ഇമെയില്‍ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ പിറകില്‍

Posted By: Staff

ഇമെയില്‍ ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ പിറകില്‍

ഇമെയില്‍ ഉപയോഗം ഇന്ത്യയില്‍ വളരെ കുറവെന്ന് റിപ്പോര്‍ട്ട്. ഇമെയില്‍ ആശയവിനിമയത്തില്‍ ഏറ്റവും പിറകില്‍ സൗദി അറേബ്യയാണ്. തൊട്ടടുത്ത സ്ഥാനമാണ് ഇന്ത്യയ്ക്ക്. ടെക്‌നോളജി രംഗതത് ഏറെ മുന്നേറ്റം നടത്തിയ ജപ്പാനാണ് ഇതിലുള്‍പ്പെടുന്ന മറ്റൊരു രാജ്യം.

ഇപ്‌സോസ്/ റോയിട്ടേഴ്‌സ് സര്‍വ്വെയാണ് ഈ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. ജപ്പാനില്‍ 75 ശതമാനം പേരാണ് ഇമെയില്‍ വഴി ആശയവിനിമയം നടത്തുന്നത്. ഇന്ത്യയില്‍ 68 ശതമാനം പേരും സൗദിയില്‍ 46 ശതമാനം പേരുമാണ് ഇമെയില്‍ ഉപയോഗിക്കുന്നത്. മറ്റ് രാജ്യങ്ങളിലെല്ലാം പത്തില്‍ എട്ടോ ഒമ്പതു പേര്‍ ഇമെയില്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ ഇമെയില്‍ ഉപയോഗം 85 ശതമാനമാണ് ഇപ്പോള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ 62 ശതമാനം ആണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  ഉപയോഗത്തില്‍ ഇന്തോനേഷ്യ, അര്‍ജന്റീന, റഷ്യ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot