ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍!!!

Posted By:

ലോകത്ത് ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ അന്തരീക്ഷമുള്ള സ്ഥാപനങ്ങളില്‍ ഒന്നായിട്ടാണ് പൊതുവെ ഫേസ് ബുക്കിനെ വിലയിരുത്തുന്നത്. ഗ്ലാസ് ഡോര്‍ ഉള്‍പ്പെടെ പലരും നടത്തിയ സര്‍വേകളില്‍ ജീവനക്കാര്‍ തന്നെ ഇത് ശരിവച്ചിട്ടുമുണ്ട്.

എന്നാല്‍ എല്ലാ ഫേസ് ബുക്ക് ജീവനക്കാരും ഇവിടെ അത്ര സന്തോഷത്തിലല്ല. പ്രൊഫഷണലിസമില്ലായ്മ, സുക്കര്‍ ബര്‍ഗിന്റെ തെറ്റായ സമീപനങ്ങള്‍, ജോലി സ്ഥലത്തെ പരിമിതികള്‍ തുടങ്ങി പല വിധ കുറവുകളാണ് ഫേസ് ബുക്കിനെ കുറിച്ച് ചില ജീവനക്കാര്‍ക്ക് ഉന്നയിക്കാനുള്ളത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ലെങ്കിലും നിലവില്‍ സ്ഥാപനത്തിന്റെ ഭാഗമായവരും കമ്പനി വിട്ടവരും ആയ ഏതാനും വ്യക്തികളുടെ അഭിപ്രായമാണ്. അവരുടെ കാഴ്ചപ്പാടില്‍, ഫേസ് ബുക്ക് ജോലി മനം മടുപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. ഒപ്പം ഫേസ് ബുക്ക് ഓഫീസിനകത്തെ ചില കാഴ്ചകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

ഓണ്‍ കോള്‍ ഡ്യൂട്ടിയുള്ള സമയങ്ങളില്‍ ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും 'ഉണര്‍ന്നിരിക്കണം' അതായത് എപ്പോള്‍ വിളിച്ചാലും എത്താന്‍ സാധിക്കണം. അതുകൊണ്ടുതന്നെ ഇത്തരം അവസരങ്ങളില്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ ദൂരയാത്രകള്‍ പോകാനോ കഴിയില്ല. ഉറങ്ങുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ സൈലന്റ് ആക്കിയിടാന്‍ പാടില്ല എന്നാണ് നിയമം. ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നാണ് ഫേസ് ബുക്ക് എന്‍ജിനീയറായ കീത്ത് ആഡംസ് പറയുന്നത്.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

മിക്ക സ്ഥാപനങ്ങളിലും ഔദ്യോഗിക കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും കൂ്ടിക്കുഴയ്ക്കാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഫേസ് ബുക്കില്‍ അത്തരമൊരു രീതി നിലവില്ല. വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ എങ്ങനെയാണോ അതുതന്നെയായിരിക്കണം ഔദ്യോഗിക ജീവിതത്തില്‍ എന്നാണ് കമ്പനിയുടെ നിലപാട്. ഇത് പ്രൊഫഷണലിസമില്ലായ്മയുടെ ഭാഗമാണെന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന്‍ പറയുന്നത്്.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ജീവനക്കാരന്‍ പറഞ്ഞത് ഒരു കാര്യത്തിലും കമ്പനിക്ക ദീര്‍ഘദൃഷ്ടി ഇല്ല എന്നാണ്. ഒരിക്കല്‍ തന്നോട് ഒരു പ്രൊജക്റ്റ് റീ ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒരുമാസമെടുത്ത് പൂര്‍ത്തീകരിച്ചപ്പോഴാണ് രൂപരേഖ പൂര്‍ണമായും മാറ്റേണ്ട എന്നും പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മതി എന്നും അറിയിച്ചത്. ദീര്‍ഘ വീക്ഷണമില്ലാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

കമ്പനിയില്‍ ഒരു കാര്യത്തിനും അടുക്കും ചിട്ടയുമില്ലെന്നാണ് മറ്റൊരു ജീവനക്കാരന്റെ പരാതി. സ്ഥാപനം വളരുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തതാണ് കാരണമെന്നും ഇദ്ദേഹം പറയുന്നു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

താന്‍ ജോലി ചെയ്തതില്‍ വച്ച് ഏറ്റവും മോശം അന്തരീക്ഷമായിരുന്നു ഫേസ് ബുക്കിലെന്ന് ഒരു താല്‍കാലിക ജീവനക്കാരന്‍ അഭിപ്രായപ്പെട്ടു. ഫേസ് ബുക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ േജാലി ചെയ്യുന്ന ഇയാളെ മറ്റൊരു ജീവനക്കാരി അവധിയില്‍ പോയപ്പോള്‍ പകരം നിയമിച്ചതാണ്. എന്നാല്‍ ആവശ്യമായ പരിശീലനം നല്‍കിയതുമില്ല. ഏറ്റവും മോശമായി പെരുമാറുന്ന രണ്ട് ടീം ലീഡര്‍മാര്‍ക്കൊപ്പമാണ് തനിക്ക് ജോലി ചെയ്യേണ്ടി വന്നതെന്നും ഇദ്ദേഹം പറഞ്ഞു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

തന്നെ ഏല്‍പിച്ച ജോലിയില്‍ നിന്നു വ്യത്യസ്തമായി, ഡയരക്ടറുടെ അലക്കാനുള്ള തുണി എടുത്തുവയ്ക്കുക, വീട്ടുകാര്യങ്ങള്‍ നോക്കുക തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിച്ചു എന്നാണ് ഒരു മുന്‍ ജീവനക്കാരന്‍ പറയുന്നത്. തീര്‍ത്തും അവഗണിക്കുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും ഇയാള്‍ പറഞ്ഞു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

പുതിയ ജോലി ഏറ്റെടുക്കുമ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ആരും നല്‍കാറില്ലെന്നാണ് ഫേസ് ബുക്കിലെ മുന്‍ ജീവനക്കാരി പറഞ്ഞത്. എല്ലാം തനിയെ ഊഹിച്ച് ചെയ്യുകയായിരുന്നു. ചെയ്യുന്ന ജോലിയെ കുറിച്ച് അഭിപ്രായം പറയാന്‍ പോലും ആരും തയാറായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

ഫേസ് ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെയും സി.ഒ.ഒ ഷെര്‍ലി സാന്‍ഡ് ബര്‍ഗിന്റെയും തെറ്റായ പല നയങ്ങളും ജീവനക്കാര്‍ക്കിടയില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ടെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഇവര്‍ക്ക് കമ്പനിയുടെ കാര്യങ്ങളേക്കാള്‍ മറ്റു പലതിനമാണ് താല്‍പര്യമെന്നും ചിലര്‍ ആരോപിക്കുന്നു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

ഓഫീസില്‍ വലിയൊരു ഹാളില്‍ തോളോടു തോള്‍ ചേര്‍ന്നാണ് ജീവനക്കാര്‍ ഇരിക്കുന്നത്. യാതൊരു സ്വകാര്യതയോ സൗകര്യമോ ഇവിടെ ഇല്ല എന്നും ചിലര്‍ പറയുന്നു.

 

ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍

പലകാര്യങ്ങളിലും ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ള രീതിയിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മാനേജര്‍മാരോടൊ മറ്റു മേലുദ്യോഗസ്ഥരോടൊ ചര്‍ച്ച ചെയ്യാറില്ലെന്നും ഫിലിപ് എന്ന മുന്‍ ജീവനക്കാരന്‍ പറഞ്ഞു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്കിലെ അരമന രഹസ്യങ്ങള്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot