ഇന്റര്‍നെറ്റിലെ വന്‍ 'യുദ്ധങ്ങള്‍'

Posted By:

ആധുനിക യുഗത്തില്‍ മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച ഉപാധിയാണു ഇന്റര്‍നെറ്റ്. ദൂരവും കാലവും അതിരുകളും ലംഘിച്ചുകൊണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ കൂടി എത്തിയതോടെ മനുഷ്യര്‍ തമ്മിലുള്ള അകലവും തീരെ കുറഞ്ഞു. ലോകത്തിന്റെ ഏതുഭാഗത്തിരുന്നും എവിടെയുള്ള വ്യക്തികളുമായി പരിചയപ്പെടാനും സംവദിക്കാനും ഇത് സഹായകമായി.

ഗിസ്‌ബോട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വ്യത്യസത സാഹചര്യങ്ങളില്‍ ജീവിക്കുന്ന, വിഭിന്നമായ കാഴ്ചപ്പാടുകളും ചിന്താഗതികളുമുള്ള ഒരു കൂട്ടം പേര്‍ ആശയവിനിമയം നടത്തുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികം. രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഘലകളിലെയും പ്രശ്‌നങ്ങള്‍ ഇത്തരം സൈറ്റുകളില്‍ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അതിലുമുപരി സാങ്കേതിക രംഗത്തെ വിവിധ വിഷയങ്ങളും ചൂടുപിടിച്ച വാക്‌പോരിന് വേദിയാക്കിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുകയും ആളുകള്‍ ചേരിതിരിഞ്ഞ് പോരടിക്കുകയും ചെയ്ത ഏതാനും ടെക് 'യുദ്ധങ്ങള്‍' നോക്കാം.

വായിക്കുക: ലൈഫ് സ്‌ട്രോ... ഒറ്റവലിക്ക് കുടിക്കാം, എത്ര മലിനമായ വെള്ളവും

വായിക്കുക: ജീവിത വിജയത്തിന് ഇവരെ പിന്തുടരാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Windows vs. Mac

1980-കളില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പി.സിയാണോ ആപ്പിളിന്റെ മാക് പി.സിയാണോ മികച്ചത് എന്നതായിരുന്നു. പരമ്പരാഗതി രീതികള്‍ മാറ്റിയെഴുതി വ്യത്യസതമായി രൂപകല്‍പന ചെയ്ത പി.സിയായിരുന്നു മാക്. അതേസമയം കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത് വിന്‍ഡോസ് പി.സിയായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം സോഫ്റ്റ്‌വെയറുകളും വിന്‍ഡോസിനനുയോജ്യമായി നിര്‍മിച്ചതായിരുന്നു. മാകിന്റെ പ്രചാരം കുറയ്ക്കാന്‍ ഇത് കാരണമായി.

E-books vs. Printed Books

കൈയില്‍ കൊണ്ടുനടക്കാവുന്ന ലൈബ്രറിയാണ് ഇ-ബുക്ക്. എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും സൂക്ഷിക്കാമെന്നതും സ്ഥലം മുടക്കില്ല എന്നതും ഇ- ബുക്കിന്റെ മേന്മകളാണെങ്കിലും ഇതിനും എതിരഭിപ്രായമുണ്ടായിരുന്നു. അച്ചടിച്ച പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന സുഖവും സംതൃപ്തിയും ഇ-ബുക്കിനു ലഭിക്കില്ല എന്നതായിരുന്നു ഇ-ബുക്ക് വിരോധികളുടെ വാദം.

Android OS vs. iOS

ലോകത്തെ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളും ഒന്നുകില്‍ ആന്‍ഡ്രോയ്ഡ് അല്ലെങ്കില്‍ ഐ ഒ.എസ്. ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഐ ഒ.എസ്. ഉപകരണങ്ങള്‍ വാങ്ങുന്നവര്‍, ഇടയനെ പിന്തുടരുന്ന ആടുകളെ പോലെ അന്ധമായി ബ്രാന്‍ഡിന്റെ പിറകെ പോകുന്നവരാണെന്നും ഗുണനിലവാരത്തേക്കാള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് അവര്‍ നോക്കുന്നതെന്നുമായിരുന്നു ആന്‍ഡ്രോയ്ഡ് അനുകൂലികളുടെ ആരോപണം.
എന്നാല്‍ ഐഒഎസിനാണ് ആന്‍േഡ്രായ്ഡിനേക്കാള്‍ സ്ഥിരതയെന്നും യൂസര്‍ ഫ്രണ്ട്‌ലിയാണെന്നുമുള്ള വാദം നിരത്തിയാണ് മറുഭാഗം ഇതിനെ നേരിട്ടത്.

Facebook vs. Google+

ഫ്രണ്ട്‌സ്റ്ററിനും മൈസ്‌പേസിനും ഓര്‍ക്കുട്ടിനും ശേഷം അവതരിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റാണ് ഫേസ് ബുക്ക്. ഇന്ന് 51 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ആശ്രയിക്കുന്ന സോഷ്യല്‍ സൈറ്റും ഇതുതന്നെ. ഫേസ് ബുക്കിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ഗൂഗിള്‍ പ്ലസിനു പക്ഷേ 26 ശതമാനം ഉപയോക്താക്കള്‍ മാത്രമാണുള്ളത്. അടുത്ത കാലത്തൊന്നും ഫേസ് ബുക്കിനെ മറികടക്കാന്‍ ഗൂഗിളിനാവില്ല എന്നാണ് ഫേസ് ബുക്ക് ആരാധകരുടെ വാദം. എന്നാല്‍ ഒന്നര വര്‍ഷത്തിനിടെ ഇത്രയും വളര്‍ച്ചനേടാനായത് വലിയകാര്യമാണെന്നാണ് ഗൂഗിള്‍ പ്ലസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. മാത്രമല്ല ഫേസ് ബുക്കിലെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും മറ്റും കൂടുതല്‍ പേരെ ഭാവിയില്‍ ഗൂഗിള്‍ പ്ലസിലേക്ക് ആകര്‍ഷിക്കുമെന്നും അവര്‍ കരുതുന്നു.

Internet Explorer vs. the Rest

നെറ്റ്‌സ്‌കേപ് വെബ് ബ്രൗസറിനെ മറികടന്നുകൊണ്ട് തരംഗമായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഇന്ന് പഴയ പ്രതാപമില്ല. കൂടുതല്‍ സൗകര്യങ്ങളുള്ളതും സുരക്ഷിതവുമായ സഫാരി, മോസില ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം എന്നിവയുടെ വരവോടെയാണ് എക്‌സ്‌പ്ലോററിനെ ആളുകള്‍ കൈവിട്ടത്. എങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെയാണ് മികച്ചതെന്ന് ഒരു വിഭാഗം ഉപയോക്താക്കള്‍ പറയുന്നു.

PC Gaming vs. Console Gaming

വീഡിയോ ഗെയിമുകള്‍ പരിചയമുള്ളവര്‍ക്ക് ഈ താരതമ്യം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റിയേക്കും. കൂടുതല്‍ ഫംഗ്ഷണുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ഗെയിമുകള്‍ക്ക് കീ പാഡും മൗസും തന്നെയാണ് അനുയോജ്യമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ കമ്പ്യൂട്ടറിനപ്പുറം ടി.വി പോലെ വലിയ സ്‌ക്രീനില്‍ ഗെയിം നിയന്ത്രിക്കാമെന്നതും ഉപയോഗിക്കാന്‍ ലളിതമാണെന്നതും കണ്‍സോള്‍ ഗെയിമിന്റെ മേന്മയായി ഒരു കൂട്ടര്‍ പറയുന്നു.

Steve Jobs and Apple: Fans vs. Haters

ആധുനിക ലോകത്ത് സ്റ്റീവ് ജോബ്‌സിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആപ്പിളിന്റെ അമരക്കാരനായിരുന്ന സ്റ്റീവ് ജോബ്‌സിനെ അന്ധമായി ആരാധിക്കുന്നവരാണ് ഒരു വിഭാഗം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും ദീര്‍ഘവീക്ഷണവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്.
എന്നാല്‍ ജോബ്‌സിന്റെ അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും തെറ്റായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ചൂണ്ടിക്കാട്ടിയാണ് എതിര്‍ക്കുന്നവര്‍ മുന്നോട്ടുവരുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇന്റര്‍നെറ്റിലെ വന്‍ 'യുദ്ധങ്ങള്‍'

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot