ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഭാരതി എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി പ്ലാനുകളും വൌച്ചറുകളും ഓഫർ ചെയ്യുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായുള്ള എയ‍ർടെലിന്റെ വള‍ർച്ചയ്ക്ക് പിന്നിൽ ഈ വൗച്ചറുകളും പ്ലാനുകളും എല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എയർടെൽ തങ്ങളു‌ടെ യൂസേഴ്സിനായി അവതരിപ്പിക്കുന്ന വൌച്ചറുകളിൽ ഏറ്റവും മികച്ച ഒന്നാണ് 148 രൂപയുടെ വൌച്ചർ.

ഫെയർ യൂസേജ് പോളിസി

ഫെയർ യൂസേജ് പോളിസി അനുസരിച്ചുള്ള 15 ജിബി ഡാറ്റയാണ് 148 രൂപയുടെ വൌച്ചർ വഴി എയ‍ർടെൽ യൂസേഴ്സിന് ലഭിക്കുന്നത്. അധിക ഡാറ്റ ഉപയോഗം ഉള്ള യൂസേഴ്സിനാണ് 148 രൂപയുടെ വൌച്ചർ ഉപയോഗപ്രദമാകുന്നത്. നിങ്ങളുടെ നിലവിൽ ഉള്ള സജീവ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ഈ ഡാറ്റ വൌച്ചർ ഉപയോഗിക്കാം. 148 രൂപയുടെ ഡാറ്റ വൌച്ചർ അത് നൽകുന്ന ഡാറ്റ ആനുകൂല്യങ്ങൾ കൊണ്ട് മാത്രമല്ല, ഒപ്പം നൽകുന്ന ഒടിടി ആക്സസുകൾ കൊണ്ടും ശ്രദ്ധേയമാകുന്നു. എയർടെലിന്റെ 148 രൂപയുടെ വൌച്ചറിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായംഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായം

ഭാരതി എയർടെൽ 148 രൂപയുടെ വൗച്ചർ

ഭാരതി എയർടെൽ 148 രൂപയുടെ വൗച്ചർ

നേരത്തെ പറഞ്ഞത് പോലെ ഭാരതി എയർടെലിന്റെ 148 രൂപയുടെ വൗച്ചർ ഉപയോക്താക്കൾക്ക് 15 ജിബി ഡാറ്റ ഓഫ‍ർ ചെയ്യുന്നു. 15 ജിബി ഡാറ്റയ്ക്ക് ഒപ്പം 28 ദിവസത്തെ എയർടെൽ എക്‌സ്ട്രീം മൊബൈൽ പായ്ക്കിലേക്കും 148 രൂപയു‌ടെ എയ‍‍ർടെൽ വൗച്ച‍ർ യൂസേഴ്സിന് ആക്‌സസ് നൽകുന്നു. ഈ ഓഫറിന് കീഴിൽ, സോണിലിവ്, ലയൺസ്ഗേറ്റ്പ്ലേ, ഇറോസ് നൗ, ഹോയ്‌ചോയ്, മനോരമ മാക്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഒടിടി ( ഓവർ ദി ടോപ്പ് ) പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാം. ഈ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം മൊബൈൽ ആപ്പ് വഴി ആക്‌സസ് ചെയ്യാൻ കഴിയും.

കണ്ടന്റ്

എന്നാൽ ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൽ മാത്രമാണ് യൂസേഴ്സിന് കണ്ടന്റ് കാണാൻ കഴിയൂ എന്നൊരു ലിമിറ്റേഷൻ ഉണ്ട്. ഇതൊരു പോരായ്മയായി കാണാൻ കഴിയില്ല. കാരണം യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്. സെലക്റ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ 28 ദിവസത്തെ സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കുന്നു. എന്നാൽ 148 രൂപയുടെ വൗച്ചറിന് ഒപ്പം ലഭിക്കുന്ന ഡാറ്റ ആനുകൂല്യത്തിനും 28 ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത് എന്ന് കരുതരുത്.

399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഡാറ്റ

ഡാറ്റ പാക്കിന്റെ വാലിഡിറ്റി നിലവിലുള്ള അടിസ്ഥാന പ്രീപെയ്ഡ് പാക്കിന് തുല്യമായിരിക്കും എന്ന കാര്യം യൂസേഴ്സ് മനസിലാക്കണം. അതേ സമയം ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ 28 ദിവസത്തിനുള്ളിൽ എക്സ്പയർ ആകുകയും ചെയ്യും. എയർടെൽ എക്സ്ട്രീം മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുമ്പോൾ മാത്രമാണ് മുകളിൽ പറഞ്ഞത് പോലെയുള്ള ഒടിടി ആക്സസ് ലഭ്യമാകുകയുള്ളൂ. ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകൾക്കായി ഈ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്.

ഡാറ്റ പായ്ക്ക്

ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാൻ എയർടെൽ നൽകുന്ന മറ്റ് ഡാറ്റ പായ്ക്കുകളും ലഭ്യമാണ്. 118 രൂപ വില വരുന്ന ഡാറ്റ പായ്ക്ക് 12 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. കൂടാതെ ഉപയോക്താവ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന അടിസ്ഥാന പ്രീപെയ്ഡ് പാക്കിന്റെ അതേ വാലിഡിറ്റിയും നൽകുന്നു. 118 രൂപ വില വരുന്ന ഡാറ്റ പായ്ക്കിനൊപ്പം ഒടിടി ആനുകൂല്യങ്ങളൊന്നും കമ്പനി ഓഫർ ചെയ്യുന്നില്ല എന്നൊരു കാര്യവും യൂസേഴ്സ് മനസിലാക്കിയിരിക്കണം.

ഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾ

ഡാറ്റ വൌച്ചർ

എയർടെൽ നൽകുന്ന മറ്റൊരു ഡാറ്റ വൌച്ചറാണ് 108 രൂപ വില വരുന്ന ഡാറ്റ വൌച്ചർ. വൌച്ചറിനൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നതാണ് 108 രൂപയുടെ വൌച്ചറിന്റെ സവിശേഷത. 108 രൂപ ഡാറ്റ വൌച്ചറിൽ യൂസേഴ്സിന് 6 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക എന്നൊരു പോരായ്മയുണ്ട്.

Best Mobiles in India

English summary
Airtel offers a number of plans and vouchers for its customers. All these vouchers and plans have played a major role in the growth of Airtel, the second largest telecom company in the country. The Rs 148 voucher is one of the best offers Airtel has for its users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X