ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

Written By:

ഷവോമിക്ക് 5 വയസ് പ്രായമേ ഉളളൂ. എന്നിട്ടും ഈ കമ്പനി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ കാര്യമായ പ്രതിപത്തി പിടിച്ചു പറ്റി. കമ്പനിയുടെ തദ്ദേശ വിപണിയായ ചൈനയില്‍ നിന്ന് പുറത്ത് ഒരു വിപണിയില്‍ ഷവോമി ആദ്യമായി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

ചൈനയുടെ ആപ്പിള്‍ എന്ന വിശേഷണത്തില്‍ നിന്ന് പുറത്ത് കടന്ന ഷവോമിയുടെ സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

2010 ഏപ്രില്‍ 6-ന് ആണ് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ സാമ്രാജ്യം വെട്ടിപിടിക്കാനുളള യുദ്ധത്തിന് തുടക്കമിടുന്നത്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

വ്യവസായിയായ ലീ ജുന്‍ തന്നെയാണ് കമ്പനിയുടെ സിഇഒയും ചെയര്‍മാനും.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ചൈനീസില്‍ ഷവോമി എന്നാല്‍ ചെറിയ അരി എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ചുരുക്കപ്പേരായി ഷവോമിയുടെ ലോഗോയില്‍ കാണുന്ന എംഐ വ്യഖ്യാനിക്കാവുന്നതാണ്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

എന്നാല്‍ കമ്പനി മിഷന്‍ ഇമ്പോസിബള്‍ എന്ന് കൂടി അര്‍ത്ഥമുളളതായി അവകാശപ്പെടുന്നു.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

സാധ്യമല്ലാത്ത ദൗത്യം എന്ന അര്‍ത്ഥം നല്‍കുന്നത് കമ്പനി തുടങ്ങിയ സാഹചര്യത്തില്‍ ഷവോമിയുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ തീര്‍ത്തും അസാധ്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത് ഓര്‍മിപ്പിക്കാനാണെന്നും കമ്പനി പറയുന്നു.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഷവോമിയുടെ ഭാഗ്യ ചിഹ്നം ആയ പാവയ്ക്ക് മിട്ടു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ പാവയുടെ തൊപ്പിയില്‍ ഒരു ചുവന്ന നക്ഷത്രവും കഴുത്തില്‍ ഒരു ചുവന്ന തൂവാലയും നല്‍കിയിരിക്കുന്നു.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

യുഎസില്‍ ആപ്പിള്‍ ഉണ്ടാക്കുന്ന തരത്തിലുളള ഒരു പ്രതിഫലനം ചൈനയില്‍ ഷവോമി ഉണ്ടാക്കുന്നതിനാല്‍ കമ്പനിയെ ചൈനയുടെ ആപ്പിളെന്നാണ് വിശേഷിപ്പിക്കുന്നത്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

മാത്രമല്ല ഷവോമിയുടെ സ്ഥാപകന്‍ ലീ ജുന്നിനെ ചൈനയുടെ സ്റ്റീവ് ജോബ്‌സ് എന്നാണ് വിളിക്കുന്നത്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

കറുത്ത ടീ ഷര്‍ട്ട് ധരിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ അവതരണ ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന ലീ ജുന്‍ ജോബ്‌സിനോടുളള തന്റെ ആരാധന വ്യക്തമാക്കുന്നുമുണ്ട്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഷവോമിയുടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍പ് ഗൂഗിളില്‍ ജോലി ചെയ്തവരാണ്.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

സഹ സ്ഥാപകരായ ലിന്‍ ബിന്‍, ഹോങ് ഫെങ് എന്നിവരും വൈസ് പ്രസിഡന്റ് ഹുഗൊ ബാരായും ആണ് ഗൂഗിളില്‍ നിന്ന് ഷവോമിയിലേക്ക് എത്തിയവര്‍.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഷവോമിയുടെ ഗെയിമിങ് കണ്‍സോള്‍.

ഷവോമി സ്‌റ്റോറിന്റെ അകം കാഴ്ചകള്‍...!

ഷവോമി ആക്‌സസറീസ്‌

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ഷവോമി സ്‌റ്റോറിന്റെ മറ്റൊരു കോണില്‍ നിന്നുളള ദൃശ്യം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Exclusive pictures of China xiaomi store.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot