ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ അനുവാദമില്ലാതെ ശേഖരിക്കുന്നതായി റിപ്പോർട്ട്

|

ഇൻസ്റ്റഗ്രാമിലുള്ള 100 ദശലക്ഷം ഉപയോക്താക്കളുടെ ബയോമെട്രിക്​ ഡാറ്റ ഫേസ്​ബുക്ക്​ ചോർത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ കാലിഫോർണിയയിലെ റെഡ്​വുഡ്​ സിറ്റി സ്​റ്റേറ്റ്​ കോടതിയിലാണ്​ പരാതി പോയിരിക്കുന്നത്​. ബയോമെട്രിക്​ ഡാറ്റയിൽ വിരലടയാളം, ഉപയോക്​താക്കളുടെ മുഖങ്ങളും ഫേസ്​ബുക്ക്​ അനധികൃതമായി ചോർത്തിയതായി പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിലുള്ള ഫേസ്​ ടാഗിങ്​ ടൂൾ, ഫേഷ്യൽ റെക്​ഗ്​നിഷൻ ഉപയോഗിച്ച് ചിത്രങ്ങളിലുള്ള​ വ്യക്​തിയെ മനസിലാക്കുകയും ശേഷം അവ ഉപയോഗിച്ച്​ ഫേസ്​ ടെംബ്ലേറ്റ്​ വികസിപ്പിച്ച്​ ഇത് ഫേസ്​ബുക്കിൻറെ ഡാറ്റാബേസിൽ​ സൂക്ഷിക്കുകയും ചെയ്യുന്നു.

ബയോമെട്രിക് ഇൻഫർമേഷൻ

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്റ്റ് ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ലംഘനത്തിന് 1,000 ഡോളർ വരെ പിഴ ഈടാക്കാം, അത്തരം ഡാറ്റ ശേഖരിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം ആവശ്യമാണ്. ഫേസ്ബുക്ക് നിയമവിരുദ്ധമായി ഡാറ്റ ശേഖരിക്കുകയും അശ്രദ്ധമായി അല്ലെങ്കിൽ മനഃപൂർവ്വം പ്രവർത്തിക്കുകയും ചെയ്തുവെന്ന് വിധിക്കുകയാണെങ്കിൽ ഓരോ ലംഘനത്തിനും 5,000 ഡോളറായി പിഴ വർദ്ധിക്കുന്നു.

ഫേഷ്യൽ റെക്കഗ്നിഷൻ

ഇത് അര ട്രില്യൺ ഡോളറിലധികം പിഴയായിരിക്കും - അതായത്, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ആസ്തിയുടെ അഞ്ചിരട്ടി. നിലവിൽ 740 ബില്യൺ ഡോളറാണ് ഫേസ്ബുക്കിന്റെ മൂല്യം. ഒരു ഉപയോക്താവിന്റെ സോഷ്യൽ നെറ്റ്‌വർക്കിലെ ആളുകളുടെ പേരുകൾ നിർദ്ദേശിക്കുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന ഫേസ്ബുക്കിലെ ഒരു ഫോട്ടോ-ടാഗിംഗ് ഉപകരണത്തെ ഈ കേസ് പരാമർശിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറുമായി ഐക്യു 5, ഐക്യു 5 പ്രോ അവതരിപ്പിച്ചു; വില, സവിശേഷതകൾസ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറുമായി ഐക്യു 5, ഐക്യു 5 പ്രോ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ഇൻസ്​റ്റഗ്രാം
 

ഇൻസ്​റ്റഗ്രാം ഉപയോഗിക്കുന്നവരുടെ മുഖങ്ങൾ​ മാത്രമല്ല​ ഡാറ്റാ ബേസിലേക്ക്​ പോകുന്നത് മറിച്ച് ഉപയോക്താക്കൾ അല്ലാത്തവരുടെ മുഖങ്ങളും അവർ സമ്മതമില്ലാതെ ശേഖരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്​. ഒരാൾ അപ്​ലോഡ്​ ചെയ്യുന്ന ഗ്രൂപ്പ്​ ഫോട്ടോയിലുള്ളവരുടെ വിവരങ്ങളും ഇതേ ഡാറ്റാബേസിൽ എത്തുന്നുവെന്നാണ് നമ്മൾ മനസിലാക്കേണ്ടത്. തങ്ങളുടെ ടേംസ്​ ഓഫ്​ സർവീസ്​ സെക്ഷനിൽ ഉപയോക്​താക്കളുടെ മുഖങ്ങളും വിരലടയാളങ്ങളും ശേഖരിക്കുമെന്ന്​ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്​ ഇൻസ്​റ്റഗ്രാം നൽകിയ വിവരം. മെസ്സഞ്ചർ ആപ്പിൽ​ സമീപകാലത്താണ് സുരക്ഷക്കായി​ ഫിംഗർപ്രിന്റ്, ഫേസ്​ ഐഡി എന്നീ സംവിധാനങ്ങൾ ഫേസ്​ബുക്ക്​ അവതരിപ്പിച്ചത്​.

ഫേസ്ബുക്ക്

അവ രണ്ടും ഉപയോഗിക്കുന്നവരുടെ വിവരങ്ങളും കമ്പനി ശേഖരിച്ചുവെക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസം ഇതേ ആരോപണത്തെ തുടർന്ന്​ ഇൻസ്റ്റഗ്രാം 650 മില്യൺ ഡോളർ പിഴയൊടുക്കിയിരുന്നു. എന്നാൽ, ഇത്തവണ ഫേസ്​ബുക്കിന്​ പിഴയടക്കേണ്ടി വന്നാൽ അത്​ അര ട്രില്ല്യൺ ഡോളറായിരിക്കും. അതേസമയം ഫേസ്​ബുക്ക്​ അധികൃതർ പുതിയ ആരോപണങ്ങൾക്ക് അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്​. ഇതുകൂടാതെ, ഉപഭോക്താക്കളുടെ അനുമതി എന്തുതന്നെയായാലും ഫെയ്‌സ് ടാഗിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാഗ്രാമിൽ പതിവായി പ്രവർത്തിക്കുന്നുവെന്നും ഈ കേസ് അവകാശപ്പെടുന്നു.

Best Mobiles in India

English summary
Instagram has been charged with storing up to 100 million users' biometric data without their permission in a recent lawsuit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X