Elon Musk | മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറാകും; ഇനി 6 മാസം കൂടി മതിയെന്ന് ഇലോൺ മസ്ക്

|

ലോക കോടീശ്വരൻ ഇലോൺ മസ്കിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമെല്ലാം സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്. അയാൾ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക്ക് ജീനിയസ് ആണെന്ന്. സാധ്യമാക്കുമെന്ന് അയാൾ പ്രഖ്യാപിക്കുന്ന പുതിയ സാങ്കേതികവിദ്യകളും ലക്ഷ്യങ്ങളും വെറും ദിവാസ്വപ്നങ്ങളല്ലെന്ന ബോധ്യവും ലോകത്തിനുണ്ട്. മനുഷ്യന്റെ തലച്ചോറിൽ ആയിരക്കണക്കിന് ഇലക്ട്രോഡുകളാഴ്ത്തി കാണാൻ കഴിയാത്തവർക്ക് കാഴ്ച നൽകുമെന്നും നടക്കാനാകാത്തവരെ നടത്തിക്കുമെന്നും അയാൾ പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയില്ലെന്നതും യാഥാർഥ്യം (Elon Musk Neuralink).

 

ബ്രെയിൻ ചിപ്പ്

നാണയ വലിപ്പം പോലുമില്ലാത്ത ബ്രെയിൻ ചിപ്പ് മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ചുള്ള പരീക്ഷണം ആരംഭിക്കാൻ ഇനി ആറ് മാസം കൂടി കാത്തിരുന്നാൽ മതിയെന്നാണ് മസ്ക് പറയുന്നത്. മനുഷ്യരിൽ പരീക്ഷണം നടത്താൻ ഉള്ള അനുമതിയ്ക്കായി ന്യൂറാലിങ്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. 2020ൽ മനുഷ്യരിൽ പരീക്ഷണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് സാധ്യമായിരുന്നില്ല.

അമേരിക്കൻ

അമേരിക്കൻ ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചാൽ 2023 ന്റെ പകുതിയോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിക്കപ്പെടും. എവിടെ ആരിലൊക്കെയാണ് ഈ പരീക്ഷണം നടത്തുക എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. എന്നെങ്കിലും ഒരിക്കൽ തന്റെ തലയ്ക്കുള്ളിലും ചിപ്പ് ഘടിപ്പിക്കുമെന്ന് ഇലോൺ മസ്ക് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ന്യൂറാലിങ്ക് ചിപ്പ്
 

ന്യൂറാലിങ്ക് ചിപ്പ്

ശരീരത്തിനുള്ളിൽ ചിപ്പ് പിടിപ്പിക്കുന്നത് പുതിയ കാര്യമല്ല. ശരീരത്തിനുള്ളിൽ കുത്തി വയ്ക്കുന്ന ചിപ്പുകൾ ധരിക്കുന്നവരും അതുപയോഗിച്ച് വിവിധ ജോലികൾ ചെയ്യുന്നവരുമൊക്കെ നിരവധിയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആയിരിക്കണക്കിന് ചിപ്പ് ധാരികൾ ഇപ്പോഴേയുണ്ട്. എന്നാൽ ഈ ചിപ്പുകളെയൊക്കെ വെറും കുട്ടിക്കളിയാക്കി മാറ്റുന്നവയാണ് ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് വിഭാവനം ചെയ്യുന്ന ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് ചിപ്പ് ( എൻ1 ).

Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്

എൻ1

മുടിനാരിഴകളേക്കാളും കനം കുറഞ്ഞ ആയിരക്കണക്കിന് ഇലക്ട്രോഡ് വയറുകളും വയർലെസ് ആയി ചാർജ് ചെയ്യാവുന്ന നാണയ വലിപ്പം പോലുമില്ലാത്ത ചിപ്പ് സെറ്റുമാണ് ന്യൂറാലിങ്ക് തലച്ചോറിൽ ഘടിപ്പിക്കുന്നത്. ഇലക്ട്രോഡുകളുടെ ഒരറ്റം മസ്തിഷ്കത്തിന്റെ പുറം പാളിയിൽ കുത്തിയിറക്കും. 15 മിനുറ്റ് കൊണ്ട് 64 ഇലക്ട്രോഡുകളാണ് ഇത്തരത്തിൽ സ്ഥാപിക്കാൻ കഴിയുക.

ഒന്നാം തലമുറ

ഒന്നാം തലമുറ ന്യൂറാലിങ്ക് ചിപ്പിൽ 1,024 ഇലക്ട്രോഡുകളാണുള്ളത്. അടുത്ത വേർഷനുകളിൽ ഇലക്ട്രോഡുകളുടെ എണ്ണം 16,000 ആയി ഉയരുമെന്ന് ന്യൂറാലിങ്ക് പറയുന്നു. ഒരേ സമയം രണ്ട് ചിപ്പുകൾ സ്ഥാപിക്കുന്ന സാഹചര്യം ഉണ്ടായാൽ തലച്ചോറിൽ സ്ഥാപിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണം നേരെ ഇരട്ടിയാകും. ഇലക്ട്രോഡുകളുടെ മറ്റേ അറ്റം തലയോട്ടി തുരന്ന് ഘടിപ്പിക്കുന്ന എൻ1 ചിപ്പ്സെറ്റുമായും കണക്റ്റ് ചെയ്യും.

ഇലോൺ

ഇലോൺ മസ്കിന്റെ ഭാഷയിൽ പറഞ്ഞാൽ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ച് വാറ്റി അവിടെയൊരു സ്മാർട്ട് വാച്ച് വയ്ക്കുന്നത് പോലെയാണ് എൻ1 ചിപ്പുകൾ സ്ഥാപിക്കുന്നത്. ഈ ഇലക്ട്രോഡുകൾക്ക് തലച്ചോറിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ കൈമാറാനും സാധിക്കും. പുറത്തുള്ള ഡിവൈസുകളുമായി കണക്റ്റ് ചെയ്യാനും സാധിച്ചേക്കും. കുരങ്ങുകളിലും പന്നികളിലും നടത്തിയ പരീക്ഷണങ്ങൾ വിജയകരമായതോടെയാണ് മനുഷ്യ ശരീരത്തിലേക്ക് ചിപ്പ് ഘടിപ്പിക്കുന്നതിലേക്ക് ന്യൂറാലിങ്ക് നീങ്ങുന്നത്.

BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്

പരീക്ഷണങ്ങളുടെ ദൃശ്യങ്ങളും വിശദാംശങ്ങളും

എൻ1 ചിപ്പ് ഉപയോഗിച്ച് കുരങ്ങുകളെക്കൊണ്ട് വീഡിയോ ഗെയിം കളിപ്പിക്കുന്നതും വെർച്വൽ കീബോർഡിൽ വാക്കുകൾ ടൈപ്പ് ചെയ്യിപ്പിക്കുന്നതും പന്നികളുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതും ക്യാമറയിൽ നിന്നുള്ള സിഗ്നലുകൾ നേരിട്ട് തലച്ചോറിലേക്ക് കടത്തി വിടുന്നതും പോലെയുള്ള പരീക്ഷണങ്ങളുടെ ദൃശ്യങ്ങളും വിശദാംശങ്ങളും നേരത്തെ ന്യൂറാലിങ്ക് പുറത്ത് വിട്ടിരുന്നു.

കാഴ്ചയില്ലാത്തവർക്ക് കാഴ്ച ശക്തി

കാഴ്ചയില്ലാത്തവർക്ക് കാഴ്ച ശക്തി നൽകുക, ശരീരം പൂർണമായും തളർന്ന് പോയവർ മനസ് കൊണ്ട് ടൈപ്പ് ചെയ്യാൻ പ്രാപ്തരാക്കുക, നട്ടെല്ലിന്റെ പ്രശ്നങ്ങൾ മൂലം നടക്കാൻ കഴിയാത്തവർക്ക് തലച്ചോറിന്റെ നിർദേശങ്ങൾ നേരിട്ട് കാലുകളിലെത്തിച്ച് നടക്കാനുള്ള ശേഷി തിരികെ നൽകുക തുടങ്ങി ന്യൂറാലിങ്കിന്റെ പരീക്ഷണ ഫലങ്ങൾ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

മനുഷ്യർ

ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസുകൾ ഭാവിയിൽ മനുഷ്യനെ എന്തെല്ലാമാക്കി മാറ്റുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. മനുഷ്യരും സൂപ്പർ കമ്പ്യൂട്ടറുകളുമായുള്ള ബൌദ്ധിക അന്തരം കുറയ്ക്കുമെന്നൊക്കെയുള്ള അവകാശവാദങ്ങളുണ്ട്. നേരെ തിരിച്ച് മനുഷ്യർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിമകളായേക്കാമെന്നുമുള്ള വാദങ്ങളും ശക്തമായി ഉയരുന്നുണ്ട്.

ഡിവൈസുകൾ

ന്യൂറാലിങ്ക് മാത്രമല്ല. 2021ൽ തന്നെ മനുഷ്യരിലെ ബ്രെയിൻ കംപ്യൂട്ടർ ഇൻറർഫേസ് പരീക്ഷണത്തിന് അനുമതി ലഭിച്ച സിൻക്രോൺ, ബ്ലാക്ക് റോക്ക് ന്യൂറോടെക്ക്, പാരഡോമിക്സ് പോലെയുള്ള കമ്പനികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. നെഞ്ചിൽ ഘടിപ്പിക്കുന്ന ഡിവൈസുകൾ സിൻക്രോൺ യുഎസിലെ ഒരു രോഗിയിൽ സിൻക്രോൺ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ന്യൂറാലിങ്കിന്റെ ചിപ്പിന് ലഭിക്കുന്ന ഹൈപ്പിന് കാരണം അതിന് പിന്നിൽ പ്രവർത്തിക്കുന്ന മസ്കിന്റെ മസ്തിഷ്കങ്ങൾ തന്നെയാണ്. മസ്കെന്ന ബുദ്ധിരാക്ഷസനിൽ നിന്ന് അത്ഭുതങ്ങൾ മാത്രമാണ് ലോകം പ്രതീക്ഷിക്കുന്നത്. അപകടകരമായ വഴികളിലൂടെയുള്ള മസ്കിന്റെ യാത്രകളെ ആശങ്കയോടെ കാണുന്നവരും നിരവധിയാണ്.

Best Mobiles in India

English summary
Elon Musk says that Neuralink can start implanting brain chips in the human brain in six months. Neuralink has submitted an application for approval to conduct human trials.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X