Home
News

ഫേസ്ബുക്ക് ഡാറ്റ കൈമാറിയ ആ 562,455 ഇന്ത്യക്കാരിൽ നിങ്ങളുണ്ടോ എന്നറിയാം..

By Shafik

ഫേസ്ബുക്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ക്യാംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് കൈമാറിയിട്ടുണ്ടോ എന്നറിയാനുള്ള മാർഗ്ഗവുമായി ഫേസ്ബുക്ക് തന്നെ എത്തിയിരിക്കുകയാണ്. മുമ്പ് അറിയിച്ച പോലെ ഇന്ന് മുതൽ ആ സൗകര്യം വന്നിരിക്കുകയാണ്.

ഫേസ്ബുക്ക് ഡാറ്റ കൈമാറിയ ആ 562,455 ഇന്ത്യക്കാരിൽ നിങ്ങളുണ്ടോ എന്നറിയാം

ഏപ്രിൽ 9, അതായത് ഇന്ന് മുതൽ ഏതൊരാളുടെയും ഫേസ്ബുക്ക് വാളിൽ ഒരു ലിങ്ക് പ്രത്യക്ഷപ്പെടും. ഇത് ഉപയോഗിച്ച് ഏതൊക്കെ ആപ്പുകൾ തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാനാകും. അതോടൊപ്പം ഇതിന്റെ ഭാഗമായി ആരുടെയെങ്കിലും വിവരങ്ങൾ കംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് നല്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും അവിടെ കാണാൻ സാധിക്കും.

50 മില്യൺ ആളുകളുടെ വിവരങ്ങൾ ചോർന്നു എന്നായിരുന്നു പ്രാഥമിക വെളിപ്പെടുത്തൽ. എന്നാൽ യഥാർത്ഥ കണക്കുകൾ പിന്നീടാണ് ഫേസ്ബുക്ക് തന്നെ വെളിപ്പെടുത്തിയത്. മൊത്തം 87 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. ഇതിൽ 70,632,350 പേർ അമേരിക്കക്കാരാണ് . അമേരിക്കൻ പ്രെസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രമ്പിന് വേണ്ടി പ്രചരണം നടത്തിയ കമ്പനിക്ക് ഈ വിവരങ്ങൾ കൈമാറി എന്നാണ് പറയുന്നത്. ബ്രിട്ടനിൽ 1.79 മില്യൺ ആളുകളുടെ വിവരങ്ങളും ചോർന്നു.

തേർഡ് പാർട്ടി ആപ്പുകളും സൈറ്റുകളും ഫേസ്ബുക്ക് ഡാറ്റ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കാംബ്രിഡ്ജ് അനാലിറ്റിക്ക വിഷയത്തിൽ എത്ര ആളുകളുടെ ഡാറ്റ ചോർന്നു എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും ഫേസ്ബുക്ക് ഇറക്കിയിരുന്നു. ഇതിനെ തുടർന്നാണ് ആളുകളുടെ വാളുകളിൽ അവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട് എങ്കിൽ അത് വ്യക്തമാക്കുന്ന വിവരങ്ങൾ പ്രത്യക്ഷപ്പെടും എന്ന് ഫേസ്ബുക്ക് അറിയിച്ചത്.

Best Mobiles in India

English summary
Facebook to alert 87 million users about Cambridge Analytica data leaks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X