നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ബാറ്ററി ഊര്‍ജം പെട്ടന്ന് തീര്‍ന്ന് പോകുന്നത്. ബാറ്ററിയെ സംബന്ധിച്ച് പൊതുവെയുളള ധാരണകളും, തെറ്റുധാരണകളും പരിശോധിക്കുകയാണ് ഇവിടെ.

ഇനി നിങ്ങളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്നത് ആപുകള്‍...!

എങ്ങനെ ലിതിയം അയേണ്‍ ബാറ്ററികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാമെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

നിങ്ങളുടെ ഫോണിന്റെ ഊര്‍ജം പൂര്‍ണമായി തീര്‍ന്നു പോകുന്നതിനേക്കാള്‍ നല്ലതാണ് അവ രാത്രി മുഴുവന്‍ ചാര്‍ജറില്‍ പ്ലഗ് ചെയ്ത് വയക്കുന്നത്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ലിതിയം അയേണ്‍ ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്തതിന് ശേഷം, ചാര്‍ജ് മുഴുവനായി തീര്‍ന്ന് പോകുന്നതു വരെ ഉപയോഗിക്കുന്നത് ബാറ്ററിയുടെ പ്രവര്‍ത്തനത്തിന് നല്ലതല്ല. അതുകൊണ്ട് ബാറ്ററിയില്‍ ചാര്‍ജ് ഉളളപ്പോള്‍ തന്നെ ഇടയ്ക്കിടെ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് നല്ലതാണ്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ലാപ്‌ടോപുകളിലും ചാര്‍ജര്‍ മുഴുവന്‍ സമയവും പ്ലഗ് ഇന്‍ ചെയ്യുന്നത് കൊണ്ട് ബാറ്ററിക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാവില്ല. ഒരിക്കല്‍ ചാര്‍ജിങ് പൂര്‍ണമായി കഴിഞ്ഞാല്‍, ലാപ്‌ടോകളില്‍ ചാര്‍ജിങ് സ്വയം നിലയ്ക്കുന്നതാണ്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ലാപ്‌ടോപുകളിലെ ബാറ്ററി കൂടുതല്‍ കേടാവുന്നത് അധിക ചാര്‍ജിങ് കൊണ്ടല്ല, മറിച്ച് ഉയര്‍ന്ന ചൂട് കൊണ്ടാണ്. അതുകൊണ്ട് നിങ്ങളുടെ ലാപ്‌ടോപിന് ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കുക.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന കാറിന്റെ ഉള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളിലോ, ഗെയിമിങ് പിസി പോലുളള ഡിവൈസുകളുടെ മുകളിലോ ഫോണ്‍ കൂടുതല്‍ നേരം വയ്ക്കുന്നത് ചൂട് കൂടുന്നതിന് കാരണമാകുന്നു, ഇത് ബാറ്ററിക്ക് ദോഷം ചെയ്യുന്നു.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

നിങ്ങള്‍ ബാറ്ററി ഒരുപാട് നാള്‍ ഉപയോഗിക്കാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആദ്യം അത് പകുതി റീചാര്‍ജ് ചെയ്യുക. തുടര്‍ന്ന് ബാറ്ററിയുടെ ഊര്‍ജം പൂജ്യത്തിലേക്ക് പോകുമ്പോള്‍, ബാറ്ററി സ്വയം ഓട്ടോമാറ്റിക്ക് ആയി ട്രിപ്പ് ആകുന്നതാണ്. ഇതു ബാറ്ററി കേടാവാതെ സൂക്ഷിക്കുന്നതിന് സഹായകരമാണ്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ബാറ്ററിയുടെ കാലാവധി സംബന്ധിച്ച് നിങ്ങള്‍ക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടെങ്കില്‍, നീക്കം ചെയ്യാവുന്ന ബാറ്ററികള്‍ ഉളള ഗാഡ്ജറ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ബാറ്ററിയുടെ ഊര്‍ജം പൂര്‍ണമായി തീര്‍ന്ന് പോകാന്‍ കാക്കാതിരിക്കുക, അധികം ചൂട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ബാറ്ററി വയ്ക്കാതിരിക്കുക തുടങ്ങിയവയാണ് ബാറ്ററി സംരക്ഷിക്കുന്നതിനുളള പ്രാഥമിക മുന്‍കരുതലുകള്‍.

കഴിഞ്ഞ കാലങ്ങളിലെ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ്‌സ് ബാറ്ററികളേക്കാള്‍ വളരെ കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രദര്‍ശിപ്പിക്കുന്നവയാണ് ഇക്കാലത്തെ ലിതിയം അയേണ്‍ ബാറ്ററികള്‍ എന്ന് ഓര്‍ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Essential Tips To Keep Your Phone's Battery Healthy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot