ഒരു രൂപക്ക് പൊക്കോ F1, മി A2, മി ടിവി.. പറ്റിക്കൽ അല്ല, 3 ദിവസങ്ങൾ ഓഫർ പൊടിപൂരവുമായി ഷവോമി!

|

ഷവോമിയുടെ "Diwali with Mi" ഓഫർ ഈ മാസത്തെ 23 മുതൽ 25 വരെ നടക്കുകയാണല്ലോ. വിലക്കുറവ്, ക്യാഷ്ബാക്ക്, കൂപ്പണുകൾ തുടങ്ങി പലതരത്തിലുള്ള ഓഫറുകൾ ഈ മൂന്ന് ദിവസങ്ങളിലായി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഷവോമിയുടെ സ്മാർട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ഓഡിയോ ഉൽപ്പന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പല ഉൽപ്പന്നങ്ങളും ഈ ദിവസങ്ങളിൽ ഓഫറിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും.

 

ഒരു രൂപ ഓഫർ: അറിയേണ്ടതെല്ലാം

ഒരു രൂപ ഓഫർ: അറിയേണ്ടതെല്ലാം

ഈ നിരയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഓഫർ ഒരു രൂപ ഓഫർ തന്നെയായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും ചുരുങ്ങിയ അളവിൽ പൊക്കോ F1, മി A2, റെഡ്മി നോട്ട് 5 പ്രൊ അടക്കമുള്ള ഉൽപ്പന്നങ്ങൾ ഒരു രൂപക്ക് ലഭ്യമാകും. ആ സമയത്ത് കയറി നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഉറപ്പായും വെറും ഒരു രൂപക്ക് തന്നെ നിങ്ങൾക്ക് ആ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. എങ്ങനെ ഓഫർ ലഭ്യമാക്കാം, എന്തെല്ലാം ആണ് ഒരു രൂപക്ക് ലഭിക്കുക എന്നതെല്ലാം ചുവടെ നിന്നും വായിക്കാം.

ഒക്ടോബർ 23: ഒരു രൂപക്ക് പൊക്കോ F1, മി ഹോം സെക്യൂരിറ്റി ക്യാമറ

ഒക്ടോബർ 23: ഒരു രൂപക്ക് പൊക്കോ F1, മി ഹോം സെക്യൂരിറ്റി ക്യാമറ

ഓഫർ ദിവസങ്ങളിൽ ആദ്യദിനമായ ഒക്ടോബർ 23ന് വൈകിട്ട് 4 മണിക്കാണ് ആദ്യ ഒരു രൂപ ഓഫർ ലഭ്യമാകുക. ഈ സമയത്ത് വെബ്സൈറ്റിൽ 10 പൊക്കോ F1 ഫോണുകളും 35 മി ഹോം സെക്യൂരിറ്റി ക്യാമറകളും ഒരു രൂപക്ക് ലഭ്യമാകും. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അപ്പോൾ ഒരു രൂപക്ക് ഇവ സ്വന്തമാക്കാം.

ഒക്ടോബർ 24: ഒരു രൂപക്ക് റെഡ്മി നോട്ട് 5 പ്രൊ, മി ബ്ലൂടൂത്ത് സ്‌പീക്കർ
 

ഒക്ടോബർ 24: ഒരു രൂപക്ക് റെഡ്മി നോട്ട് 5 പ്രൊ, മി ബ്ലൂടൂത്ത് സ്‌പീക്കർ

ഒക്ടോബർ 24ന്, അതായത് ഓഫർ ദിവസങ്ങളെ രണ്ടാം ദിവസം വൈകിട്ട് 4 മണിക്ക് ഒരു രൂപക്ക് ലഭ്യമാകുന്ന രണ്ടു ഉൽപ്പന്നങ്ങൾ റെഡ്മി നോട്ട് 5 പ്രോയും മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ 2ഉം ആയിരിക്കും. 4 ജിബി റാം, 64 ജിബി ഉള്ള 10 റെഡ്മി നോട്ട് 5 പ്രോ ഫോണുകളും 30 മി കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ 2കളും ആയിരിക്കും ഭാഗ്യവാന്മാർക്കായി ഉണ്ടാവുക.

ഒക്ടോബർ 25: ഒരു രൂപക്ക് മി A2, മി LED ടിവി

ഒക്ടോബർ 25: ഒരു രൂപക്ക് മി A2, മി LED ടിവി

അവസാന ദിവസവും ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഗംഭീര ഉൽപ്പന്നങ്ങളാണ്. ഒരു രൂപക്ക് മി A2, മി LED ടിവി എന്നിവ വാങ്ങാനാണ് അന്ന് വൈകിട്ട് 4 മണിക്ക് അവസരം ലഭിക്കുക. 10 മി A2 സ്മാർട്ഫോണുകളും 5 മി LED TV 4A PROകളും ആണ് അന്ന് ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് വെറും ഒരു രൂപക്ക് വാങ്ങാൻ സാധിക്കുക.

<strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!</strong>14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

Best Mobiles in India

English summary
Everything You Need to Know about Xiaomi Diwali Re 1 Offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X