വാട്‌സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തു

Posted By:

ടെക്‌ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ മൊബൈല്‍ അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തു. 19 ബില്ല്യന്‍ യു.എസ്. ഡോളറിനാണ് (ലക്ഷം കോടിയിലധികം രൂപ) വാട്‌സ്ആപിനെ വാങ്ങിയതെന്ന് ഫേസ്ബുക് സ്ഥിരീകരിച്ചു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

ഏകദേശം 45 കോടി ഉപയോക്താക്കളുള്ള വാട്‌സ്ആപ് അടുത്തകാലത്തായി ഫേസ്ബുക്കിന് ശക്തമായ വെല്ലുവളിയാണ് ഉയര്‍ത്തിയിരുന്നത്. അതുകൊണ്ടു കൂടിയാണ് ഇത്രയും വലിയ തുക മുടക്കി വിലയ്‌ക്കെടുക്കാന്‍ ഫേസ്ബുക് തയാറായതും.

എങ്കിലും ഫേസ്ബുക്കിനു കീഴില്‍ പ്രത്യേക സര്‍വീസായിതന്നെ വാട്‌സ്ആപിനെ നിലനിര്‍ത്തും എന്നാണ് അറിയുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ വാട്‌സ്ആപ് സ്ഥാപകന്‍ ജാന്‍ കൗമ് ഫേസ്ബുക് ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാകും.

വില്‍പന തുകയായ 19 ബില്ല്യന്‍ ഡോളറില്‍ 4 ബില്ല്യന്‍ ഡോളര്‍ പണമായിതന്നെ നല്‍കും. 12 ബില്ല്യന്‍ ഡോളര്‍ ഫേസ്ബുക് ഓഹരികളായും നല്‍കും. ബാക്കിയുള്ള 3 ബില്ല്യന്‍ ഡോളറിന് തുല്യമായ ഷെയര്‍ വാട്‌സ്ആപ് സഹ സ്ഥാപകര്‍ക്കും 50-ഓളം വരുന്ന ജീവനക്കാര്‍ക്കുമായുള്ളതാണ്.

എന്തുകൊണ്ടാണ് വാട്‌സ്ആപ് ഫേസ്ബുക്കിനേക്കാള്‍ മികച്ചുനില്‍ക്കുന്നതെന്ന് ചുവടെ കൊടുക്കുന്നു.

വാട്‌സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot