ഇനി എഐയുടെ ആറാട്ട്! ലോകത്തിലെ തന്നെ പവർഫുൾ ആയ എഐയുടെ പരിശീലനം നടന്നുകൊണ്ട് ഇരിക്കുന്നെന്ന് ഇലോൺ മസ്‌ക്
ശക്തമായ എഐ പരിശീലന ക്ലസ്റ്റർ എന്ന് അവകാശപ്പെടുന്ന ഗ്രോക്ക് (Grok) അതിൻ്റെ ലാർജ് ലാംഗ്വേജ് മോഡൽ (LLM) പരിശീലനം ആരംഭിച്ചു. ടെന്നസിയിലെ മെംഫിസിൽ സ്ഥിതി ചെയ്യുന്ന ഈ സിസ്റ്റത്തിൽ 1,00,000 Nvidia H100 AI ചിപ്പുകൾ ആണ് ഉള്ളത്. മസ്‌ക് തൻ്റെ മറ്റൊരു കമ്പനി ആയ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ആകാംഷയോടെ ആണ് ആ പോസ്റ്റിനെ ഉറ്റ് നോക്കിയത്.
"@xAI ടീം, @X ടീം, @Nvidia, മെംഫിസ് സൂപ്പർക്ലസ്റ്റർ പരിശീലനം നേടുന്ന സപ്പോർട്ടിംഗ് കമ്പനികൾ എന്നിവരുടെ പ്രവർത്തനം പ്രാദേശിക സമയം പുലർച്ചെ 4:20ന് ആരംഭിച്ചു" എന്നാണ് ഇലോൺ മസ്‌ക് ട്വിറ്റർ പോസ്റ്റിലൂടെ പറഞ്ഞത്. "ഒരൊറ്റ RDMA ഫാബ്രിക്കിൽ 100 k ലിക്വിഡ്-കൂൾഡ് H 100s ഉപയോഗിച്ച് നടത്തുന്ന പരിശീലനം ആയത് കൊണ്ട് തന്നെ ഇത് ലോകത്തിലെ ഏറ്റവും ശക്തമായ എഐ പരിശീലന ക്ലസ്റ്ററാണ്!" മസ്‌ക് കൂട്ടിച്ചേർത്തു.

ഒരു ത്രെഡിൽ ക്ലസ്റ്റർ തൻ്റെ കമ്പനിയുടെ എഐ മോഡലിന് "ഒരു പ്രധാന നേട്ടം" നൽകുമെന്ന് മസ്‌ക് കുറിച്ചു. "ഈ വർഷം ഡിസംബറോടെ ലോകത്തിലെ ഏറ്റവും ശക്തമായ എഐയെ ഓരോ മെട്രിക്കിലും പരിശീലിപ്പിക്കുന്നതിൽ ഇത് ഒരു പ്രധാന നേട്ടമാണ്" അദ്ദേഹം പറഞ്ഞു."ഗ്രോക്ക് മെംഫിസിൽ പരിശീലിപ്പിക്കപ്പെടുന്നു" എന്ന് അദ്ദേഹം നേരത്തെ തന്നെ പോസ്റ്റുകളിലൂടെ പറഞ്ഞിരുന്നു.
എന്തുകൊണ്ട് ആണ് ഇത് പ്രധാനപെട്ടതാകുന്നത്? xAIയും ഒറാക്കിളും 10 ബില്യൺ ഡോളറിൻ്റെ സെർവർ ഇടപാടിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ചതായി ഒരു റിപ്പോർട്ട് പറഞ്ഞ്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ വികസനം. മസ്‌ക് സ്വന്തമായി ഡാറ്റാ സെൻ്റർ നിർമ്മിക്കുകയാണെന്നും അതിനായി എഐ ചിപ്പുകൾ വാങ്ങുകയാണ് എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. എക്‌സിലെ ഒരു പോസ്റ്റിലൂടെ മസ്‌ക് പിന്നീട് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
xAl 100k (100,000) H100 സിസ്റ്റം തന്നെ നിർമ്മിക്കുകയാണ്. ഈ മാസം അവസാനം പരിശീലനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ വ്യത്യാസത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ പരിശീലന ക്ലസ്റ്ററായിരിക്കും ഇത്," ഇലോൺ മസ്‌ക് മറ്റൊരു പോസ്റ്റിൽ കൂട്ടി ചേർത്തു.
"ഞങ്ങൾ 100 k H 100 ഉം അടുത്ത പ്രധാന സംവിധാനവും ഇന്റെർനെല്ലി ചെയ്യാൻ തീരുമാനിച്ചതിൻ്റെ കാരണം, ഞങ്ങളുടെ അടിസ്ഥാന മത്സരശേഷി മറ്റേതൊരു എഐ കമ്പനിയേക്കാളും വേഗത ഉള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒന്നാമത് എത്താനുള്ള ഒരേ ഒരു മാർഗ്ഗം ആണിത്," മസ്‌ക് എടുത്ത് പറഞ്ഞു.
മസ്ക് പറയുന്നത് അനുസരിച്ച്, xAI ആഗസ്റ്റിൽ Grok 2 പുറത്തിറക്കും. Grok 3 ഡിസംബറിൽ ലഭ്യമാകും. "ഗ്രോക്ക് 2 ഫൈൻ ട്യൂണിംഗിലൂടെയും ബഗ് പരിഹാരങ്ങളിലൂടെയും കടന്ന് പോയികൊണ്ട് ഇരിക്കുകയാണ്. ഒരു പക്ഷേ അടുത്ത മാസം റിലീസ് ചെയ്യാൻ സാധിച്ചേക്കും," മസ്ക് കൂട്ടി ചേർത്തു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








