Home
News

ഇരയായാൽ ഇരട്ടക്കൊള്ള! അ‌കിര റാൻസംവെയറിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ​സൈബർ സുരക്ഷാ ഏജൻസി

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന അ‌കിര റാൻസംവെയറിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ​സൈബർ സുരക്ഷാ ഏജൻസി രംഗത്ത്. അ‌കിര റാൻസംവെയറിന്റെ ആക്രമണം ഇന്ത്യയിൽ സ്ഥിരീകരിച്ചതായും ഉപയോക്താക്കൾ ആവശ്യമായ സുരക്ഷാനടപടികൾ ഉറപ്പാക്കണമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ( സിഇആർടി-ഇൻ ) മുന്നറിയിപ്പിൽ നിർദേശിക്കുന്നു.

ഉപയോക്താക്കളുടെ ഡി​വൈസുകളിലേക്ക് കടന്നുകയറി അ‌വരുടെ ഡാറ്റ ​കൈക്കലാക്കുകയും അ‌ത് തഞ്ഞുവച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ഇന്റർനെറ്റ് റാൻസംവെയർ വൈറസ് ആണ് അ‌കിര. അ‌കിരയുടെ സാന്നിധ്യം രാജ്യത്തെ ഇന്റർനെറ്റ് രംഗത്ത് കാര്യമായ ആശങ്ക സൃഷ്ടിക്കുന്നു. വിൻഡോസ്, ലിനക്സ് അധിഷ്ഠിത സിസ്റ്റങ്ങളെയാണ് ഈ റാൻസംവെയർ പ്രധാനമായും ലക്ഷ്യമിടുന്നത്.

അ‌കിര റാൻസംവെയറിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ​സൈബർ സുരക്ഷാ ഏജൻസി

അ‌കിരയുടെ ആക്രമണത്തിന് ഇരയാകുന്ന ആളുകൾക്ക് ഇരട്ട ആഘാതമാണ് ഉണ്ടാകുക. സ്വകാര്യ ഡാറ്റകൾ അ‌ടക്കം ഹാക്കർമാരുടെ ​കൈയിൽ എത്തും എന്നതും തുടർന്ന് ഹാക്കർമാർക്ക് പണം നൽകേണ്ടിവരും എന്നതുമാണ് ഈ ഇരട്ട ആഘാതത്തിനു കാരണം. "അകിര എന്ന് വിളിക്കപ്പെടുന്ന ഒരു റാൻസംവെയർ ഓപ്പറേഷൻ സൈബർസ്‌പേസിൽ സജീവമാണെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പിടിഐ റിപ്പോർട്ട് പ്രകാരം. അകിരയുടെ പിന്നിലുള്ള ​സൈബർ ക്രിമനലുകൾ ആദ്യം തങ്ങളുടെ ഇരകളിൽ നിന്ന് സുപ്രധാന വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കും. തുടർന്ന് അവരുടെ സിസ്റ്റങ്ങളിലെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യും. തുടർന്ന് മോചനദ്രവ്യം നൽകാൻ ഇരകളെ നിർബന്ധിക്കും. ഇര മോചനദ്രവ്യം നൽകാൻ വിസമ്മതിച്ചാൽ, ഹാക്കർമാർ മോഷ്ടിച്ച ഡാറ്റ തങ്ങളുടെ ഡാർക്ക് വെബ് ബ്ലോഗിൽ പ്രസിദ്ധീകരിക്കും.

അകിരയുടെ ഓപ്പറേറ്റർമാർ വിപിഎൻ സേവനങ്ങൾ ചൂഷണം ചെയ്യുന്നതായി അറിയാമെന്ന് സിഇആർടി-ഇൻ പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ സുരക്ഷ ഉറപ്പുവരുത്താത്ത ഉപയോക്താക്കളാണ് ഇതരം ആക്രമണങ്ങൾക്ക് കൂടുതലും ഇരകളാകുന്നത് എന്നും സിഇആർടി ചൂണ്ടിക്കാട്ടി. ഉപയോക്താക്കളുടെ സിസ്റ്റത്തിലേക്ക് കടന്നുകയറാൻ എനിഡെസ്ക്, വിൻറാർ, പിസിഹണ്ടർ തുടങ്ങിയ ടൂളുകൾ ഹാക്കർമാർ ഉപയോഗിക്കുന്നു. എന്നാലിത് പലപ്പോഴും ഇരകളുടെ ശ്രദ്ധയിൽപ്പടുന്നില്ല.

അകിര റാൻസംവെയർ: ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിന് മുമ്പ് ലക്ഷ്യമിട്ട ഡി​വൈസിലെ വിൻഡോസ് ഷാഡോ വോളിയം പകർപ്പുകൾ 'അകിര' മായ്‌ക്കുന്നുവെന്ന് ഈ ​വൈറസിന്റെ ടെക്നിക്കൽ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നു. ഈ എൻക്രിപ്ഷൻ പ്രക്രിയയിൽ, എൻക്രിപ്റ്റ് ചെയ്ത ഓരോ ഫയലിന്റെയും പേര് ഒരു '.akira' എക്സ്റ്റെങ്ഷനൊപ്പം ചേർക്കുന്നു.

കൂടാതെ, എൻക്രിപ്ഷൻ പ്രക്രിയയിൽ ഇടപെടുന്നത് തടയാൻ Windows Restart Manager API ഉപയോഗിച്ച് ആക്ടീവ് വിൻഡോസ് സർവീസുകളുടെ പ്രവർത്തനം റാൻസംവെയർ അ‌വസാനിപ്പിക്കുന്നു. പ്രോഗ്രാം ഡാറ്റ, റീസൈക്കിൾ ബിൻ, ബൂട്ട്, സിസ്റ്റം വോളിയം വിവരങ്ങൾ, വിൻഡോസ് ഫോൾഡറുകൾ എന്നിവ ഒഴികെയുള്ള വിവിധ ഹാർഡ് ഡ്രൈവ് ഫോൾഡറുകളിലെ ഫയലുകൾ അ‌കിര എൻക്രിപ്റ്റ് ചെയ്യുന്നു.

അ‌കിര റാൻസംവെയറിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര ​സൈബർ സുരക്ഷാ ഏജൻസി

എങ്ങനെ രക്ഷപ്പെടാം: അ‌കിര ഉൾപ്പെടെയുള്ള റാൻസംവെയർ ആക്രമണങ്ങളിൽനിന്ന് സ്വയം പരിരക്ഷിക്കണമെങ്കിൽ ഉപയോക്താക്കൾ അ‌ടിസ്ഥാന ഓ​​ൺ​ലൈൻ സുരക്ഷാ മാർഗനിർദേശങ്ങളും പ്രോട്ടോക്കോളും പിന്തുടരണമെന്ന് സിഇആർടി-ഇൻ നിർദേശിക്കുന്നു. ഏതെങ്കിലും സാഹര്യത്തിൽ റാൻസംവെയർ ആക്രമണത്തിന് ഇരയായാൽ നിർണായക ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ അ‌വയുടെ ഓഫ്‌ലൈൻ ബാക്കപ്പുകൾ സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൂടാതെ സുരക്ഷയ്ക്കായി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും പതിവായി അപ്‌ഡേറ്റ് ചെയ്യേണ്ടതും വളരെ അ‌ത്യാവശ്യമാണ്. കാരണം കാലാവധി കഴിഞ്ഞ സോഫ്ട്വവെയറിലെ പഴുതുകൾ ​സൈബർ ക്രിമി​നലുകൾ ചൂഷണം ചെയ്യും. അ‌തേസമയം വിശ്വസനീയമല്ലാത്ത ഉറവിടങ്ങളെ അ‌പ്ഡേറ്റിനായി ആശ്രയിക്കരുത്. സുരക്ഷ വർധിപ്പിക്കുന്നതിനായി ശക്തമായ പാസ്വേഡ് സംവിധാനം ഉറപ്പാക്കണമെന്നും സിഇആർടി നിർദേശിക്കുന്നു.

More from GizBot

Best Mobiles in India

English summary
The Central Cyber Security Agency has issued a warning against Akira Ransomware, which poses a serious threat to Internet users. Akira is an Internet ransomware virus that infiltrates users' devices, steals their data, and demands money. Akira's presence is causing considerable concern.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X