സ്മാർട്ഫോൺ അമിതമായി ഉപയോഗിക്കുന്നവരുടെ ആരോഗ്യഘടനയിൽ മാറ്റമെന്ന് റിപ്പോർട്ട്

|

സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗമാണ് മനുഷ്യ ശരീരത്തിൻറെ ഘടകത്തെ തന്നെ മാറ്റിമറിക്കുന്നത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഈ പ്രസ്താവന ആസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നതാണ്. എന്നാൽ അറിഞ്ഞിടത്തോളം ഇത് ശരിക്കും ഭീതി സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയാണ്. മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നവരുടെ തലയുടെ പുറകുഭാഗത്തായി 'കൊമ്പ്' പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

സ്മാർട്ഫോൺ അമിതമായി ഉപയോഗിക്കുന്നവരുടെ ആരോഗ്യഘടനയിൽ മാറ്റമെന്ന്

 

തലയോട്ടിക്ക് പുറകിലായി കഴുത്തിന് മുകളിലായിട്ടാണ് ഇത്തരമൊരു വളര്‍ച്ച കണ്ടെത്തിയത്. എക്സ്റേകള്‍ പരിശോധിച്ചപ്പോഴാണ് ഇത് ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോൺ സമാനമായ ഉപകരണങ്ങളോ ഉപയോഗിക്കുന്നവരിലാണ് ഇത് കാണപ്പെടുന്നത്. തല തുടര്‍ച്ചയായി താഴ്ത്തിയിരിക്കുമ്പോള്‍ ഭാരം ക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് ഈ ഭാഗത്ത് പ്രത്യേക വളര്‍ച്ച ഉണ്ടാകുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.

‘കൊമ്പ്' പോലെ ഒരു വളര്‍ച്ച

‘കൊമ്പ്' പോലെ ഒരു വളര്‍ച്ച

സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. അത് മൂലമുണ്ടാകുന്ന ഗുണങ്ങളും പൊല്ലാപ്പുകളും ചില്ലറയല്ല. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് പുതുതലമുറയുടെ ശരീരഘടനയില്‍ തന്നെ മാറ്റം വരുത്തുന്നുവെന്ന മുന്നറിയിപ്പാണ് കാണുവാൻ സാധിക്കുന്നത്. മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നവരുടെ തലയുടെ പിറകിലായി ‘കൊമ്പ്' പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

 പുതുതലമുറയുടെ ശരീരഘടനയില്‍ മാറ്റം

പുതുതലമുറയുടെ ശരീരഘടനയില്‍ മാറ്റം

2018-ഫെബ്രുവരിയില്‍ നാച്ചുര്‍ മാഗസിനില്‍ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 18-നും 86-നും ഇടക്ക് പ്രായമുള്ളവരുടെ 1200 എക്സ്റേകളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. 33 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ തലയോട്ടിക്ക് താഴെയായി വളര്‍ച്ച കാണപ്പെട്ടു. പ്രായം ചെല്ലും തോറും ഈ വളര്‍ച്ച കുറയുന്നുവെന്നും പ്രബന്ധം പറയുന്നു.

മൊബൈലിൻറെ അമിത ഉപയോഗം
 

മൊബൈലിൻറെ അമിത ഉപയോഗം

ആസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷമാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ ബി.ബി.സി കഴിഞ്ഞ ആഴ്ച്ചയില്‍ സംഭവം വാര്‍ത്തയാക്കിയ-തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൊബൈലിൻറെ അമിത ഉപയോഗം മനുഷ്യ ശരീരത്തിൻറെ രൂപത്തില്‍ പോലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.

Most Read Articles
Best Mobiles in India

English summary
Bone spurs — small bony growths that can form on the edges of bones — occur when inflammation damages the cartilage that cushions joints, and the body tries to repair the damage by growing more bone. They often form from repetitive motions. One type of repetitive motion is tilting the head forward, perhaps to look at a smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X