രാജ്യത്തെ എല്ലാ ACകളിലും ഇനിമുതൽ 24 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്യപ്പെടും! നിയമം ഉടൻ!

By GizBot Bureau
|
Samsung Galaxy A7 First Impressions - Hindi

രാജ്യത്തെ എല്ലാ ACകൾക്കും ഇനി മുതൽ 24 ഡിഗ്രി സെൽഷ്യസ് നിർബന്ധം. കേന്ദ്ര സർക്കാരാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്ര ഊർജ്ജ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച് രാജ്യത്തെ പ്രമുഖ AC നിർമ്മാതാക്കൾക്ക് നിർദേശം നൽകിയത്. ആദ്യം ഘട്ടം ഇതൊരു നിർദേശമായിട്ടാണ് വെക്കുക എങ്കിൽ ഉടൻ തന്നെ ഇത് നിയമാടിസ്ഥാനത്തിലും പ്രാബല്യത്തിൽ വരും.

കാരണം
 

കാരണം

രാജ്യത്ത് ഊർജ്ജക്ഷാമം ചെറുതല്ലാത്ത രീതിയിൽ നിലനിൽക്കുന്നതിനാൽ അതിനൊരു കടിഞ്ഞാൺ ഇടുക എന്ന ലക്ഷ്യവുമായാണ് കേന്ദ്രം ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്ക് എത്തിയത്. വൈദ്യുതി ഏറ്റവുമധികം ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങളിൽ എന്നും ഒരു സ്ഥാനം ACക്ക് ഉണ്ട് എന്നത് തന്നെയാണ് ഈ ഉപകരണത്തിന് മേൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

24 ഡിഗ്രി സെൽഷ്യസ് ഡിഫാൾട്ട്

24 ഡിഗ്രി സെൽഷ്യസ് ഡിഫാൾട്ട്

ഈയൊരു കാരണത്താൽ ഇനി മുതൽ രാജ്യത്ത് ഇറങ്ങുന്ന ACകളിൽ എല്ലാം തന്നെ 24 ഡിഗ്രി സെൽഷ്യസ് ഡിഫാൾട്ട് ആയി സെറ്റ് ചെയ്യാൻ ആണ് നിർദേശം. ഇത് വൈദ്യുതി ചെറിയ തോതിലെങ്കിലും ലാഭിക്കാൻ സാധിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. ബ്യുറോ ഓഫ് എനർജി ആൻഡ് എഫിഷൻസി (BEE)യെ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട ഒരു പഠനം നടത്താൻ നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വന്ന ഫലത്തിന്മേൽ ആണ് സർക്കാർ ഈയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ബോധവൽക്കരണം നടത്തും

ബോധവൽക്കരണം നടത്തും

ആദ്യഘട്ടം എന്ന നിലയിൽ ഇനി മുതൽ ഇറങ്ങാൻ പോകുന്ന ACകളിൽ എല്ലാം തന്നെ 24 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്യും. അതോടൊപ്പം നിലവിൽ വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമായി ഉപയോഗിക്കുന്ന ACകളിൽ കഴിവിന്റെ പരമാവധി 24 ഡിഗ്രി തന്നെയായി സെറ്റ് ചെയ്യാൻ രാജ്യമൊട്ടുക്കും ബോധവൽക്കരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് വിശാലമായ പദ്ധതികൾ തന്നെ ഊർജ്ജമന്ത്രാലയത്തിൻെറ പരിഗണനയിൽ ഉണ്ട്.

ശേഷം നിയമമാക്കും
 

ശേഷം നിയമമാക്കും

ഈ ബോധവൽക്കരണ കാമ്പയിൻ കഴിഞ്ഞാൽ തുടർന്ന് എല്ലാ ACകളിലും ഇത് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ നിയമം ഇറക്കുകയും ചെയ്യും. നിലവിൽ രാജ്യത്ത് 6 ശതമാനത്തോളം ആളുകൾ AC ഉപയോഗിക്കുന്നുണ്ട്. ഈ ആറു ശതമാനവും ACയുടെ ഡിഗ്രി 24ലേക്ക് കൂട്ടുന്നതോടെ കാര്യമായ തോതിൽ തന്നെ സർക്കാറിന് വൈദുതി ലാഭിക്കാനാകും. ഊർജ്ജ മന്ത്രി ആർ കെ സിങ്ങ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ AC നിർമ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയും ചില ആപ്പുകൾ! 100% ഉപകാരപ്രദമായ അധികമാർക്കും അറിയാത്ത 10 തകർപ്പൻ ആപ്പുകൾ!

ഒരിക്കലും ഊഹിക്കാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാൻ Smart Phone Lock

ഒരിക്കലും ഊഹിക്കാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാൻ Smart Phone Lock

ആൻഡ്രോയ്ഡ് ആപ്പുകളിൽ, പ്രത്യേകിച്ച് ലോക്ക് സ്ക്രീൻ ആപ്പുകളിൽ ഏറെ പുതുമയുള്ള ഒരു ആപ്പ് ആണിത്. ഒപ്പം ഏറെ ഉപകാരപ്രദവുമാണ് ഈ ആപ്പ്. നിലവിലുള്ള ലോക്ക് സ്ക്രീൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു പ്രത്യേകത ഇതിനുണ്ട്. ഓരോ മിനിറ്റിലും നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറിക്കൊണ്ടിരിക്കും. എന്നാൽ നിങ്ങൾ പാസ്‌വേഡ് ഒരിക്കലും ഓർമയിൽ വെക്കുകയും വേണ്ട. ഫോൺ സമായമായിരിക്കും നിങ്ങളുടെ പാസ്‌വേഡ്. അത് 5 മിനിറ്റ് മുന്നോട്ട്, 5 മിനിറ്റ് പിറകിലോട്ട്, ഒരു മണിക്കൂർ പിറകിലോട്ട് എന്നെല്ലാം മാറ്റി സെറ്റ് ചെയ്യാം.

നിങ്ങൾ നിൽക്കുന്ന സ്ഥലം അയച്ചുകൊടുക്കാൻ Glympse

നിങ്ങൾ നിൽക്കുന്ന സ്ഥലം അയച്ചുകൊടുക്കാൻ Glympse

മാപ്പിൽ നിങ്ങളുടെ യഥാർത്ഥ ലൊക്കേഷൻ അത് റിയൽ ടൈം ആയി ലൈവായി മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള ഏറ്റവും മികച്ച ഒരു സൗകര്യം ഒരുക്കുന്ന ആപ്പ് ആണിത്. സുഹൃത്തുക്കൾക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷൻ അയക്കുന്നതോടെ ഓരോ സമയവും നിങ്ങൾ എവിടെ എത്തി എന്നുള്ള കാര്യം അവർക്ക് കാണാൻ സാധിക്കും.

ഫോട്ടോയെടുത്ത് കണക്കിന് ഉത്തരം കിട്ടാൻ Photomath

ഫോട്ടോയെടുത്ത് കണക്കിന് ഉത്തരം കിട്ടാൻ Photomath

ഇന്നുള്ളതിൽ ഏറ്റവും മികച്ച പുതുമയുള്ള ആൻഡ്രോയ്ഡ് ആപ്പുകളിൽ ഒന്നാണ് ഇത്. കണക്കുകൾ ചെയ്യുന്നതിനുള്ള ഒരുപാട് ആപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം ഈ ആപ്പിനെ വ്യത്യസ്തമായ ഒരു അനുഭവമാക്കുന്നത് ഒരു കണക്കിന്റെ ഫോട്ടോ എടുത്ത് കൊണ്ട് അതിന്റെ ഉത്തരം അറിയാൻ സാധിക്കും എന്നതാണ്.

അമിത സ്മാർട്ഫോൺ ഉപയോഗം തടയാൻ Lock Me Out

അമിത സ്മാർട്ഫോൺ ഉപയോഗം തടയാൻ Lock Me Out

അമിത സ്മാർട്ട്‌ഫോൺ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി വന്ന ആപ്പുകളിൽ ഏറെ ജനപ്രീതിയുള്ള ഒരു ആപ്പ് ആണിത്. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്. എത്ര നേരത്തേക്കാണോ ഫോൺ ഈ ലോക്ക് മോഡിൽ അയക്കേണ്ടത് എന്ന് സെറ്റ് ചെയ്താൽ അത്രയും സമയം ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ മാത്രമേ നമുക്ക് പിന്നീട് ഫോണിൽ നടക്കുകയുള്ളൂ.

ഒരു ഫോട്ടോയിൽ ഒരുപാട് തവണ നിങ്ങളെ കൊണ്ടുവരാൻ Clone Camera

ഒരു ഫോട്ടോയിൽ ഒരുപാട് തവണ നിങ്ങളെ കൊണ്ടുവരാൻ Clone Camera

അല്പം രസകരമായ ഒരു ആപ്പ് ആണിത്. നിങ്ങളുടെ പല തരത്തിലുള്ള ഫോട്ടോകൾ എടുത്ത് അവയെ എല്ലാം തന്നെ ഒരൊറ്റ ഫോട്ടോയിൽ രസകരമായി ചേർക്കുകയാണ് ഈ ആപ്പ് ചെയ്യുക.

അലാറത്തിന് പകരം രാവിലെ നിങ്ങളെ ഒരു അപരിച്ചതാണ് വിളിച്ചുണർത്താൻ  Walkie

അലാറത്തിന് പകരം രാവിലെ നിങ്ങളെ ഒരു അപരിച്ചതാണ് വിളിച്ചുണർത്താൻ Walkie

ഇനി പറയാൻ പോകുന്നത് അതീവ രസകരമായ വ്യത്യസ്തമായ ഒരു ആപ്പിനെ കുറിച്ചാണ്. ഫോണിലെ അലാറം ശബ്ദത്തിന് പകരം ദിവസവും രാവിലെ നിങ്ങളെ ഒരാൾ വിളിച്ചുണർത്തുകയാണെങ്കിൽ എങ്ങനെയുണ്ടാകും. അതും തീർത്തും അപരിചിതനായ ഒരാൾ. അതാണ് ഈ ആപ്പ് ചെയ്യുക. ദിവസവും ഈ ആപ്പ് ഉപയോഗിക്കുന്ന ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉള്ള മറ്റൊരാൾ നിങ്ങളെ വിളിച്ചുണർത്തും. തീർത്തും അപരിചിതനായ ഒരാളോട് സംസാരിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതിലും ഒരു രസമുണ്ട്.

സിസിടിവി ക്യാമറ ഉണ്ടാക്കാൻ Dormie

സിസിടിവി ക്യാമറ ഉണ്ടാക്കാൻ Dormie

എല്ലാവർക്കും ഉണ്ടാകും ഒരു പഴയ ആൻഡ്രോയ്ഡ് ഫോൺ. വെറുതെ വീട്ടിൽ കിടക്കുന്ന ആ ഫോൺ ഒരു സെക്യൂരിറ്റി ക്യാമറ നിലവാരത്തിലേക്ക് ഉയർത്തുന്ന സൗകര്യമാണ് ഈ ആപ്പ് ചെയ്യുക. നിങ്ങളുടെ കുട്ടികൾ വേറെ മുറിയിൽ ആണെങ്കിൽ അവരുടെ അടുത്തേക്ക് എപ്പോഴും ഒരു കണ്ണുണ്ടാകുന്നതിനടക്കം ഈ ആപ്പ് ഉപയോഗിക്കാം.

ഏത് കള്ളനെയും പിടിക്കാൻ Anti Theft

ഏത് കള്ളനെയും പിടിക്കാൻ Anti Theft

ഫോൺ സുരക്ഷക്ക് ഏറെ ഉപകാരപ്രദമായ ആപ്പ്. നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചെങ്കിൽ ഉറപ്പായും ഒരു തവണയെങ്കിലും അയാൾ ലോക്ക് മാറ്റാൻ നോക്കിയിരിക്കും. ആ സമയത്ത് മോഷ്ടാവിന്റെ ഫോട്ടോ എടുക്കുകയും ഒപ്പം ലൊക്കേഷൻ ഇമെയിൽ വഴി നിങ്ങൾക്ക് അയക്കുകയും ചെയ്യുകയാണ് ഈ ആപ്പ് ചെയ്യുക.

ആകാശ മാപ്പ്  Sky Map

ആകാശ മാപ്പ് Sky Map

ഗൂഗിളിന്റെ സ്വതന്ത്ര ആപ്പ് ആയ ഈ സൗകര്യം വഴി ആകാശ ലോകത്തേക്കുള്ള ഒരു ചെറിയ യാത്ര തന്നെ നമുക്ക് നടത്താം.

ലാപ്‌ടോപ്പിനൊരു റിമോട്ട്  Unified Remote

ലാപ്‌ടോപ്പിനൊരു റിമോട്ട് Unified Remote

ലാപ്‌ടോപ്പിൽ സിനിമ കാണുകയും പാട്ട് കേൾക്കുകയുമൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ആപ്പ് ആയിരിക്കും ഇത്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനെ ഒരു റിമോട്ട്‌ ആക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുക.

Most Read Articles
Best Mobiles in India

Read more about:
English summary
Every AC Will Be Set At 24 Degree Celsius in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more