വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍!!!

By Bijesh
|

സൈബര്‍ ലോകം ഇന്ന് ഹാക്കര്‍മാരുടെ ഭീഷണിയിലാണ്. എത്ര സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സൈറ്റുകളിലും ഹാക്കര്‍മാര്‍ അതിവേഗം നുഴഞ്ഞുകയറുന്നുണ്ട്. സര്‍ക്കാര്‍ സെര്‍വറില്‍ നിയന്ത്രണമുള്ള ഔദ്യോഗിക വെബ് സൈറ്റുകള്‍ മുതല്‍ ഫേസ് ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വരെ ഹാക്കര്‍മാര്‍ കയറിക്കൂടുന്നുണ്ട്.

സോഷ്യല്‍ സൈറ്റുകളില്‍, ഏറ്റവും പ്രചാരമുള്ള ഫേസ് ബുക്ക് തന്നെയാണ് പലപ്പോഴും ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളും രഹസ്യങ്ങളും ചോര്‍ത്താന്‍ ഇത്രയും അനുയോജ്യമായ സൈറ്റ് ഇല്ല എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ ഫേസ് ബുക്ക് കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിങ്ങളുടെ സുഹൃത്തുക്കളുടെ പേരില്‍ ഹോം പേജില്‍ പ്രത്യക്ഷപ്പെടുന്ന പല പോസ്റ്റുകളും ചിലപ്പോള്‍ വൈറസ് ആക്രമണത്തിന് കാരണമാകും. യദാര്‍ഥത്തില്‍ അവ ഹാക്കര്‍മാര്‍ രൂപപ്പെടുത്തിയ പോസ്റ്റുകള്‍ ആണെന്നതുതന്നെ കാരണം. അതില്‍ ക്ലിക് ചെയ്യുന്നതോടെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്കു സാധിക്കുകയും ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇത്തരം പോസ്റ്റുകള്‍ പക്ഷേ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും. ഫേസ് ബുക്കില്‍ വൈറസ് ആക്രമണത്തിന് കാരണമാകുന്നതും ഒരിക്കലും ക്ലിക് ചെയ്യാന്‍ പാടില്ലാത്തതുമായ ചില പോസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു.

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

നിങ്ങളുടെ ടൈം ലൈനില്‍ ഇത്തരം ഹെഡിംഗോടെ ചില പോസ്റ്റുകള്‍ കാണാം. ഏതെങ്കിലും സെലിബ്രിറ്റിയെ സംബന്ധിച്ച് ഗോസിപ് എന്ന മട്ടിലായിരിക്കും പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പോസ്റ്റ്ുകള്‍ക്കൊപ്പമുള്ള ലിങ്കില്‍ ഒരിക്കലും ക്ലിക് ചെയ്യരുത്. വേണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അവ വാസ്തവമാണെന്നുറപ്പിച്ച ശേഷം ക്ലിക് ചെയ്യാം.

 വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ ചില ലിങ്കുകള്‍ ടൈം ലൈനില്‍ പ്രത്യക്ഷപ്പെട്ടേക്കാം. സജസ്റ്റഡ് പോസ്റ്റ് എന്നു പറഞ്ഞായിരിക്കും ഇവ കാണുക. അത്തരം പോസ്റ്റുകളില്‍ ക്ലിക് ചെയ്യരുത്.

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

പരമാവധി ലൈക്കുകള്‍ തന്ന് സഹായിക്കണം എന്നും മറ്റും ആവശ്യപ്പെട്ട് പല പോസ്റ്റുകളും പ്രത്യക്ഷപ്പെടാം. ഏതെങ്കിലും സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പത്തുലക്ഷം ലൈക്കുകള്‍ വേണം എന്നും മറ്റും ആയിരിക്കും പറയുന്നത്. അത്തരം പോസ്റ്റുകള്‍ തീര്‍ത്തും അവഗണിക്കുന്നതാണ് ഉചിതം.

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

തടികുറയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങള്‍ (അമേസിംഗ് വെയ്റ്റ്് ലോസ്) എന്നോ ഭാരം കുറയ്ക്കാന്‍ ചില കുറുക്കുവഴികള്‍ എന്നോ എഴുതിയ ലിങ്കുകളില്‍ ക്ലിക് ചെയ്യരുത്. ഇവയും ഹാക്കര്‍മാരുടെ സൃഷ്ടിയായിരിക്കാന്‍ ഇടയുണ്ട്.

 വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത വാര്‍ത്താ മാധ്യമത്തിന്റെ പേരില്‍ വരുന്ന പോസ്റ്റുകളും സൂക്ഷിക്കേണ്ടതാണ്.

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍

സൗജന്യ സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍ പലപ്പോഴും ഫേസ് ബുക്കില്‍ കാണാം. ഇത് ഷെയര്‍ ചെയ്യുകയോ ഓപ്പണ്‍ ചെയ്യുകയോ അരുത്. വൈറസായിരിക്കും സൗജന്യമായി ലഭിക്കുന്ന സമ്മാനം.

വൈറസ് പടര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X