ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വെയര്‍; അറിയേണ്ട 5 ഗുണങ്ങള്‍

Posted By:

ഗൂഗിള്‍ സ്മാര്‍ട്‌വാച്ച് ഉള്‍പ്പെടെയുള്ള വെയര്‍ബിള്‍ ഡിവൈസുകള്‍ക്കായി പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നു. ആന്‍ഡ്രോയ്ഡ് വെയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. താമസിയാതെ മോട്ടറോളയുടെ മോട്ടോ 360 എന്ന സ്മാര്‍ട് വാച്ചിലായിരിക്കും ഇത് ആദ്യമായി കാണുക.

നിലവില്‍ ആന്‍ഡ്രോയ്ഡ് വെയറിനു യോജിച്ച ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഗൂഗിള്‍ നടത്തിയത്. നോട്ടിഫിക്കേഷനുകള്‍, ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, വോയ്‌സ് കണ്‍ട്രോള്‍ എന്നിവയുള്ള ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാനും സാധിക്കും.

ആന്‍ഡ്രോയ്ഡ് വെയര്‍ വാച്ചുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അസുസ്, HTC, LG, മോട്ടറോള, സാംസങ്ങ് തുടങ്ങിയ കമ്പനികളുമായും ഫാഷന്‍ ബ്രാന്‍ഡായ ഫോസില്‍ ഗ്രൂപ്പുമായും ചര്‍ച്ചനടത്തിയതായി ഗൂഗിള്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് വെയര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗുഗിള്‍ നൗ നോട്ടിഫിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് ആന്‍ഡ്രോയ്ഡ് വെയറില്‍. അതായത് ഭാവയില്‍ ചെയ്യേണ്ട എന്തെങ്കിലും കാര്യങ്ങള്‍ വാച്ചിലെ കലണ്ടറില്‍ രേഖപ്പെടുത്തിയാല്‍ കൃത്യസമയത്ത് നിങ്ങളെ ഓര്‍മിപ്പിക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു മീറ്റിംഗ് ഉണ്ട് എന്നു കരുതുക. അത് കലണ്ടറില്‍ രേഖപ്പെടുത്തുക. മീറ്റിംഗ് സമയത്തിന് മണിക്കൂറുകള്‍ മുമ്പുതന്നെ അതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത്തരത്തില്‍ പിറന്നാള്‍, വാര്‍ഷികം തുടങ്ങിയ പ്രധാന കാര്യങ്ങളും രേഖപ്പെടുത്താം.

 

 

സംശയങ്ങള്‍ ചോദിക്കാന്‍ സാധിക്കുകയും അതിനു മറുപടി നല്‍കുകയും സംവിധാനമാണ് ഗൂഗിള്‍ വോയ്‌സ് സെര്‍ച്. ടൈപ് ചെയ്യുന്നതിനു പകരം സംസാരിച്ചാല്‍ മതി. ആന്‍ഡ്രോയ്ഡ് വെയറില്‍ ഈ സംവിധാനഗ ലഭ്യമാണ്. മാത്രമല്ല, ആന്‍ഡ്രോയ്ഡ് വെയറുമായി കണക്റ്റ് ചെയ്യുന്ന സ്മാര്‍ട്‌ഫോണിലും ഇത് ഉപയോഗിക്കാം.

 

 

ഗൂഗിള്‍ മാപും ആന്‍ഡ്രോയ്ഡ് വെയറില്‍ ലഭ്യമാണ്.

 

 

നിങ്ങളുടെ സ്മാര്‍ട്‌ഫോണലെ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയ്ഡ് വെയറിനു കഴിയും. അതോടൊപ്പം ക്രോംകാസ്റ്റിന്റെ സഹായത്തോടെ ടെലിവിഷനില്‍ വീഡിയോ പ്ലേ ചെയ്യാനും ആന്‍ഡ്രോയ്ഡ് വെയറിന് സാധിക്കും.

 

 

മോട്ടറോളയുടെ മോട്ടോ 360 ആയിരിക്കും ആദ്യത്തെ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ച്. അതോടൊപ്പം എല്‍.ജിയും അസുസ്, സാംസങ്ങ്, HTC തുടങ്ങിയ കമ്പനികളും അവരുടെ സ്മാര്‍ട്‌വാച്ചുകളില്‍ ആന്‍ഡ്രോയ്ഡ് വെയര്‍ പരീക്ഷിക്കുമെന്നാണ് കരുതുന്നത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot