ഓരോ മൂന്ന് സെക്കന്‍ഡിലും 'മേക്ക് ഇന്‍ ഇന്ത്യ' ഫേസ്ബുക്ക് പേജ് ഒരു 'ലൈക്ക്' ചേര്‍ക്കുന്നു...!

Written By:

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പ്രചരണം ഫേസ്ബുക്കില്‍ ഓരോ മൂന്ന് സെക്കന്‍ഡും ഒരു പുതിയ അംഗത്തെ കൊണ്ട് വരുന്നു. ആഗോളതലത്തില്‍ സോഷ്യല്‍ മീഡിയയില്‍ 2.1 ബില്ല്യണ്‍ ആളുകളിലേക്കാണ് ഈ പ്രചരണം എത്തിയത്. ഇതിന്റെ ഫേസ്ബുക്ക് പേജ് ഇതിനോടകം തന്നെ 3 മില്ല്യണ്‍ ആളുകളുടെ ആരാധക അടിത്തറ നേടിയതായും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഓരോ 3 സെക്കന്‍ഡിലും മേക്ക് ഇന്‍ ഇന്ത്യ ഫേസ്ബുക്ക് പേജ് ഒരു പുതിയ അംഗത്തെ ചേര്‍ക്കുന്നത് സര്‍ക്കാരിന്റെ മറ്റ് ഒരു ഡിപാര്‍ട്ട്‌മെന്റുകള്‍ക്കും സാധിക്കാത്ത നേട്ടമാണ്, കൂടാതെ സ്വകാര്യ മേഖലയിലെ വളരെ കുറച്ച് സ്ഥാപനങ്ങള്‍ക്കു മാത്രം കൈവരിക്കാന്‍ സാധിച്ച നേട്ടമാണിതെന്നും പ്രസ്താവന ചൂണ്ടികാട്ടുന്നു.

മേക്ക് ഇന്‍ ഇന്ത്യ എഫ്ബി പേജില്‍ മൂന്ന് സെക്കന്‍ഡില്‍ ഒരു 'ലൈക്ക്'..!

വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളെ പിന്തളളി കൊണ്ട് ഡിജിറ്റല്‍ മീഡിയയില്‍ ഏറ്റവും വേഗം വളരുന്ന സര്‍ക്കാര്‍ സംരംഭമായി ഇത് മാറിയതായും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.

English summary
Every 3 seconds, ‘Make in India’ Facebook page adds one ‘like’.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot