7 വയസ്സുകാരിക്ക് പോലും പബ്ലിക്ക് വൈഫൈ ഹാക്ക് ചെയ്യാം...!

പൊതുസ്ഥലങ്ങളിലെ വൈഫൈ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സുരക്ഷ എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചിന്തിക്കാന്‍ മിനക്കിടേണ്ട. കാരണം ഇത് 7 വയസ്സുളള കുട്ടിക്ക് പോലും ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന അത്ര ലളിതമാണ്.

7 വയസ്സുകാരിക്ക് പോലും പബ്ലിക്ക് വൈഫൈ ഹാക്ക് ചെയ്യാം...!

വൈഫൈ സുരക്ഷയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുന്ന കാംപെയ്‌ന്റെ ഭാഗമായി വിപിഎന്‍ പ്രൊവൈഡറായ hidemyass ഒരു എത്തിക്കല്‍ ഹാക്കിംഗ് പരീക്ഷണം നടത്തുകയായിരുന്നു. ബെറ്റ്‌സി ഡേവിസ് എന്ന ഏഴ് വയസ്സുകാരി പെണ്‍കുട്ടിയാണ് ഹാക്കിങ് നടത്തിയത്.

7 വയസ്സുകാരിക്ക് പോലും പബ്ലിക്ക് വൈഫൈ ഹാക്ക് ചെയ്യാം...!

വീഡിയോ ട്യൂട്ടോറിയലുകളില്‍ നിന്ന് കമ്പ്യൂട്ടറിനെക്കുറിച്ച് പ്രാഥമിക അറിവ് മാത്രമുള്ള ബെറ്റ്‌സി മറ്റൊരാളുടെ സിസ്റ്റം ഹാക്ക് ചെയ്യുകയായിരുന്നു. പൊതുഇടങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും ഒണ്‍ലൈനിലെ ചതിക്കുഴികളെപ്പറ്റിയും കുട്ടികള്‍ക്കുള്‍പ്പടെയുളളവരെ ബോധവല്‍ക്കരിക്കാനാണ് ഈ ഹാക്കിങ് പരീക്ഷണം നടത്തിയതെന്ന് കമ്പനി പറയുന്നു.

7 വയസ്സുകാരിക്ക് പോലും പബ്ലിക്ക് വൈഫൈ ഹാക്ക് ചെയ്യാം...!

സൈബര്‍ ക്രിമിനലുകള്‍ ഇരുട്ടത്തിരുന്ന് ലോകത്തെ കുരുക്കാന്‍ പദ്ധതിയിടുന്നവരായാണ് സാധാരണ പ്രചരിക്കുന്നത്.

7 വയസ്സുകാരിക്ക് പോലും പബ്ലിക്ക് വൈഫൈ ഹാക്ക് ചെയ്യാം...!

അതേസമസം, കോഫി ഷോപ്പിലിരുന്ന് വൈഫൈ ഉപയോഗിക്കുമ്പോള്‍ വളരെ സാങ്കേതിക തികവില്ലാത്ത കുട്ടിക്കുപോലും ബേസിക് ഹാക്കിങ് നടത്തി നിങ്ങളുടെ സിസ്റ്റത്തിലെ വിവരങ്ങള്‍ ചോര്‍ത്താമെന്നാണ് ഈ പരീക്ഷണം തെളിയിക്കുന്നതെന്ന് hidemyass അവകാശപ്പെടുന്നു.

Read more about:
English summary
Even a 7 year-old can hack into public wifi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot