1983ൽ 12 വയസുള്ളപ്പോൾ ഗെയിം ഡെവലപ്പർ; ഇലോൺ മസ്കെന്ന ഇതിഹാസത്തിന് തുടക്കം കുറിച്ച ഗെയിം കളിക്കുന്നോ?

|

ലോക കോടീശ്വരൻ ഇലോൺ മസ്ക് വാർത്തകളിൽ നിറയാത്ത ഒരു ദിവസം പോലും ഇല്ലെന്നത് അടുത്തകാലത്തെ ഒരു യാഥാർഥ്യമാണ്. ട്വിറ്റർ ഏറ്റെടുക്കലും പിന്നാലെയുണ്ടായ സംഭവവികാസങ്ങളുമൊക്കെ മസ്കിനെ വീണ്ടും ഓൺ എയറിലാക്കി നിർത്തിയിട്ടുണ്ട്. സ്പേസ് എക്സ്, ടെസ്ല, ബോറിങ് കമ്പനി, ന്യൂറാലിങ്ക് എന്നിവ പോലെയുള്ള എണ്ണം പറഞ്ഞ കമ്പനികൾ കൈവശമുള്ള ആളാണ് Elon Musk. എന്നാൽ ടെക്ക് ലോകത്തിന്റെ നെറുകയിലേക്കുള്ള മസ്കിന്റെ യാത്രയുടെ തുടക്കം എവിടെ നിന്നാണെന്ന് ആലോചിച്ചിട്ടുണ്ടോ?

 

ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യൻ

ഇന്ന് 51 വയസുണ്ട് മസ്കിന്. ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യൻ എന്ന സ്ഥാനത്തേക്കുള്ള മസികിന്റെ യാത്ര ആരംഭിക്കുന്നത് 1983ൽ അദ്ദേഹത്തിന്റെ 12ാം വയസിലാണെന്ന് വേണമെങ്കിൽ പറയാം. 12 വയസ്, നാമൊക്കെ സ്കൂള് കട്ട് ചെയ്യാൻ പോലും മടിക്കുന്ന പ്രായമാണ്. 12ാം വയസിൽ സ്വന്തമായി വീഡിയോ ഗെയിം ഡെവലപ്പ് ചെയ്ത് കൊണ്ടാണ് മസ്ക് ടെക്ക് ലോകത്തെ തന്റെ അശ്വമേധം ആരംഭിക്കുന്നത്.

 

ബ്ലാസ്റ്റർ

ബ്ലാസ്റ്റർ എന്നാണ് ഈ വീഡിയോ ഗെയിമിന് നൽകിയ പേര്. എച്ച്ടിഎംഎൽ കാലത്തെ രഒരു സാധാരണ വീഡിയോ ഗെയിം പോലെയാണ് ബ്ലാസ്റ്ററും പ്രവർത്തിക്കുന്നത്. യൂസേഴ്സിന്റെ ഷിപ്പുകൾ ഉപയോഗിച്ച് എലിയൻ ഷിപ്പുകൾ തകർക്കുകയെന്നതാണ് ഗെയിം പ്ലേ. ഒരു തവണ 5 ഷിപ്പുകൾ വരെയാണ് യൂസേഴ്സിന് ഉപയോഗിക്കാൻ സാധിക്കുന്നത്. അഞ്ച് ഷിപ്പുകൾ എന്നാൽ 5 ലൈഫുകൾ എന്നാണ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നതെന്നും മനസിലാക്കുക.

ഐഫോണിനും ആൻഡ്രോയിഡിനും പകരക്കാരൻ? ഗൂഗിളിനോടും ആപ്പിളിനോടും നേരിട്ടേറ്റുമുട്ടുമോ ഇലോൺ മസ്ക്?ഐഫോണിനും ആൻഡ്രോയിഡിനും പകരക്കാരൻ? ഗൂഗിളിനോടും ആപ്പിളിനോടും നേരിട്ടേറ്റുമുട്ടുമോ ഇലോൺ മസ്ക്?

അന്യഗ്രഹ ജീവികൾ
 

അന്യഗ്രഹ ജീവികൾ വിക്ഷേപിക്കുന്ന ഹൈഡ്രജൻ ബോംബുകളിൽ നിന്നും സ്റ്റാറ്റസ് ബീം മെഷീനുകളിൽ നിന്നും രക്ഷപെട്ട് നിൽക്കുകയും വേണം. 1978ൽ പുറത്തിറങ്ങിയ സ്പേസ് ഇൻവേഡേഴ്സ് ഗെയിമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മസ്ക് ബ്ലാസ്റ്റർ വികസിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഇലോൺ മസ്കിന്റെ ബ്ലാസ്റ്റർ ഗെയിമിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇലോൺ മസ്കും ബ്ലാസ്റ്ററും

ഇലോൺ മസ്കും ബ്ലാസ്റ്ററും

ഗെയിം പ്ലേ കാണുമ്പോൾ ഇതത്ര വലിയ ഗെയിം ആണോയെന്ന് ആർക്കെങ്കിലും ഒക്കെ തോന്നാം. എന്നാൽ 1983ൽ വെറും 12 വയസുള്ളപ്പോഴാണ് ഇലോൺ മസ്ക് ഈ ഗെയിം ഡെവലപ്പ് ചെയ്തത് എന്ന് ആലോചിക്കണം. അടുത്ത വർഷം പിസി ആൻഡ് ഓഫീസ് ടെക്നോളജി എന്ന ട്രേഡ് മാഗസിനിൽ ഈ ഗെയിം കോഡ് പബ്സിഷ് ചെയ്ത് വന്നിരുന്നു. ഗെയിം ഡെവലപ്പർ എന്ന നിലയിൽ അന്ത കാലത്തെ 500 ഡോളറും മസ്കിന് പ്രതിഫലമായി ലഭിച്ചു.

പിസി ആൻഡ് ഓഫീസ് ടെക്നോളജി

മസ്കിന്റെ വളർച്ചയ്ക്കിടയിൽ വിസ്മൃതിയിലേക്ക് മറന്ന് പോയ ബ്ലാസ്റ്റർ പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് 2015ലാണ്. ബ്ലൂംബെർഗിന്റെ ടെക്നോളജി റിപ്പോർട്ടറായ ആഷ്ലീ വാൻസ് മസ്കിനെക്കുറിച്ച് ഒരു ബുക്ക് പുറത്തിറക്കിയിരുന്നു. 84 ൽ പിസി ആൻഡ് ഓഫീസ് ടെക്നോളജി മാഗസിനിൽ അച്ചടിച്ച് വന്ന ബ്ലാസ്റ്റർ കോഡിന്റെ ഫോട്ടോയും ഈ ബുക്കിൽ വാൻസ് ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഗൂഗിളിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്ന തോമസ് ലോററ്റ് ഈ കോഡ് വീഡിയോ ഗെയിം ആയി മാറ്റുകയും ചെയ്തു.

ബ്ലാസ്റ്റർ ഗെയിം കളിക്കാൻ താത്പര്യമുണ്ടോ?

ബ്ലാസ്റ്റർ ഗെയിം കളിക്കാൻ താത്പര്യമുണ്ടോ?

അതേ, ഇലോൺ മസ്ക് 1983 ൽ വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം ( ബ്ലാസ്റ്റർ ) ഇന്നും യൂസേഴ്സിന് ആക്സസ് ചെയ്യാൻ കഴിയും. ലോകത്തെ ഏറ്റവും വലിയ ബിസിനസ് ജീനിയസിന്റെ ഐതിഹാസിക യാത്രയുടെ തുടക്കത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർക്ക് ഈ ഗെയിം കളിക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

Xiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തുംXiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തും

ബ്ലാസ്റ്റർ -1984 ഗെയിം
 • നിങ്ങളുടെ കമ്പ്യൂട്ടറിൽ വെബ് ബ്രൌസറിൽ നിന്നും ബ്ലാസ്റ്റർ -1984 ഗെയിം (Blastar-1984 game) സെർച്ച് ചെയ്യുക. താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. https://blastar-1984.appspot.com/
  • എച്ച്ടിഎംഎൽ ഫോർമാറ്റിൽ ഗെയിം ഓപ്പൺ ആകും. യൂസേഴ്സിന് നിർദേശങ്ങൾ ആവശ്യമുണ്ടോയെന്നുള്ള ചോദ്യവും ഒപ്പം വരും. ഇതിനുള്ള മറുപടി ( Y/N ) നൽകി ഗെയിം ആരംഭിക്കാം.
  • സ്പേസ്ഷിപ്പ്

   നിങ്ങളുടെ സ്പേസ്ഷിപ്പ് ഗെയിം പേജിന്റെ ഏറ്റവും താഴെയായി നൽകിയിട്ടുണ്ടാകും. ആരോ ബട്ടൺസ് ഉപയോഗിച്ച് സ്പേസ്ഷിപ്പ് നാവിഗേറ്റ് ചെയ്യാം. എലിയൻ ഷിപ്പുകൾക്ക് നേരെ വെടിയുതിർക്കാൻ സ്പേസ് ബാറും ഉപയോഗിക്കാം. 5 ലൈഫുകളാണ് ഓരോ തവണയും യൂസറിന് ലഭിക്കുക. ഇതിനുള്ളിൽ പമാവധി സ്കോർ നേടുകയെന്നതാണ് ഗെയിം പ്ലേയുടെ ടാർഗറ്റ്.

   വീഡിയോ

   എതിർപ്പുകളും വിയോജിപ്പുകളും ഉണ്ടെങ്കിലും ഇലോൺ മസ്കിന് തുല്യമായി അയാൾ മാത്രമാണ് ഇന്നത്തെ ലോകത്തുള്ളത്. സ്വന്തം ആത്മവിശ്വാസവും തോൽക്കാൻ അറിയാത്ത മനസുമാണ് ഇലോൺ മസ്കിനെ ഇന്ന് ലോകത്തെ ഏറ്റവും വിജയിച്ച മനുഷ്യനായി മാറ്റിയെടുത്തത്. അതിനെല്ലാം തുടക്കം കുറിച്ചത് വെറും 12ാം വയസിൽ അയാൾ നിർമിച്ച വീഡിയോ ഗെയിമും.

Best Mobiles in India

English summary
Elon Musk is 51 now. Musk's journey to become the richest man in the world began in 1983 at the age of 12. Musk started his foray into the tech world by developing his own video game at the age of 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X