നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

ഗൂഗിളിന്റെ ഫ്ളാഗ്ഷിപ്പ് ഫോണായ നെക്‌സസ് 6 വെറും ഒരു ആന്‍ഡ്രോയിഡ് ഡിവൈസ് എന്നതില്‍ അപ്പുറം ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊളളുന്ന ഒന്നാണ്. ഒരു ആന്‍ഡ്രോയിഡ് ഡിവൈസില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ഹാര്‍ഡ്‌വയറാണ് ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച ചിപ്‌സെറ്റും, ഒഎസും, ക്യാമറാ ഓപ്ഷനും, ദീര്‍ഘ നേരം നിലനില്‍ക്കുന്ന ബാറ്ററിയും ഇതിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്. മോട്ടറോള നെക്‌സസ് 6 വാങ്ങിയവര്‍ക്കും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും എളുപ്പത്തില്‍ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് ആണ് ഇവിടെ പരിശോധിക്കുന്നത്.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

ടാപ് ആന്‍ഡ് ഗോ

ലോലിപോപ്പിലുളള ഒരു പുതിയ സവിശേഷതയാണ് ഇത്. നിങ്ങളുടെ പഴയ ഡിവൈസില്‍ എന്‍എഫ്‌സി ഉണ്ടെങ്കില്‍ ഡിവൈസുകളെ ടാപ് ചെയ്തു കൊണ്ട് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഇന്‍ഫോ, സെറ്റിങ്‌സ്, ഡാറ്റാ, വിഡ്ജറ്റ്‌സ്, ആപ്‌സ് മുതലായവ നെക്‌സസ് 6-ലേക്ക് സിങ്ക് ചെയ്യാവുന്നതാണ്.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

സ്‌ക്രീന്‍ പിന്നിങും ഗസ്റ്റ് മോഡും

നിങ്ങളുടെ ഫോണ്‍ മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ അതിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചില പ്രത്യേക ആപുകള്‍ ഉപയോഗിക്കത്തക്ക രീതിയില്‍ അത് പിന്‍ ചെയ്യാവുന്നതാണ്. Settings > Security > Screen pinning എന്നതിലേക്ക് പോയി ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

നിങ്ങളുടെ ബാറ്ററി സംരക്ഷിക്കുക

3,220 എംഎഎച്ചിന്റെ ബാറ്ററിയാണ് നെക്‌സസ് 6-നുളളത്. ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഊര്‍ജം നിങ്ങള്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ ബാറ്ററി സേവര്‍ ഓപ്ഷന്‍ ഉപയോഗിക്കാവുന്നതാണ്. Settings > Battery > tap the menu button എന്നതിലേക്ക് പോയി ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

ക്വിക്ക് ഡാറ്റാ യുസേജ്

നിങ്ങള്‍ എത്ര മാത്രം ഡാറ്റാ ഉപയോഗിച്ചു എന്ന് അറിയുന്നതിനായി ഈ സവിശേഷത സഹായിക്കുന്നതാണ്. ക്വിക്ക് സെറ്റിങ്‌സിലുളള ഡാറ്റാ കണക്ഷനില്‍ ടാപ് ചെയ്ത് കൊണ്ട് നിങ്ങള്‍ക്ക് ഡാറ്റാ ഉപയോഗം അറിയാവുന്നതാണ്.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

നോട്ടിഫിക്കേഷനുകള്‍

നിങ്ങള്‍ക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ ഇച്ഛാനുസൃതമാക്കാന്‍ നെക്‌സസ് 6-ലും ലോലിപോപ്പിലും സാധിക്കുന്നതാണ്. ഇത് പ്രാപ്തമാക്കുന്നതിനായി Settings > Sound & notification > App notifications എന്നതിലേക്ക് പോകുക.

നെക്‌സസ് 6 ഉപയോക്താക്കള്‍ക്കുളള പ്രധാന ടിപ്‌സുകള്‍...!

സ്മാര്‍ട്ട് ലോക്ക് ചെയ്യുക

നിങ്ങള്‍ക്ക് നെക്‌സസ് 6 സ്മാര്‍ട്ട് ലോക്ക് ചെയ്യാവുന്നതാണ്, ഇതുവഴി നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാവുന്നതാണ്. ഇത് പ്രാപ്തമാക്കുന്നതിനായി Settings > Security > Smart Lock എന്നതിലേക്ക് പോകുക.

English summary
Expert Tips and Tricks for Nexus 6 Owners.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot