എല്‍ ജി ഒരു പുതിയ ഒപ്റ്റിമസ് സ്മാര്‍ട്ട്‌ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കും

Posted By: Staff

എല്‍ ജി ഒരു പുതിയ ഒപ്റ്റിമസ് സ്മാര്‍ട്ട്‌ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കും

എല്‍ ജി അവരുടെ ഏറ്റവും പുതിയ ഒപ്റ്റിമസ് സ്മാര്‍ട്ട്‌ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് കമ്പനിയിലെ വിശ്വസനീയ കേന്ദ്രങ്ങള്‍ ഗിസ്‌ബോട്ടിനെ അറിയിച്ചു. ജൂലൈ മാസത്തില്‍ കമ്പനി ഒപ്റ്റിമസ് 4XHD,എല്‍3,എല്‍5,,എല്‍7 തുടങ്ങിയ മോഡലുകള്‍ രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു.  ആ കൂട്ടത്തില്‍ ഇന്ത്യയില്‍ ഇറക്കാത്ത ഒരു മോഡല്‍ ഒപ്റ്റിമസ് Vu ആണ്. കൊറിയയിലും ജപ്പാനിലും മാത്രമാണ് ഈ മോഡല്‍ റിലീസ് ചെയ്തിട്ടുള്ളത്. ആ സ്ഥിതിയ്ക്ക് ഒപ്റ്റിമസ് Vu തന്നെയായിരിയ്ക്കാം ആ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ കേമന്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ വച്ചാണ് എല്‍ ജി ഈ മോഡല്‍ അവതരിപ്പിച്ചത്. സാംസങ് ഗാലക്‌സി നോട്ടിനോഡ് മത്സരിയ്ക്കാന്‍ ക്വാഡ് കോര്‍ പ്രൊസസ്സറിന്റെ പിന്‍ബലത്തോടെയാണ് ഒപ്റ്റിമസ് Vu വന്നിരിയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ഓ എസ്സുള്ള ഈ 5 ഇഞ്ച്  ഫോണില്‍ HDMI, DLNA തുടങ്ങിയവ അടക്കമുള്ള കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്.

ആര് വരുമെന്ന് ഏതായാലും കാത്തിരുന്നു കാണാം...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot