ന്യൂറാലിങ്ക്: തലച്ചോറുമായി ബന്ധിപ്പിക്കുന്ന ചിപ്പുമായി ഇലോൺ മസ്‌ക്

|

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തിയില്‍ അതി ബുദ്ധിമാന്മാരായ യന്ത്രമനുഷ്യര്‍ ഭാവിയില്‍ ജന്മമെടുക്കുമെന്നും അവ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാവുമെന്നും പ്രവചിക്കുന്നവരുണ്ട്.

 
ന്യൂറാലിങ്ക്: തലച്ചോറുമായി ബന്ധിപ്പിക്കുന്ന ചിപ്പുമായി ഇലോൺ മസ്‌ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന അഭിപ്രായത്തോട് യോജിച്ച് നിൽക്കുന്നയാൾ തന്നെയാണ് ഇലോണ്‍ മസ്‌ക്, അത് പല തവണ അദ്ദേഹം തുറന്നു പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇലോൺ മസ്‌ക്

ഇലോൺ മസ്‌ക്

അതുകൊണ്ടുതന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യന്ത്രസംവിധാനങ്ങളെ, കംപ്യൂട്ടറുകളെ അതിജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന സാങ്കേതിക വിദ്യയ്ക്കായുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉടലെടുത്തത്, അതാണ് ന്യൂറാലിങ്ക് പ്രോജക്റ്റ് എന്നറിയപ്പെടുന്നത്. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഇത്.

ന്യൂറാലിങ്ക് പ്രോജക്റ്റ്

ന്യൂറാലിങ്ക് പ്രോജക്റ്റ്

2016-ല്‍ തുടക്കമിട്ട ഈ സാങ്കേതിക വിദ്യ അധികം വൈകാതെ യാഥാര്‍ഥ്യമാവുമെന്ന് പ്രഖ്യാപിക്കുന്നതാണ് എന്നെഴുതി ഏപ്രില്‍ 21-ന് ഇലോണ്‍ മസ്‌ക് ട്വീറ്ററിൽ പങ്കുവെച്ചിരുന്നു. മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ബന്ധിപ്പിക്കുക എന്നതുതന്നെയാണ് പദ്ധതിയും.

തലച്ചോറുമായി ബന്ധിപ്പിക്കുന്ന ചിപ്പ്

തലച്ചോറുമായി ബന്ധിപ്പിക്കുന്ന ചിപ്പ്

അതിബുദ്ധിമാന്മാരായ മനുഷ്യവംശം, കംപ്യൂട്ടറുകളുമായി സ്വയം സംവദിക്കാന്‍ കഴിയുന്ന മനുഷ്യവംശം. ന്യൂറാലിങ്ക് യാഥാര്‍ത്ഥ്യമാവുന്നതോടെ മനുഷ്യന്‍ സ്വയമേ കംപ്യൂട്ടറിനൊപ്പം നില്‍ക്കാന്‍ കഴിവുള്ളവരായി മാറിയേക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യന്ത്ര സംവിധാനങ്ങളെ ചെറുക്കാന്‍ കഴിവുള്ളവരായി ഈ സാങ്കേതിക വിദ്യ മനുഷ്യനെ മാറ്റിയേക്കും. സൂപ്പർ ഹ്യൂമൻ സൈബോർഗ് എന്ന ഒരു വിഭാഗം വികസപ്പിക്കുന്നതിനല്ല ഈ പദ്ധതിയെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. ന്യൂറാലിങ്ക് ആദ്യം ശ്രദ്ധ കേന്ദ്രികരിക്കുന്നത് ആരോഗ്യരംഗത്താണ്, അതായത് മസ്തിഷ്ക രോഗങ്ങൾ നേരിടുന്ന ചികിത്സാരീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇലോൺ മസ്‌ക് പറഞ്ഞു.

Best Mobiles in India

Read more about:
English summary
The long term aspiration with Neuralink would be to achieve a symbiosis with artificial intelligence and to achieve a sort of democratization of intelligence, such that it is not monopolistically held in a purely digital form by governments and large corporations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X