100 രൂപയ്ക്ക് 10 ജിബി ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും; അറിയാം ഈ പുതിയ വിഐ പ്ലാനിനെക്കുറിച്ച്

|

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന പോസ്റ്റ്പെയ്ഡ് / പ്രീപെയ്ഡ് പ്ലാനുകൾക്ക് എന്നും ആരാധകരുണ്ട്. അതിനാൽ തന്നെയാണ് പുതിയ, പുതിയ ഒടിടി പ്ലാനുകൾ ടെലിക്കോം കമ്പനികൾ അവതരിപ്പിക്കുന്നത്. അത്തരത്തിൽ ഒരു പുതിയ പോസ്റ്റ്പെയ്ഡ് സോണിലിവ് പ്രീമിയം ആഡ് ഓൺ ഡാറ്റ പായ്ക്ക് കൊണ്ട് വന്നിരിക്കുകയാണ് വിഐ. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് കമ്പനി നേരത്തെ തന്നെ സോണിലിവ് പ്രീമിയം ബണ്ടിൽ ചെയ്ത 4ജി ഡാറ്റ പാക്ക് ഓഫർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും വളരെ കുറഞ്ഞ നിരക്കിൽ പോസ്റ്റ്പെയ്ഡ് സോണിലിവ് പ്രീമിയം ആഡ് ഓൺ ഡാറ്റ പായ്ക്ക് ലഭിക്കുകയാണ്. വെറും 100 രൂപയ്ക്കാണ് ഈ ആഡ് ഓൺ 4ജി ഡാറ്റ പായ്ക്ക് വിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

 

100 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് സോണിലിവ് പ്രീമിയം ആഡ് ഓൺ 4ജി ഡാറ്റ പായ്ക്ക്

100 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് സോണിലിവ് പ്രീമിയം ആഡ് ഓൺ 4ജി ഡാറ്റ പായ്ക്ക്

ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം അധിക ഡാറ്റ ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് 100 രൂപ വിലയുള്ള പുതിയ വിഐ പോസ്റ്റ്പെയ്ഡ് ആഡ് ഓൺ 4ജി ഡാറ്റ പായ്ക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്. 10 ജിബി ഡാറ്റയാണ് ഈ പുതിയ ആഡ് ഓൺ പായ്ക്കിലൂടെ കമ്പനി ഓഫർ ചെയ്യുക. നികുതി അടക്കമാണ് ഈ ആഡ് ഓൺ 4ജി ഡാറ്റ പായ്ക്കിന്റെ വില വരുന്നത്. ഒരു ജിബിക്ക് 10 രൂപ നിരക്കിലാണ് ഈ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് ഡാറ്റ ലഭ്യമാകുന്നത്.

ദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംദിവസവും 2 ജിബി ഡാറ്റ മതിയോ? എങ്കിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

ഡാറ്റ
 

100 രൂപ വിലയുള്ള വിഐ പോസ്റ്റ്പെയ്ഡ് ആഡ് ഓൺ 4ജി ഡാറ്റ പായ്ക്കിന് ഒപ്പം യൂസേഴ്സിന് 30 ദിവസത്തേക്ക് സോണിലിവ് പ്രീമിയത്തിലേക്ക് സൌജന്യ ആക്സസ് ലഭിക്കും. സോണിലിവ് പ്രീമിയം സബ്സ്ക്രിപ്ഷനൊപ്പം നിരവധി ജനപ്രിയ ടിവി ഷോകൾ സ്ട്രീം ചെയ്യാനും യൂസേഴ്സിന് സാധിക്കും. ബില്ലിങ് സൈക്കിളിന്റെ അവസാനം ജനറേറ്റ് ചെയ്യുന്ന ഉപയോക്താവിന്റെ പോസ്റ്റ്പെയ്ഡ് ബില്ലിലേക്ക് ഈ പ്ലാനിന്റെ നിരക്ക് കൂടി ചേർത്താണ് വരിക.

സോണി

സോണിലിവുമായുള്ള വിഐയുടെ പങ്കാളിത്തം വിപുലീകരിക്കുകയാണ് പുതിയ പ്ലാനിലൂടെ. നിലവിൽ വിഐയിൽ നിന്നുള്ള പ്ലാനുകൾ മാത്രമാണ് സോണിലിവ് സൌജന്യ ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്ത് വരുന്നത്. മറ്റ് ടെലിക്കോം കമ്പനികളൊന്നും അവരുടെ മൊബൈൽ പ്ലാനുകൾക്കൊപ്പം ഈ പ്രത്യേക ഒടിടി ആനുകൂല്യം നൽകുന്നില്ല. സാധാരണ ഗതിയിൽ സോണിലിവിന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ 299 രൂപ നിരക്കിലാണ് വരുന്നത്. 100 രൂപ വില വരുന്ന വിഐ പോസ്റ്റ്പെയ്ഡ് ആഡ് ഓൺ 4ജി ഡാറ്റ പായ്ക്ക് മികച്ച ഓപ്ഷനാകുന്നത് ഇവിടെയാണ്.

വെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻവെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

299 രൂപ

299 രൂപ വിലയുള്ള പ്രതിമാസ സോണിലിവ് പ്രീമിയം സബ്സ്ക്രിപ്ഷനും 10 ജിബി ഡാറ്റയും വെറും 100 രൂപ ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. സോണിലിവിന്റെ ആറ് മാസ സബ്സ്ക്രിപ്ഷന് 699 രൂപയാണ് വില വരുന്നത്. സോണിലിവിന്റെ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയും നൽകണം. ഈ സാഹചര്യത്തിൽ സോണി ലിവ് പ്രീമിയത്തിലേക്ക് കുറഞ്ഞ നിരക്കിൽ ആക്സസ് ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച ചോയിസുകളിൽ ഒന്നാണ് വിഐയുടെ 4ജി ഡാറ്റ പായ്ക്കുകൾ. പോസ്റ്റ്പെയ്ഡ് യൂസേഴ്സിനുള്ള പുതിയ ഡാറ്റ ആഡ് ഓൺ പായ്ക്കിനെക്കുറിച്ച് മനസിലാക്കിയ സ്ഥിതിക്ക് വിഐയുടെ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാം.

299 രൂപ വിലയുള്ള ഹീറോ പ്ലാൻ

299 രൂപ വിലയുള്ള ഹീറോ പ്ലാൻ

പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണിത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും 299 രൂപ വിലയുള്ള ഹീറോ പ്ലാൻ ഓഫർ ചെയ്യുന്നു. രാത്രികാല സൌജന്യ ഡാറ്റയും 299 രൂപ വിലയുള്ള ഹീറോ പ്ലാനിന് ഒപ്പം ലഭിക്കുന്നു. രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ യൂസേഴ്സിന് സൌജന്യമായി അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. രണ്ട് ജിബി ബാക്കപ്പ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ (തിങ്കൾ മുതൽ വെള്ളി വരെ തീരാത്ത എല്ലാ ഡാറ്റയും ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ കഴിയും) എന്നീ ആനുകൂല്യങ്ങളും 299 രൂപ വിലയുള്ള ഹീറോ പ്ലാൻ ഓഫർ ചെയ്യുന്നു.

യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻയാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

479 രൂപ വിലയുള്ള ഹീറോ പ്ലാൻ

479 രൂപ വിലയുള്ള ഹീറോ പ്ലാൻ

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 1.5 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയെല്ലാം ഈ പ്ലാനുകളുടെ പ്രത്യേകതയാണ്. രാത്രികാല സൌജന്യ ഡാറ്റയും 479 രൂപ വിലയുള്ള ഹീറോ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ യൂസേഴ്സിന് സൌജന്യമായി അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. രണ്ട് ജിബി ബാക്കപ്പ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾ ഓവർ (തിങ്കൾ മുതൽ വെള്ളി വരെ തീരാത്ത എല്ലാ ഡാറ്റയും ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആനുകൂല്യം) എന്നിവയും 479 രൂപ വിലയുള്ള ഹീറോ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

719 രൂപ വിലയുള്ള ഹീറോ പ്ലാൻ

719 രൂപ വിലയുള്ള ഹീറോ പ്ലാൻ

പുതിയ ഹീറോ അൺലിമിറ്റഡ് പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ ആണ് 719 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയിലാണ് 719 രൂപ വിലയുള്ള ഹീറോ പ്ലാൻ വരുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 719 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ബിഞ്ച് ഓൾനൈറ്റ് ഓഫറും 719 രൂപ വിലയുള്ള ഹീറോ പ്ലാൻ പായ്ക്ക് ചെയ്യുന്നു. പുതിയ പ്ലാനുകളെല്ലാം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ചേരുന്ന പ്ലാനുകളാണ്.

വീഡിയോ സ്ട്രീം ചെയ്യുന്നവരാണോ നിങ്ങൾ; ഒരുപാട് ഡാറ്റ വേണമെന്നുള്ളവർക്ക് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻവീഡിയോ സ്ട്രീം ചെയ്യുന്നവരാണോ നിങ്ങൾ; ഒരുപാട് ഡാറ്റ വേണമെന്നുള്ളവർക്ക് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ

Best Mobiles in India

English summary
For prepaid users, VI is already offering 4G data packs bundled with SonyLIV Premium bundle. Now Postpaid users are also getting the Postpaid SonyLIV Premium Add-On Data Pack at a very affordable rate. VI has announced this add-on 4G data pack for just Rs 100.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X