അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെലിന്റെ ബ്രോഡ്ബാൻഡ് സേവനം ആണ് എയർടെൽ എക്‌സ്ട്രീം ഫൈബർ. നിലവിൽ രാജ്യത്തെ ബ്രോഡ്ബാൻഡ് സെഗ്മെന്റിൽ രണ്ടാം സ്ഥാനത്താണ് എയർടെൽ എക്സ്ട്രീം ഫൈബർ ഉള്ളത്. ഒന്നാം സ്ഥാനത്ത് ജിയോ ഫൈബറാണ് ഉള്ളത്. ബിഎസ്എൻഎല്ലിനെ ( ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ) മറി കടന്നാണ് എയർടെൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

 

ബ്രോഡ്ബാൻഡ്

ഭാരതി എയർടെലിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ ഡാറ്റയും വേഗതയും ഓവർ ദ ടോപ്പ് ( ഒടിടി ) ആനുകൂല്യങ്ങളും നൽകുന്നു. എയർടെലിന്റെ ഏറ്റവും മികച്ച, എല്ലാവർക്കും അനുയോജ്യമായ ബ്രോഡ്ബാൻഡ് പ്ലാൻ ഏതെന്നാണ് ഇന്ന് നോക്കുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ആനുകൂല്യങ്ങളും ഈ എയർടെൽ പ്ലാനിൽ ഉണ്ട്.

ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ

ഭാരതി എയർടെൽ 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

ഭാരതി എയർടെൽ 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

ഇത് ഒരു പുതിയ പ്ലാൻ അല്ല. അതിനാൽ തന്നെ ഈ ഓഫറിനെക്കുറിച്ച് മിക്കവാർക്കും ധാരണയും ഉണ്ടായിരിക്കും. എന്നിരുന്നാലും, ഈ പ്ലാനിനെക്കുറിച്ച് അറിയാത്തവരും നിരവധിയുണ്ടാകും. അവർക്ക് വേണ്ടിയാണ് ഈ ലേഖനം. 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലക്കുള്ള ആക്സസും യൂസേഴ്സിന് ലഭിക്കും.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, എക്സ്ട്രീം പ്രീമിയം എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷൻ ആണ് എയർടെലിന്റെ 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. യൂസേഴ്സിന് വിഐപി സേവനം, അപ്പോളോ 24 | 7 സർക്കിൾ പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്കും ആക്സസ് ലഭിക്കും ഫാസ്ടാഗ് ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് പ്രീമിയം തുടങ്ങിയ സൌകര്യങ്ങളും 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

ഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയുംഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയും

999 രൂപ

999 രൂപയ്ക്ക് ഈ സബ്സ്ക്രിപ്ഷനുകൾ എല്ലാം ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. സാധാരണ ഗതിയിൽ ധാരാളം പണം കൊടുത്ത് മാത്രമെ ഇത്രയും സബ്സ്ക്രിപ്ഷനുകൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ എയർടെൽ പ്ലാനിന് ഒപ്പം ഇവയെല്ലാം സൌജന്യമായി തന്നെ ലഭിക്കും.

എംബിപിഎസ്

ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും ഒരു ഫിക്സഡ് ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങും ലഭിക്കും. പ്രതിമാസം 3.3 ടിബി ഡാറ്റയാണ് 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഇന്റർനെറ്റ് വേഗവും ഡാറ്റയ്ക്കുമൊപ്പം ഓഫർ ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ 999 രൂപയുടെ പ്ലാൻ മിക്കവാറും എല്ലാവർക്കും അനുയോജ്യമായ ഓപ്ഷൻ ആക്കി മാറ്റുന്നു.

വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻവെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻ

പ്ലാൻ

ഇത് വളരെ ചെലവേറിയത് അല്ല, എന്നാൽ വലിയ വിലക്കുറവും ഇല്ല. അതിശയകരമായ ആനുകൂല്യങ്ങൾ നൽകുന്ന സമതുലിതമായ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് 999 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ. ഒരിക്കൽ എങ്കിലും എല്ലാവരും പരിഗണിക്കേണ്ട ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് എയർടെലിന്റെ 999 രൂപയുടെ പ്ലാൻ.

വെബ് ബ്രൌസിങ്

വലിയ കുടുംബങ്ങൾ ഉള്ളവർക്ക് ഏറെ അനുയോജ്യമായ പ്ലാൻ ആണ് 999 രൂപയുടേത്. പ്രത്യേകിച്ചും ഒന്നിൽ കൂടുതൽ വൈഫൈ ഡിവൈസുകൾ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യമായ പ്ലാൻ ആണ് 999 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ. 200 എംബിപിഎസ് സ്പീഡ് എല്ലാവർക്കും മികച്ച വെബ് ബ്രൌസിങ് അനുഭവവും ഓഫർ ചെയ്യുന്നു.

വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾവില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ടെലിക്കോം കമ്പനി

എയർടെൽ മാത്രമല്ല മറ്റ് ടെലിക്കോം കമ്പനികളും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ സർവീസ്, ജിയോ ഫൈബർ എന്നീ സേവന ദാതാക്കൾ എല്ലാം മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് ആവശ്യാനുസരണം മികച്ച പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.

നിരക്ക് ലേശം കൂടുതലാണ്, പക്ഷെ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും; അറിയാം ഈ എയർടെൽ പ്ലാനുകളെക്കുറിച്ച്നിരക്ക് ലേശം കൂടുതലാണ്, പക്ഷെ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും; അറിയാം ഈ എയർടെൽ പ്ലാനുകളെക്കുറിച്ച്

Best Mobiles in India

English summary
Airtel Xstream Fiber is the broadband service of Bharti Airtel, the second largest telecom operator in the country. Airtel Xstream Fiber currently ranks second in the broadband segment in the country. In the first place is JioFiber. Airtel came in second, overtaking BSNL (Bharat Sanchar Nigam Limited).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X