Just In
- 4 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 7 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 15 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഹര്‍ഭജന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; തുണയായത് ഹാക്കര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് കുറച്ച് കാലം മുമ്പാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഭാജിയ്ക്ക് കഴിഞ്ഞെന്നതും വാസ്തവം. ഇതിന് സ്പിന്നര്‍ക്ക് സഹായകമായത് സൈബര്‍ സെല്ലോ പൊലീസോ അല്ല മറിച്ച് ഇന്ത്യക്കാരായ രണ്ട് എത്തിക്കല്‍ ഹാക്കര്‍മാര്‍ (ഹാക്കിംഗ് പ്രൊഫഷണലുകള്‍). ഹിമാന്‍ഷു ശര്‍മ്മ, പാറുല്‍ ഖന്ന എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അക്കൗണ്ട് സുരക്ഷിതമാക്കി നല്‍കിയത്. ടെക്2 സൈറ്റ് നടത്തിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാജിയുടെ ഇമെയില്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരുന്നത്. സംഭവം നടന്ന് ഏറെ താമസിയാതെ ഹര്ഭജന് പൊലീസിന്റെ സഹായം തേടിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെയാണ് എത്തിക്കല്‍ ഹാക്കര്‍മാരുടെ സഹായം തേടാന്‍ ഹര്ഭജന് തീരുമാനിച്ചത്. 18 വയസ്സുള്ള ഹിമാന്‍ഷു ചുരുങ്ങിയ കാലത്തിനുള്ളില്‍ പേരുകേട്ട ഒരു ഹാക്കറായി മാറിയിരുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഹിമാന്‍ഷുവിന്റെ ഹാക്കിംഗ് കഴിവ് അംഗീകരിച്ചതുമാണ്. പ്രമുഖ പാക് ഗായകന് സെയിന്‍ ഉല് അബിദീന്റെ ഫെയ്സ്ബുക്ക് ഫാന്‍ പേജ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് ഹിമാന്‍ഷുവിന്റെ കഴിവിന് ഒരുദാഹരണമാണ്.
ഹിമാന്‍ഷുവിന് കൂട്ടായി ഭാജി കണ്ടെത്തിയത് പാറുല്‍ ഖന്നയെയാണ്. കമ്പ്യൂട്ടര്‍ സെക്യൂരിറ്റി പ്രൊഫഷണലായ പാറുള്‍ രാജ്യത്തങ്ങോളമായി 300ലേറെ എത്തിക്കല്‍ ഹാക്കിംഗ് വര്‍ക്ക്ഷോപ്പുകള്‍ നടത്തി പേരുകേട്ടയാളാണ്. ഈ കൂട്ടുകെട്ടിലൂടെ ഹര്ഭജന് തന്റെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരിച്ചുപിടിക്കാനായത് വെറും 24 മണിക്കൂറിനകം!
ഭാജിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള എല്ലാ ഓപ്ഷനുകളും ആദ്യമേ ഡിസേബിള്‍ ചെയ്തുവെച്ചിരുന്നതിനാല് തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായി ഹിമാന്‍ഷുവും പാറുലും സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് അല്പം കഴിഞ്ഞാണ് അക്കൗണ്ടിലെത്താനുള്ള വഴികള്‍ തങ്ങള്‍ക്ക് മനസ്സിലായതെന്നും അവര്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ഹാക്കറുടെ പ്രതിരോധം നീക്കി അക്കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു.
യാഹൂവിലെ പാസ്വേര്ഡ് റീസെറ്റ് സൗകര്യത്തില്‍ ഉണ്ടായിരുന്ന '0 ഡേ ആക്രമണം' (നിലവില്‍ അറിയപ്പെടാതിരുന്ന ഒരു പ്രശ്നത്തെ ഹാക്കര്‍മാര്‍ മുന്നറിയിപ്പില്ലാതെ ഹാക്ക് ചെയ്യുന്ന രീതി) ഉപയോഗിച്ചാണ് ഹാക്കര്‍ ഭാജിയുടെ അക്കൗണ്ട് ആക്സസ് ചെയ്തതെന്നാണ് ഹിമാന്‍ഷുവിനും പാറുലുവിനും മനസ്സിലായത്. ഈ തിരിച്ചറിവാണ് അവര്‍ക്ക് അക്കൗണ്ട് പെട്ടെന്ന് തിരിച്ചുപിടിക്കാന്‍ സഹായകമായതും.
ഹാക്കിംഗ് സമൂഹത്തിലെ എല്ലാവരും കുപ്രസിദ്ധി തേടുന്നവരല്ല എന്നും തെറ്റായ ഹാക്കര്‍മാരല്ല എന്നും അറിയിക്കുകയാണ് ഈ രണ്ട് സുരക്ഷാവിദഗ്ധരുടേയും ലക്ഷ്യം. ഹാക്കിംഗ് ലോകത്തും നല്ലതിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന (എത്തിക്കല്‍ ഹാക്കര്‍) ഹാക്കര്‍മാര്‍ ഉണ്ട്. സൈബര്‍ സുരക്ഷയെ വെല്ലുവിളിക്കുന്ന മറ്റ് ഹാക്കര്‍മാര്‍ക്ക് ഏറെയൊന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതിരിക്കലാണ് എത്തിക്കല്‍ ഹാക്കറുടെ കടമയെന്നും ഇവര്‍ പറയുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470