പഠനത്തോട് വിടപറഞ്ഞ് കോടിപതികളായവര്‍

By Bijesh
|

വിദ്യാഭ്യാസമാണോ ജീവിത വിജയത്തിന് അടിസ്ഥാനം?. അങ്ങനെയെങ്കില്‍ എ.ആര്‍. റഹ്മാനും രജനീകാന്തും കമലഹാസനും എന്തിന് മാര്‍ക്് സുക്കര്‍ബര്‍ഗ് പോലും ഇന്നു കാണുന്ന നിലയിലെത്തുമായിരുന്നില്ല. ഇവരില്‍ പലരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്.

ഇന്ന് കോടിപതികളായ ഇവരെല്ലാം തങ്ങളുടേതായ മേഘല കണ്ടെത്തി മുന്നേറിയാണ് വിജയത്തിന്റെ പടവുകള്‍ കയറിയത്. ബിരുദങ്ങള്‍ തേടി നടന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇവരുടെ തലവര മറ്റൊന്നാകുമായിരുന്നു.

അതുകൊണ്ടു തന്നെ ജീവിതവിജയത്തിന് വിദ്യാഭ്യാസമല്ല, വ്യത്യസ്തമായ ആശയങ്ങളും കഠിനാധ്വാനവുമാണ് വേണ്ടതെന്ന് നിസംശയം പറയാം.

ബില്‍ഗേറ്റ്‌സും സുക്കര്‍ബര്‍ഗും മാത്രമല്ല, ലോകത്തെ മുന്‍ നിരയില്‍ നില്‍ക്കുന്ന 10 കമ്പനികളുടെ സ്ഥാപകര്‍ ഇത്തരത്തില്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് സ്വന്തം പാത തെരഞ്ഞെടുത്തവരാണ്. അവരെ ഒന്ന് പരിചയപ്പെടാം.

റോബ് കാലിന്‍
 

Rob Kalin

എറ്റ്‌സി എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ സ്ഥാപകനും കോടീശ്വരനുമായ റോബ് കാലിന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സ്‌കൂളിനോട് വിടപറഞ്ഞയാളാണ്. തുടര്‍ന്ന് ഫര്‍ണിച്ചര്‍ ഡിസൈനറായി മാറിയ ഇദ്ദേഹം, തന്റെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള മാര്‍ഗം അന്വേഷിക്കുന്നതിനിടെയാണ് കരകൗശല വസ്തുക്കള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മാത്രമായി ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. അവിടെയാണ് എറ്റ്‌സിയുടെ തുടക്കം.

ജാക്ക് ഡോര്‍സെ

Jack Dorsey

ട്വിറ്റര്‍ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ഡോര്‍സെ ന്യൂയോര്‍ക് സര്‍വകലാശാലയിലെ പഠനം പാതിവഴിയിലുപേക്ഷിച്ച് ജോലി അന്വേഷിച്ചിറങ്ങിയ വ്യക്തയാണ്. 2008-ല്‍, 35 വയസില്‍ താഴെയുള്ള മികച്ച വ്യവസായികളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.

ഡീന്‍ കാമെന്‍

Dean Kamen

സെഗ്‌വെ പിടി എന്ന ഇരുചക്ര കമ്പ്യൂട്ടര്‍ നിയന്ത്രിത ഇലക്ട്രിക് വാഹനം കണ്ടുപിടിച്ചത് ഡീന്‍ കാമെനാണ്. ഇന്ന് ഏകദേശം 80-ഓളം കണ്ടുപിടുത്തങ്ങളുടെ യു.എസ്. പേറ്റന്റ് ഇദ്ദേഹത്തിനുണ്ട്. രണ്ടുവര്‍ഷത്തെ പോളിടെക്‌നിക് വിദ്യാഭ്യാസം മാത്രമാണ് ഡീന്‍ കാമനെ ഈ കണ്ടുപിടുത്തങ്ങള്‍ക്കു പ്രാപ്തനാക്കിയത്.

ഡേവിഡ് കാര്‍പ്

David Karp

മൈക്രോബ്‌ളോഗിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ സൈറ്റായ ടംബ്ലറിന്റെ സ്ഥാപകനാണ് ഡേവിഡ് കാര്‍പ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഈ യുവാവ് 2007-ല്‍ 27-ാം വയസിലാണ് ഈ വെബ്‌സൈറ്റ് അവതരിപ്പിച്ചത്. ഈ വര്‍ഷം യാഹൂ 1.1 ബില്ല്യന്‍ ഡോളറിനാണ് ടംബ്ലര്‍ ഏറ്റെടുത്തത്.

ജാക്ക് ടെയ്‌ലര്‍
 

Jack Taylor

എന്റര്‍പ്രൈസ് റെന്റ് എ കാര്‍ എന്ന യു.എസ്. കമ്പനിയുടെ സ്ഥാപകനായ ജാക് ടെയ്‌ലര്‍ നാവിക സേവനയില്‍ സേവനമനുഷ്ഠിക്കുന്നതിനായി വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ പഠനം ഉപേക്ഷിച്ച വ്യക്തിയാണ്. സൈനിക സേവനത്തിനു ശേഷം 1957-ലാണ് കാര്‍ ലീസിനു നല്‍കുന്ന ബിസിനസ് ആരംഭിച്ചത്. 1995-ല്‍ 2 ബില്ല്യന്‍ ഡോളറിന്റെ വരുമാനമാണ് സ്ഥാപനത്തിനുണ്ടായത്.

ജെറി യാംഗ്

Jerry Yang

യാഹൂ വെബ് സൈറ്റിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജെറി യാംഗ് പി.എച്ച്.ഡി പാതിവഴിയില്‍ ഉപേക്ഷിച്ചാണ് യാഹൂ സ്ഥാപിച്ചത്.

മാറ്റ് മുള്ളന്‍വെഗ്

Matt Mullenweg

വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ച മാറ്റ് മുള്ളന്‍വെഗ് ഹൂസ്റ്റന്‍ സര്‍വകലാശാലയിലെ പഠനം പാതിവഴിയിലുപേക്ഷിച്ചാണ് സ്വന്തം ഗവേഷണം ആരംഭിച്ചത്. പിന്നീട് ഓട്ടോമാറ്റിക് എന്ന കമ്പനിയും സ്ഥാപിച്ചു.

അരാഷ് ഫിര്‍ദൗസി

Arash Ferdowsi

ഡ്രോപ് ബോക്‌സ് എന്ന ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനത്തിന്റെ സഹ സ്ഥാപകനാണ് അമേരിക്കന്‍- ഇറാന്‍ പൗരനായ അരാഷ് ഫിര്‍ദൗസി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ഫിര്‍ദൗസി പഠനം ഉപേക്ഷിച്ചത്. 26 കാരനായ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ സമ്പാദ്യം 400 മില്ല്യന്‍ ഡോളറാണ്.

ഡാനിയല്‍ എക്

Daniel Ek

പ്രശസ്ത മ്യൂസിക് സ്ട്രീമിംഗ് സര്‍വീസായ സ്‌പോടിഫൈയുടെ സ്ഥാപകനാണ് ഡാനിയല്‍ എക്. 2008-ല്‍ 29-ാം വയസില്‍ സ്വന്തം സ്ഥാപനം ആരംഭിച്ച ഡാനിയല്‍ കോളേജ് വിദ്യാഭ്യാസം നേടിയിട്ടില്ല. ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നെങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കിയില്ല. ഇന്ന് 4 ബില്ല്യന്‍ ഡോഌാണ് സ്ഥാപനത്തിന്റെ ആസ്തി.

പഠനത്തോട് വിടപറഞ്ഞ് കോടിപതികളായവര്‍

Most Read Articles
Best Mobiles in India

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more