Home
News

ശത്രുക്കളുണ്ടോ? എങ്കില്‍ ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറയൂ

By Super
ശത്രുക്കളുണ്ടോ? എങ്കില്‍ ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറയൂ

ശത്രുക്കളില്ലാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും, എന്നാല്‍ ശത്രുവാണെങ്കിലും സംസാരിക്കും ചിരിക്കും ഒപ്പമിരുന്ന് സമയം ചെലവഴിക്കും അങ്ങനെ മിത്രങ്ങളോട് ഇടപഴകുന്ന പോലെയൊക്കെ തന്നെ. പക്ഷെ ചിലരുണ്ട്, ശത്രുവിന്റെ മുഖത്ത് നോക്കി കാര്യം പറയുന്നവര്‍. അത് നല്ലതാണോ ചീത്തയാണോ എന്നല്ല ഇവിടുത്തെ വിഷയം. പറഞ്ഞുവരുന്നത് ഒരു ആപ്ലിക്കേഷനെ കുറിച്ചാണ്. എനിമിഗ്രാഫ് എന്നാണ് ഈ ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്. നിങ്ങളുടെ ശത്രുക്കളുടെ പേര് വിവരപ്പട്ടിക ഉണ്ടാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

ഈ ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ആക്‌സസ് ചെയ്യാനാകും. വ്യക്തികളെ മാത്രമല്ല നിങ്ങള്‍ക്ക് എനിമീസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാകുക. നിങ്ങള്‍ക്കിഷ്ടമില്ലാത്ത സേവനങ്ങള്‍, ഉത്പന്നങ്ങള്‍, കമ്പനികള്‍, ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റികള്‍ അങ്ങനെ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം.

ഫെയ്‌സ്ബുക്കില്‍ അംഗത്വം ഉള്ള ഒരാളെ നിങ്ങള്‍ ശത്രുവായി ആപ്ലിക്കഷനില്‍ ചേര്‍ത്താല്‍ നിങ്ങളുടെ പ്രൊഫൈലിലെ എനിമീസ് ലിസ്റ്റില്‍ ഈ പേര് കാണാനാകും. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ പട്ടിക കാണാനാകുകയുള്ളൂ.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ആര്‍ട് ആന്റ് ടെക്‌നോളജി പ്രൊഫസറായ ഡീന്‍ ടെറിയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഫെയ്‌സ്ബുക്കില്‍ ഫ്രന്റ്‌സ് ലിസ്റ്റുകള്‍ കണ്ടപ്പോളാണ് ശത്രുക്കളുടെ ലിസ്റ്റ് ഇല്ലാത്തതെന്തെന്ന് ആദ്യമായി ചിന്തിച്ചതെന്ന് ടെറി വ്യക്തമാക്കി.

മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും അതിലെ അംഗങ്ങളെ സ്വന്തം ഇഷ്ടങ്ങള്‍ വഴി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് പരസ്പരം ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും അതിലൂടെ ബന്ധം സ്ഥാപിക്കാനും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പ് ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ സൈറ്റില്‍ ഒരു അണ്‍ലൈക്ക് ബട്ടണ്‍ വേണമെന്ന് മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ അതിന് ശേഷം പല സൗകര്യങ്ങളും അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് പക്ഷേ ഈ ആവശ്യത്തിന് ഇപ്പോഴും പരിഗണന നല്‍കിയിട്ടില്ല.

എനിമി ഗ്രാഫ് ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ടെറി പറയുന്നു. ആ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആള്‍ക്കേ മറ്റൊരാളുടെ എനിമീ ലിസ്റ്റില്‍ വരാന്‍ സാധിക്കൂ. മാത്രമല്ല ദുരുപയോഗം നടക്കുന്നുണ്ടോ എന്ന് എപ്പോഴും നിരീക്ഷിക്കുമെന്നും ടെറി വ്യക്തമാക്കി.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X