ഗൂഗിളിന്റെ എആര്‍ കോറിനെ കുറിച്ച് അറിയേണ്ടതെല്ലാം!

By Archana V
|

ആപ്പിള്‍ എആര്‍കിറ്റ് പുറത്തിറക്കാന്‍ ആലോചിച്ച അതേസമയം ഗൂഗിള്‍ എആര്‍ കോറിന്റെ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറക്കിയിരിക്കുകയാണ് . ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ എആര്‍ ശേഷി ലഭ്യമാക്കാനുള്ള പുതിയ പ്ലാറ്റ് ഫോമാണിത് .

സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!

ഗൂഗിളിന്റെ എആര്‍ കോറിനെ കുറിച്ച് അറിയേണ്ടതെല്ലാം!

പുതിയ പ്ലാറ്റ് ഫോം സപ്പോര്‍ട്ട് ചെയ്യുന്ന കൂടുതല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനായി സാംസങ്, ഗുവായ്, എല്‍ജി , അസൂസ് തുടങ്ങിയ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കളുമായി സഹകരിച്ച് പ പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍.

ടാന്‍ഗോ എആര്‍ പ്ലാറ്റ്‌ഫോമിന്റെ തുടര്‍ച്ചയാണെങ്കിലും എആര്‍ കോര്‍ പ്രവര്‍ത്തിക്കുന്നതിന് അധിക ഹാര്‍ഡ്‌വെയറിന്റെ ആവശ്യമില്ല.

എആര്‍കോര്‍ ജാവ ഓപ്പണ്‍ജിഎല്ലിലും യൂണിറ്റി, അണ്‍റിയല്‍ ഗെയിം എഞ്ചിനുകളിലും പ്രവര്‍ത്തിക്കും.

ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!ദസറയ്ക്ക് വന്‍ ഓഫറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

നിലവില്‍ പിക്‌സല്‍, ഗാലക്‌സി എസ്8 സ്മാര്‍ട് ഫോണുകളിലാണ് എആര്‍കോര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, പൊതു വിപണിയിലേക്ക് എത്തുന്നതോടെ ലക്ഷകണക്കിന് ഡിവൈസുകളിലേക്ക് ഇത് എത്തുമെന്ന് കമ്പനി പറഞ്ഞു.

നിലവില്‍ എആര്‍കോര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സമാന്തര പ്രതലത്തിലാണ്, മോഷന്‍ ട്രാക്കിങ്ങിലൂടെ ഫോണിന്റെ സ്ഥാനവും ക്രമീകരണവും നിര്‍ണയിക്കുക, പ്രകാശത്തിന്റെ മൂല്യം നിര്‍ണയിച്ച് മുറിയിലെ പ്രകാശത്തിനോട് ഇണങ്ങുന്ന വിര്‍ച്വല്‍ ഒബജക്ടുകള്‍ നിര്‍മിക്കുക എന്നിവയാണ് പ്രധാനം.

ഇതിന് പുറമെ ആപ്പിളിന്റെ എആര്‍കിറ്റ് ഉപയോഗിക്കുന്ന ഐഒഎസ്- അധിഷ്ഠിത ബ്രൗസറിന് സമാന്തരമായി എആര്‍-കേന്ദ്രീകരിച്ച് നിര്‍മിച്ച ക്രോമിയം കൂടി ഗൂഗിള്‍ അവതരിപ്പിച്ചുണ്ട്.

Best Mobiles in India

Read more about:
English summary
While Apple is planning to launch its AR kit soon, Google, on the other hand, released a developer preview for ARCore. Check out here for more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X