ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ യാഥാര്‍ത്ഥ്യമാകുമോ; ഫേസ്ബുക്ക് നിങ്ങളെ മനോരോഗിയാക്കുമോ....!

By Sutheesh
|

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം, യഥാര്‍ത്ഥ ജീവിതത്തേക്കാള്‍ വ്യക്തികളെ ഇത്തരം വിര്‍ച്വല്‍ റിയാലിറ്റിയ്ക്ക് പ്രധാന്യം നല്‍കുന്ന അവസ്ഥയിലേക്കെത്തിക്കുന്നു എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

 

യാത്രയ്‌ക്കോ ആഘോഷങ്ങള്‍ക്കോ ഒക്കെ പോയാല്‍ ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനോ ആഘോഷത്തില്‍ പൂര്‍ണ്ണമായും പങ്കുകൊള്ളുന്നതിനോ പകരം മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിനെ കുറിച്ചാകും ഇവരുടെ ചിന്ത. ഇങ്ങനെയുള്ള അവസ്ഥയിലെത്തുന്നത് ഒറ്റപ്പെടലിലേക്കും വിഷാദ രോഗത്തിലേക്കും നീങ്ങുന്നതിന്റെ ആദ്യഘട്ടമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

 
ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ ഫേസ്ബുക്കില്‍ യാഥാര്‍ത്ഥ്യമാകുമോ....!

സോഷ്യല്‍ മീഡിയയുടെ ഈ മണിചിത്രത്താഴില്‍ നിന്ന് മറി കടക്കാന്‍ ആവശ്യമെങ്കില്‍ ഏതാനും ദിവസങ്ങള്‍ നെറ്റ്കണക്ഷന്‍ ഒഴിവാക്കുകയോ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ പോലുള്ള രീതികള്‍ പരീക്ഷിക്കാനാണ് നിര്‍ദേശം. 'സാങ്കേതികവിദ്യ മാനുഷിക സംവേദനത്തെ മറികടക്കുന്ന ദിവസത്തെ ഞാന്‍ ഭയക്കുന്നു. പിന്നീട് ലോകം വിഡ്ഢികളുടെ ഒരു തലമുറയായിരിക്കും' എന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകരുതെന്ന് ആഗ്രഹിക്കാം. ഇന്നത്തെ കാലഘട്ടത്തിന്റെ പോക്കില്‍ ഇത് അത്യാഗ്രഹം ആണെങ്കില്‍ കൂടി.

എന്നാല്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന പ്രസക്തി, വ്യക്തിപരമായോ ചെറിയ സമൂഹത്തിലോ മാത്രമല്ല ആഗോളതലത്തില്‍തന്നെ ആശയവിനിമയത്തിനും വിവരശേഖരണത്തിനും നല്‍കുന്ന സൗകര്യങ്ങള്‍ അതിരുകളില്ലാത്തതാണ്. അതുകൊണ്ട് ഇത് ഉപയോഗിക്കാതിരിക്കുകയല്ല, മറിച്ച് ബുദ്ധിപരമായി ഉപയോഗിക്കുക എന്നതിലാണ് കാര്യം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X