കാലം അപഹരിച്ച സാങ്കേതിക വിദ്യകള്‍...

Posted By:

ഒരുകാലത്ത് സംഗീതാസ്വദകര്‍ക്ക് ടേപ് റെക്കോര്‍ഡര്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. വീട്ടിലിരുന്ന് സിനിമ കാണണമെന്നുള്ളവര്‍ക്ക് വി.സി.ആറും. എന്നാല്‍ ഈ രണ്ട് ഉപകരണങ്ങളും ഇന്നെവിടെ?... കാലത്തിനൊപ്പം സാങ്കേതിക വിദ്യയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ടേപ് റെക്കോര്‍ഡറും വി.സി.ആറും മാത്രമല്ല, മറ്റുപല ഉപകരണങ്ങളും കാലഹരണപ്പെട്ടു പോയിട്ടുണ്ട്. ഒരുകാലത്ത് ഏറ്റവും നൂതനമായിരുന്നതും പിന്നീട് ചവറ്റുകുട്ടയില്‍ എറിയപ്പെട്ടതുമായ നിരവധി ഉപകരണങ്ങളുണ്ട്.

കഴിഞ്ഞകാലത്തിന്റെ സാങ്കേതിക വിദ്യയിലൂടെ ഒന്നു തിരിച്ചു നടക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Floppy Disk

മുമ്പ് ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഫ് ളോപി ഡിസ്‌കുകള്‍. സി.ഡികളുടെ രംഗപ്രവേശത്തോടെ ഫ് ളോപി ഡിസ്‌കുകള്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ സി.ഡികളെയും മറികടന്ന് യു.എസ്.ബി ഡ്രൈവുകള്‍ക്കാണ് കൂടുതല്‍ പ്രിയം.

Hard Drive

ഒരു സിഡിയില്‍ ശേഖരിക്കാവുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഡാറ്റകള്‍ സംഭരിക്കാമെന്നതാണ് ഹാര്‍ഡ് ഡ്രൈവുകളെ ശ്രദ്ധേയമാക്കിയത്. ഹാര്‍ഡ് ഡ്രൈവുകളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ സ്‌റ്റോറേജ് സര്‍വീസുകളാണ് ഇപ്പോഴത്തെ ആകര്‍ഷണം.

Getting film developed

മുമ്പൊക്കെ ഒരു ഫോട്ടോയെടുത്താല്‍ മൂന്നും നാലും ദിവസം കാത്തിരിക്കണമായിരുന്നു അതൊന്നു പ്രിന്റ് ചെയ്ത് ലഭിക്കാന്‍. ഇന്നോ.. ഒരു നിമിഷം മതി. ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ രംഗപ്രവേശത്തോടെ ഫിലിം ഫോട്ടോഗ്രഫി പൂര്‍ണമായും ഇല്ലാതായി.

Video Library

വീഡിയോ കാസറ്റ് ലൈബ്രറികളില്‍ തിരക്കോടു തിരക്കായിരുന്നു ഒരുകാലത്ത്. പിന്നീട് സി.ഡി ലൈബ്രറികള്‍ക്കു വഴിമാറി. എന്നാല്‍ ഓണ്‍ലൈന്‍ മൂവി സൈറ്റുകളും ഓണ്‍ ഡിമാന്‍ഡ് സര്‍വീസുകളുമായി ഡി.ടി.എച്ചുകളും എത്തിയതോടെ സി.ഡി. ലൈബ്രറികളുടെ നിലനില്‍പ് തന്നെ ഭീഷണിയിലാണ്.

Public Telephone Booth

മൊബൈല്‍ ഫോണുകള്‍ക്ക് പ്രചാരം ലഭിക്കുന്നതിനു മുമ്പ് മുഴത്തിനു മുഴത്തിന് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുണ്ടായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ. ഒന്നു ഫോണ്‍ ചെയ്യാന്‍ ഊഴം കാത്തു നില്‍ക്കാത്തവരും കുറവായിരിക്കില്ല. ഇന്ന് ഒരു എസ്.ടി.ഡി. ബൂത്ത് കണ്ടെത്താന്‍ മഷിയിട്ടു നോക്കേണ്ടിവരും.

Pager

മൊബൈല്‍ ഫേണ്‍ വിപ്ലവത്തിനു മുമ്പ് നിലനിന്നിരുന്ന സാങ്കേതിക വിദ്യയായിരുന്നു പേജറുകള്‍. സന്ദേശങ്ങള്‍ മാത്രം കൈമാറാന്‍ കഴിഞ്ഞിരുന്ന പേജറുകള്‍ക്ക് ഇന്ന് എന്തുപ്രസക്തി.

VCR

സി.ഡി, ഡി.വി.ഡി പ്ലെയറുകളുടെ കടന്നുവരവോടെ അപ്രത്യക്ഷമായ മറ്റൊന്നാണ് വി.സി.ആറുകള്‍. വീഡിയോ കാസറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ഉപകരണം ഓര്‍മമാത്രമായി.

Alarm Clock

സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചപ്പോഴും ക്ലോക്കുകള്‍ നമ്മുടെ നാട്ടില്‍ അപ്രത്യക്ഷമായില്ല. എങ്കിലും പണ്ടൊക്കെ അലാം വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ ക്ലോക്കുകള്‍ക്ക് മൊബൈല്‍ ഫോണിന്റെ കടന്നുവരവോടെ ഇടിവു പറ്റി. ചെവിക്കു താഴെ അലാം സെറ്റ് ചെയ്യാന്‍ കഴിയുമ്പോള്‍ ക്ലോക്കുകള്‍ എന്തിന്.

Telegram

അടുത്തിടെയാണ് ടെലിഗ്രാം സേവനം അവസാനിപ്പിച്ചത്. ഇന്റര്‍നെറ്റും ഇ-മെയിലും ഉള്ളപ്പോള്‍ ടെലിഗ്രാംകൊണ്ട് എന്തുകാര്യം.

Tape Recorder

ഇന്റര്‍നെറ്റ് യുഗത്തില്‍ ടേപ് റെക്കോര്‍ഡര്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നവരുണ്ടാവുമോ?. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാനും കൂടെ കൊണ്ടുനടന്ന് പാട്ടുകേള്‍ക്കാനും കഴിയുമ്പോള്‍ ടേപ് റെക്കോര്‍ഡറുകള്‍ എന്തിന്.

Typewriter

കമ്പ്യൂട്ടര്‍ വിപ്ലവത്തില്‍ കാലഹരണപ്പെട്ടുപോയ മറ്റൊരു ഉപകരണമാണ് ടൈപ്‌റൈറ്റര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാലം അപഹരിച്ച സാങ്കേതിക വിദ്യകള്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot