ഇമെയില്‍ ഇനി 15 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും

Posted By: Samuel P Mohan

15 ഇന്ത്യന്‍ ഭാഷകളില്‍ ഇനി ഇമെയില്‍ സപ്പോര്‍ട്ട് ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇത് അതിന്റെ വിവിധ ആപ്ലിക്കേഷനുകളും സേവനങ്ങളും വ്യാപിപ്പിക്കും. ഓഫീസ് 365, ഔട്ട്‌ലുക്ക് 2016, ഔട്ട്‌ലുക്ക്.കോം, എക്‌സ്‌ച്ചേഞ്ച്, ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ (EPO) പോലുളള സേവനങ്ങളില്‍ ആളുകള്‍ക്ക് അന്താരാഷ്ട്ര ഡൊമെയിന്‍ പേരുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഇമെയില്‍ ഇനി 15 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും

എല്ലാ വര്‍ഷവും ഫെബ്രുവരി 21നാണ് ഇന്റര്‍ നാഷണല്‍ മതര്‍ ലാഗ്യേജ് ഡേ ആഘോഷിക്കുന്നത്. ഹിന്ദി, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, കൊങ്കണി, മൈഥിലി, മറാത്തി, മണിപ്പൂരി, നേപ്പാളി, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 15 ഭാഷകളാണ് ഇത് പിന്തുണയ്ക്കുന്നത്.

ഇതു കൂടാതെ ഭാഷയും സ്‌ക്രിപ്റ്റും പകര്‍ത്തുന്ന യീണിക്കോഡ് എന്ന അന്താരാഷ്ട്ര നിലവാരവും അവര്‍ പിന്തുണയ്ക്കുന്നു. ഇമെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും IDN-സ്വീകരിക്കല്‍ ഭാഷകള്‍ ഉപയോഗിക്കാനാകും.

എക്‌സ്‌ജെന്‍പ്ലസ് (XgenPlus) പോലുളള മൂന്നാം കക്ഷി EAI വിലാസ ദാതക്കളിലുടനീളം മൈക്രോസോഫ്റ്റ് പ്രാദേശിക ഭാഷ പിന്തുണല വിപുലീകരിക്കും, ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാഷ ഇമെയില്‍ വിലാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

യൂണിവേഴ്‌സല്‍ ആക്‌സിപ്‌റ്റെന്‍സ് സ്റ്റീയറിംഗ് ഗ്രൂപ്പിലെ ഒരു അംഗമെന്ന നിലയില്‍ ഉറുദു, അറബി തുടങ്ങിയ വലത്തു നിന്നും ഇടത്തേക്കുളള ഭാഷകള്‍ ഉള്‍പ്പെടെയുളള ഭാഷകള്‍ക്കും സ്‌ക്രിപ്റ്റുകള്‍ക്കും പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.

ബിഎസ്എന്‍എല്‍ നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു

ഓഫീസ്, സെര്‍ച്ച് എഞ്ചിന്‍ ബിംഗ് എന്നിവ ഉപയോഗിച്ച് പ്രാദേശിക ഭാഷകളെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്നു. 11 ഭാഷകളും സ്‌ക്രിപ്റ്റുകളും പിന്തുണയ്ക്കുന്ന സമയത്ത് ബിംഗില്‍ ഒന്‍പത് വ്യത്യസ്ഥ ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് തിരയാന്‍ കഴിയും.

English summary
Microsoft announced support for e-mail addresses in 15 Indian languages across its apps and services, including Office 365, Outlook 2016, Outlook.com, Exchange Online and Exchange Online Protection (EOP)

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot