ഷിപ്പിനെ മുന്നോട്ടു നയിക്കുന്ന റോക്കറ്റ് എൻജിന്‍ റാപ്ടറിന്റെ വിശദാംശങ്ങളും മസ്‌ക് പങ്കുവെച്ചു. ടെക്‌സാസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍ നിന്നും ആറിലേറെ തവണ റാപ്ടര്‍ എൻജിനിന്റെ പരീക്ഷണം നടത്തിക്കഴിഞ്ഞു. എൻജിൻറെ കാര്യക്ഷമത, ചേംബര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങളും മസ്‌ക് പുറത്തുവിട്ടു.

18 നിലയുടെ വലിപ്പമുള്ള സ്റ്റാര്‍ഷിപ്പില്‍ ആറ് റാപ്ടര്‍ എൻജിനുകളുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം 22 നിലകളുടെ ഉയരമുള്ള റോക്കറ്റ് ബൂസ്റ്ററായ സൂപ്പര്‍ ഹെവി 31 റാപ്ടര്‍ എൻജിനുകളുടെ സഹായത്തിലാണ് സഞ്ചരിക്കുക. മനുഷ്യന്റെ ചൊവ്വയിലേക്കുള്ള കുടിയേറ്റമെന്ന സ്വപ്‌ന പദ്ധതി മസ്‌ക് 2015-ലാണ് ലോകത്തോട് വെളിപ്പെടുത്തിയത്. സ്‌പേസ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' എന്ന പ്രധാന റോക്കറ്റിനെ കൂടുതല്‍ കാര്യക്ഷമവും ചിലവ് കുറഞ്ഞതുമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ബഹിരാകാശത്തേക്ക് ഒരു തവണ ചരക്കെത്തിക്കുന്നതിനായി 62 ദശലക്ഷം ഡോളറാണ് ഫാല്‍ക്കണ്‍ 9-ൽ ചിലവാകുന്നത്. 25 ടണ്‍ ചരക്കാണ് ഒരു തവണത്തെ വിക്ഷേപണത്തില്‍ ഈ ബഹിരാകാശവാഹനത്തിലൂടെ ഭൂമിയുടെ പുറത്തെത്തിക്കുക. ഈ കണക്കിൽ ഇത്രയും ഭാരം പത്തിലൊന്ന് ചിലവില്‍ ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

സ്‌പേസ് X

സ്‌പേസ് X

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 100 ടണ്‍ ചരക്കും 100 മനുഷ്യരെയും വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പോകാന്‍ ശേഷിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറയുന്നതിന്റെ പ്രധാന കാരണം സ്റ്റാര്‍ഷിപ്പിനെ വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന മേന്മയാണ്. റോക്കറ്റുകളിലെ ശിഷ്ടഭാഗവും വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് കത്തിവീഴുകയാണ് പതിവ്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് റോക്കറ്റിനൊപ്പം കത്തിയമർന്നുപോകുന്നത്. റോക്കറ്റുകളെ തിരിച്ചിറക്കി ഇതിനൊറരുതി വരുത്തിയത് സ്‌പേസ് എക്‌സും ഇലോണ്‍ മസ്‌കുമാണ്.

ആദ്യ സ്റ്റാര്‍ഷിപ്പ് 2022-ല്‍

ആദ്യ സ്റ്റാര്‍ഷിപ്പ് 2022-ല്‍

സ്റ്റാര്‍ഷിപ്പിന്റെ മറ്റൊരു പ്രത്യേകത ചൊവ്വയിലെത്തിയ ശേഷം അവിടെ നിന്നും ഇന്ധനം നിറക്കാമെന്നതാണ്. ദ്രവീകൃത മീഥെയ്‌നും ഓക്‌സിജനുമാണ് സ്റ്റാര്‍ഷിപ്പിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്. ഭൂമിയിലേക്ക് തിരിച്ചെത്തിച്ചേരുന്നതിനുള്ള ഇന്ധനം ചൊവ്വയില്‍ നിന്നും ലഭ്യമാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ കണക്കുകൂട്ടൽ.

സ്‌പേസ് X ബഹിരാകാശകേന്ദ്രം
 

സ്‌പേസ് X ബഹിരാകാശകേന്ദ്രം

സ്റ്റാര്‍ഷിപ്പിന്റെ നിര്‍മാണത്തിനു ഉപയോഗിക്കുന്ന വസ്തുക്കളില്‍ മാറ്റം വരുത്തിയും ചിലവ് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരം കുറഞ്ഞതും എന്നാല്‍ ബലമുള്ളതുമായ കാര്‍ബണ്‍ ഫൈബര്‍ സമ്മിശ്രങ്ങളാണ് നിലവില്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.

ചൊവ്വ

ചൊവ്വ

ഇതിന് പകരമായി ഉരുക്ക് ഉപയോഗിക്കാന്‍ ഇലോണ്‍ മസ്‌ക് തന്റെ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാര്‍ബണ്‍ ഫൈബറിന്റെ 66-ല്‍ ഒന്ന് ചിലവ് മാത്രമേ ഉരുക്കിന് വരുന്നുള്ളൂ. ചൊവ്വയിലേക്ക് ചരക്കുമായി ആദ്യ സ്റ്റാര്‍ഷിപ്പ് 2022-ല്‍ പറന്നുയരുമെന്നാണ് സ്‌പേസ് എക്‌സിന്റെ പ്രഖ്യാപനം.

Best Mobiles in India

Read more about:
English summary
The comments came after Muk revealed new details about his rocket company's truck-size rocket engine, called Raptor, and the launch system it'd propel to the moon and Mars, called Starship.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X