ഈ പെണ്‍റോബോട്ടിന്റെ ഭാവങ്ങള്‍ കണ്ടോ? (വീഡിയോ)

Posted By: Staff

ഈ പെണ്‍റോബോട്ടിന്റെ ഭാവങ്ങള്‍ കണ്ടോ? (വീഡിയോ)

മനുഷ്യനോട് സാമ്യമുള്ള ഹ്യൂമനോയ്ഡ് റോബോട്ടുകളെ അടുത്ത കാലത്തായി ഗവേഷകര്‍ ധാരാളമായി ഇറക്കാറുണ്ട്. മനുഷ്യന് ചെയ്യാനാകുന്ന ജോലികള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഹ്യൂമനോയ്ഡ് റോബോട്ട് എന്ന് ഇവയെ വിശേഷിപ്പിക്കാന്‍ പ്രധാനകാരണം. ശാസ്ത്രമുന്നേറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുതിയ റോബോട്ടാണ് ഇപ്പോള്‍ വാര്‍ത്തയിലിടം നേടിയിരിക്കുന്നത്. മനുഷ്യന്‍ വികാരപ്രകടനം നടത്തുന്നതെങ്ങനെയോ അതേ പോലെ ഭാവപ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്ന ഒരു പെണ്‍റോബോട്ടാണ് താരം. ഫെയ്‌സ് എന്നാണ് ഈ റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്.

സന്തോഷം, ദു:ഖം എന്തിന് വെറുപ്പ്‌ വരെ അനായാസം മുഖത്ത് ഫലിപ്പിക്കാന്‍ ഫെയ്‌സിന് കഴിയുന്നുണ്ട്. 30 വര്‍ഷത്തെ ഗവേഷണഫലമായി പിസ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഫെയ്‌സുമായി എത്തിയിരിക്കുന്നത്. മുഖത്ത് സ്ഥാപിച്ച 32 മോട്ടോറുകളാണ് ഫെയ്‌സിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇത്തരം ഭാവവുമായി നില്‍ക്കുന്ന ഫെയ്‌സിനെ കണ്ടാല്‍ ഒരു മനുഷ്യസ്ത്രീയാണെന്ന് ആരും പറയാതിരിക്കില്ല.

ഫെയ്‌സ് ടീം സൈറ്റില്‍ വന്ന ചില ചിത്രങ്ങള്‍

ഈ പെണ്‍റോബോട്ടിന്റെ ഭാവങ്ങള്‍ കണ്ടോ? (വീഡിയോ)

ഈ പെണ്‍റോബോട്ടിന്റെ ഭാവങ്ങള്‍ കണ്ടോ? (വീഡിയോ)

ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത് നികോല്‍ ലാസരി എന്ന ഗവേഷകവിദ്യാര്‍ത്ഥിയാണ്. ടീം അംഗത്തിന്റെ ഭാര്യയുടെ രൂപമാണ് ഫെയ്‌സ് റോബോട്ടിന് ഇവര്‍ നല്‍കിയിരിക്കുന്നതെന്നതാണ് മറ്റൊരു രസകരമായ കാര്യം. മനുഷ്യഭാവപ്രകടനങ്ങളെ അതേ പടി കാണിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് എഞ്ചിന്‍ ഫോര്‍ ഫേഷ്യല്‍ എക്‌സ്പ്രഷന്‍സ് സിന്തസിസ് (എച്ച്ഇഎഫ്ഇഎസ്) എന്ന സോഫ്റ്റ്‌വെയറാണ് ഇതിലേക്ക് ഉപയോഗിച്ചത്.

 മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഇപ്പോഴും റോബോട്ടുകളായി മാത്രം കാണുന്നതിന് പ്രധാനകാരണം അവയുടെ ലോഹമുഖവും ഭാവങ്ങള്‍ ഒന്നും തന്നെയില്ലാത്ത അവസ്ഥയുമാണ്. എന്നാല്‍ കാഴ്ചയിലും പ്രവൃത്തിയിലും മനുഷ്യനോട് തുല്യപ്പെട്ടു നില്‍ക്കുന്ന റോബോട്ടുകള്‍ വരുന്നതോടെ മനുഷ്യനും റോബോട്ടും തമ്മിലുള്ള അകലം കുറയുന്നതാണെന്ന് ഫെയ്‌സിനെ അവതരിപ്പിച്ചുകൊണ്ട് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot