ഫെയ്‌സ്ബുക്കില്‍ 8.3 കോടി വ്യാജ അക്കൗണ്ടുകള്‍

Posted By: Super

ഫെയ്‌സ്ബുക്കില്‍ 8.3 കോടി വ്യാജ അക്കൗണ്ടുകള്‍

95.5 കോടിയിലേറെ ഉപയോക്താക്കളുടെ അംഗബലമുള്ള ഫെയ്‌സ്ബുക്കിലെ 8.3 കോടി അക്കൗണ്ടുകള്‍ വ്യാജം! സ്പാം മെയില്‍ ചെയ്യാനുണ്ടാക്കിയ അക്കൗണ്ടുകള്‍, ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പേജുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ഇത് സൈറ്റിനെ കുറിച്ചുള്ള ഒരു കുപ്രചരണമായി കരുതേണ്ട. കാരണം യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് കമ്പനി സമര്‍പ്പിച്ച പാദവാര്‍ഷിക റിപ്പോര്‍ട്ടിലുള്ളതാണിത്.

നിങ്ങള്‍ക്കിടയിലും ഉണ്ടോ ഒന്നിലേറെ അക്കൗണ്ടുകള്‍ ഉള്ളവര്‍? സജീവ ഉപയോക്താക്കളില്‍ 4.8 ശതമാനം പേര്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് പറയുന്നു. 2.4 ശതമാനം മനുഷ്യര്‍ അല്ലാത്ത അക്കൗണ്ട് ഉടമകളാണ് അതായത്, ബിസിനസ്, ഗ്രൂപ്പുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെ. 1.5 അക്കൗണ്ടുകള്‍ സ്പാം പോലുള്ള അപകടകരങ്ങളായ പ്രവൃത്തിക്കള്‍ക്കായി സൈബര്‍കുറ്റവാളികള്‍ സൃഷ്ടിക്കുന്നതാണ്.

വ്യാജ അക്കൗണ്ടുകള്‍ അമേരിക്ക, ഓസ്‌ട്രേലിയ പോലുള്ള വികസിത രാജ്യങ്ങളില്‍ കുറവും ഇന്തോനേഷ്യ, തുര്‍ക്കി പോലുള്ള വികസ്വര രാജ്യങ്ങളില്‍ കൂടുതലുമാണെന്നാണ് കരുതുന്നതെന്ന് ഈ റിപ്പോര്‍ട്ടില്‍ ഫെയ്‌സ്ബുക്ക് വിശദമാക്കുന്നുണ്ട്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടി സൃഷ്ടിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഇത്തരം വ്യാജന്മാരുടെ കൂട്ടത്തില്‍ പോകും. ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് അനുവദിക്കില്ലെന്ന നിയമത്തെയാണ് ലംഘിക്കുന്നത്.

ഉപയോക്താക്കളുടെ വിശ്വസ്തത നേടിയെടുക്കാന്‍ ഇത്തരം അക്കൗണ്ടുകളെ ഇല്ലാതാക്കാനാണ് ഫെയ്‌സ്ബുക്ക് തീരുമാനം. വ്യാജമെന്ന് ഫെയ്‌സ്ബുക്ക് കണ്ടെത്തുന്ന അക്കൗണ്ടുകള്‍ എല്ലാം അറിയിപ്പിന് മുമ്പേ ഇല്ലാതാക്കും. മറ്റ് ഉപയോക്താക്കള്‍ക്ക് പിന്നീട് ആ അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ കാണാന്‍ കഴിയില്ല. അതേ സമയം ചില സുരക്ഷാകാരണങ്ങള്‍ കൊണ്ട് അവ സെര്‍വ്വറുകളില്‍ നിന്ന് തത്കാലത്തേക്ക് നീക്കം ചെയ്യില്ലെന്നും ഫെയ്‌സ്ബുക്ക് പറയുന്നുണ്ട്. അതേ സമയം ആ അക്കൗണ്ട് ഉടമയ്ക്ക് പോലും അതിലെ ഫോട്ടോകളോ മറ്റ് വിവരങ്ങളോ ആക്‌സസ് ചെയ്യാനാകില്ല. പിന്നീട് അക്കൗണ്ട് ഉടമയ്ക്ക് മറ്റൊരു അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ ഉണ്ടാക്കണമെങ്കില്‍ തന്നെ കമ്പനിയുടെ അനുവാദം വാങ്ങേണ്ടതുമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot