യുഎസ്ബി ശൂന്യമാണെങ്കിലും വൈറസ് ഉണ്ടാകാം...!

Written By:

യുഎസ്ബികള്‍ വന്‍സുരക്ഷാഭീഷണിയ്ക്ക് കാരണമാകുന്നതായി പഠനം. ഉപയോക്താവ് അറിയാതെ തന്നെ കമ്പ്യൂട്ടറുകളില്‍ വൈറസുകളും മാള്‍വെയറുകളും കടത്താനുള്ള ഏറ്റവും നല്ല മാര്‍ഗമായി മാറിയിരിക്കുകയാണ് യുഎസ്ബികള്‍ എന്നാണ് പുതിയ കണ്ടെത്തിയിരിക്കുന്നത്. യുഎസ്ബി കാലിയാണെങ്കിലും ഫോര്‍മാറ്റ് ചെയ്തു കഴിഞ്ഞാലും മാള്‍വെയറുകള്‍ അതില്‍ അവശേഷിക്കുമെന്നാണ് ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പ്യൂട്ടര്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഒരു ഡെമോണ്‍സ്‌ട്രേഷനില്‍ ഗവേഷകര്‍ യുഎസ്ബി വഴി കണക്ടു ചെയ്തത് ഒരു പ്രമുഖ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണായിരുന്നു. ചാര്‍ജു ചെയ്യാനായി കണക്ടു ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഒരു നെറ്റ്‌വര്‍ക്ക് കാര്‍ഡായി രൂപാന്തരം പ്രാപിച്ചിരിക്കുന്നെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ കുത്തിയിട്ട് ഉപയോക്താവ് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ബ്രൗസിങ് ഹിസ്റ്ററി മുഴുവന്‍ ഈ നെറ്റ്‌വര്‍ക്ക് കാര്‍ഡിന് ചോര്‍ത്താനാകുമെന്നും ഇവര്‍ ചൂണ്ടികാണിച്ചു.

യുഎസ്ബി ശൂന്യമാണെങ്കിലും വൈറസ് ഉണ്ടാകാം...!

ഓണ്‍ലൈന്‍ പേയ്‌മെന്റ് സൈറ്റുകള്‍ ഉള്‍പ്പെടെ ഉള്ളവയുടെ വ്യാജപേജുകള്‍ നിര്‍മിക്കാനും ഇത്തരം യുഎസ്ബി പ്രോഗ്രാമുകള്‍ക്കാകും. ഇതിലൂടെ ഉപയോക്താവിന്റെ യൂസര്‍ ഐഡിയും പാസ്‌വേഡുമെല്ലാം ചോര്‍ത്താനുമാകും. പിന്നെ അക്കൗണ്ടിലെ പണം ചോര്‍ന്നുപോകുമെന്നും ഇവര്‍ ചൂണ്ടികാണിച്ചു.
സമാനമായ മറ്റ് ഉപദ്രവകാരമായ പ്രോഗ്രാമുകളെ പോലെ ഈ യുഎസ്ബി മാള്‍വെയറുകളെപോലെ അത്ര പെട്ടെന്നൊന്നും കണ്ടെത്താനാവില്ല എന്നതാണ് ഭീഷണി കടുത്തതാക്കുന്നത്. സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത യുഎസ്ബി കണക്ടു ചെയ്യാതിരിക്കുക എന്നതു മാത്രമാണ് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot