യൂട്യൂബിന് പണികൊടുക്കാന്‍ ഫേസ്ബുക്ക് തയ്യാറാകുന്നു...!

ഫേസ്ബുക്ക് ഇനി നോട്ടമിടുന്നത് യൂട്യൂബിനെ. വീഡിയോ കംപ്രഷന്‍ സ്റ്റാര്‍ട്ട്അപ് കമ്പനിയായ ക്യുക്ക് ഫയര്‍ നെറ്റ്‌വര്‍ക്ക്‌സിനെ ഏറ്റെടുത്ത് കൊണ്ടാണ് ഫേസ്ബുക്ക് ഇത്തരത്തിലുളള സൂചന നല്‍കിയത്.

ക്യുക്ക്ഫയര്‍ അധികൃതര്‍ തന്നെയാണ് ബ്ലോഗ് സ്‌പോട്ടിലൂടെ ഏറ്റെടുക്കല്‍ അറിയിച്ചത്. ആളുകള്‍ ഓരോ ദിവസവും ശരാശരി 100 കോടി വീഡിയോകളാണ് ഫേസ്ബുക്കിലൂടെ കാണുന്നത്, അവ നല്ല രീതിയില്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ അവസരമുണ്ടാക്കാനുളള തന്ത്രപ്പാടിലാണ് ഫേസ്ബുക്ക്.

യൂട്യൂബിന് പണികൊടുക്കാന്‍ ഫേസ്ബുക്ക് തയ്യാറാകുന്നു...!

വീഡിയോ കാഴ്ചയില്‍ ഫേസ്ബുക്ക് യൂട്യൂബിനെ അടുത്ത് തന്നെ മറികടക്കും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഫേസ്ബുക്ക് ഈ നീക്കം നടത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Read more about:
English summary
Facebook Acquires Video Compression Startup QuickFire.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot