Home
News

Airtel Plans: പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് എയർടെൽ. റിലയൻസ് ജിയോ ഡോമിനേറ്റ് ചെയ്യുന്ന ടെലിക്കോം മാർക്കറ്റിൽ ശക്തമായ സാന്നിധ്യമറിയിക്കാൻ എയർടെലിന് എന്നും കഴിഞ്ഞിട്ടുണ്ട്. ജിയോ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നും തങ്ങളുടെ യൂസർ ബേസ് നിലനിർത്താൻ എയർടെലിന് സാധിക്കുന്നത് സേവനങ്ങളിലെ ക്വാളിറ്റി കാരണമാണ്. ഇപ്പോഴിതാ എയർടെൽ തങ്ങളുടെ യൂസേഴ്സിനായി നാല് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ട് എണ്ണം റേറ്റ് കട്ടർ പ്ലാനുകളാണ്. മറ്റ് രണ്ടെണ്ണം സ്മാർട്ട് റീചാർജുകളുടെ ഗണത്തിലും ഉൾപ്പെടുന്നവയാണ്. ഈ നാല് റീചാർജ് പ്ലാനുകളിൽ രണ്ട് എണ്ണം 30 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ മറ്റ് രണ്ട് പ്ലാനുകൾ കലണ്ടർ മാസത്തേക്കുള്ള വാലിഡിറ്റിയും നൽകുന്നു ( Airtel ).

എയർടെൽ

എയർടെൽ പ്രഖ്യാപിച്ച പുതിയ പ്ലാനുകൾ എല്ലാം 140 രൂപയിൽ താഴെ വിലയിലാണ് വരുന്നത്. കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 109 രൂപ നിരക്കിൽ വരുന്നു. ഏറ്റവും വില കൂടിയ പ്ലാനിന് 131 രൂപയും നൽകണം. വലിയ പ്ലാനുകൾ സെലക്റ്റ് ചെയ്യാതെ മൊബൈൽ നമ്പരുകൾ സജീവമായി നിർത്താൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ഈ പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.

പ്ലാനുകൾ

109 രൂപയും 111 രൂപയും വില വരുന്ന പ്ലാനുകൾക്ക് ഒപ്പം നിലവിലെ 99 രൂപ വിലയുള്ള പ്ലാനിനെക്കാൾ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും കിട്ടും. എയർടെൽ പുതിയതായി അവതരിപ്പിച്ച റേറ്റ് കട്ടർ പ്ലാനുകളുടെയും സ്മാർട്ട് റീചാർജുകളുടെയും നേട്ടങ്ങളും മറ്റ് വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

109 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

109 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

109 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 200 എംബി മൊബൈൽ ഡാറ്റയും 109 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമാണ്. 99 രൂപയുടെ ടോക്ക് ടൈമും ഈ പ്ലാനിന് ഒപ്പം എയർടെൽ യൂസേഴ്സിന് ലഭിക്കും. ലോക്കൽ, എസ്ടിഡി, ലാൻഡ്‌ലൈൻ വോയ്‌സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിലും ലഭ്യമാകുന്നു.

പ്ലാൻ

ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയാണ് ഈ പ്ലാൻ എടുക്കുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.44 രൂപയും 109 രൂപയുടെ എയർടെൽ പ്ലാനിൽ കമ്പനി ഈടാക്കുന്നു. 111 രൂപയുടെ എയർടെൽ പ്ലാനിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

111 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

111 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

111 രൂപയുടെ എയർടെൽ സ്മാർട്ട് റീചാർജ് ഒരു മാസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 99 രൂപ ടോക്ക്ടൈമും 111 രൂപയുടെ എയർടെൽ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 200 എംബി മൊബൈൽ ഡാറ്റയും 111 രൂപയുടെ എയർടെൽ സ്മാർട്ട് റീചാർജിന്റെ സവിശേഷതയാണ്. ലോക്കൽ, എസ്ടിഡി, ലാൻഡ്‌ലൈൻ വോയ്‌സ് കോളുകൾ സെക്കൻഡിന് 2.5 പൈസ നിരക്കിലും 111 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്നു.

എസ്ടിഡി

ഒരു ലോക്കൽ എസ്എംഎസിന് ഒരു രൂപയാണ് 111 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.5 രൂപയും 109 രൂപയുടെ എയർടെൽ പ്ലാനിൽ കമ്പനി ഈടാക്കുന്നുണ്ട്. 128 രൂപയുടെ എയർടെൽ പ്ലാനിനെക്കുറിച്ചും ഒപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

128 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

128 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

128 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. പ്രത്യേക ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാൻ നൽകുന്നില്ല. മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് പണം ഈടാക്കുന്നത്. ഒരു എംബി ഉപയോഗിക്കാൻ 50 പൈസ നിരക്കിൽ യൂസേഴ്സിന്റ കയ്യിൽ നിന്നും ഈടാക്കും.

ലോക്കൽ കോളുകൾ

ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപ നിരക്കിലാണ് 128 രൂപയുടെ എയർടെൽ പ്ലാനിൽ ഈടാക്കുന്നത്. എസ്ടിഡി കോളുകൾക്കും സെക്കൻഡിന് 2.5 രൂപ നിരക്കിൽ ഈടാക്കുന്നു. നാഷണൽ വീഡിയോ കോളുകൾക്ക് സെക്കൻഡിന് അഞ്ച് രൂപ നിരക്കിലും 128 രൂപയുടെ എയർടെൽ പ്ലാൻ സെലക്റ്റ് ചെയ്യുന്ന ഉപയോക്താക്കളിൽ നിന്നും കമ്പനി ഈടാക്കുന്നു.

131 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

131 രൂപയുടെ എയർടെൽ പ്ലാനും ആനുകൂല്യങ്ങളും

131 രൂപയുടെ എയർടെൽ പ്ലാനും ഒരു മാസത്തെ വാലിഡിറ്റിയിൽ തന്നെയാണ് വരുന്നത്. ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 രൂപയാണ് വില വരുന്നത്. എസ്ടിഡി കോളുകൾക്കും സെക്കൻഡിന് 2.5 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലും എംബിക്ക് 50 പൈസ വീതമാണ് കമ്പനി നിരക്ക് വച്ചിരിക്കുന്നത്. പ്രത്യേക ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നതും ഇല്ല.

നാഷണൽ വീഡിയോ

നാഷണൽ വീഡിയോ കോളുകൾക്ക് സെക്കൻഡിന് അഞ്ച് രൂപയാണ് 131 രൂപയുടെ എയർടെൽ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് നൽകേണ്ടി വരുന്നത്. ഒരു ലോക്കൽ എസ്എംഎസിന് ഒരു രൂപയാണ് 131 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസറിന് ചിലവ് വരുന്നത്. എസ്ടിഡി എസ്എംഎസിന് 1.5 രൂപയും 131 രൂപയുടെ എയർടെൽ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് ചിലവ് വരും.

More from GizBot

Best Mobiles in India

English summary
All the new plans announced by Airtel come under Rs 140. The cheapest plan in the bunch comes at Rs 109, and Rs 131 for the most expensive plan. Users who want to keep their mobile numbers active without selecting big plans can select these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X