Home
News

ലോകം മൊത്തം ഇന്റർനെറ്റ് നൽകാൻ ഫേസ്ബുക്ക്!

By Gizbot Bureau

ഇന്റർനെറ്റ് ലഭ്യത കുറവുള്ള സ്ഥലങ്ങളിലേക്ക് കൂടെ മികച്ച രീതിയിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ആശയം ഫേസ്ബുക്ക് ഒരുപാട് നാളായി മനസ്സിലിട്ട് നടക്കുന്ന ഒന്നാണ്. അതിനായി പല ശ്രമങ്ങളും തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് ഡ്രോണുകൾ പോലെ ചില ശ്രമങ്ങൾ പാതിവഴിയിൽ ഫേസ്ബുക്ക് ഉപേക്ഷിച്ചെങ്കിലും ഇവിടെ ഒരു ശ്രമം ഫേസ്ബുക്ക് തുടങ്ങിവെക്കുകയാണ്.

Athena

Athena

ഔദ്യോഗികമായിത്തന്നെ ഈ വിഷയത്തിൽ ഫേസ്ബുക്ക് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് ആണ് ഫേസ്ബുക്കിന്റെ പുതിയ പദ്ധതി. Athena എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല എങ്കിലും പൊതുജനങ്ങൾക്ക് ലഭ്യാമാക്കേണ്ട അറിവുകളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ വിഷയത്തെ കുറിച്ച് ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പറയുന്നത്

റിപ്പോർട്ടുകൾ പറയുന്നത്

ഈ റിപ്പോർട്ടുകൾ പ്രകാരം Wiredന് ലഭിച്ച ചില വിവരങ്ങൾ ഇവിടെ പങ്കുവെക്കാം. സാറ്റലൈറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇന്റെർനെറ്റ് സംവിധാനമാണ് ഫേസ്ബുക്കിന്റെ ഈ പദ്ധതി. ഇത് പ്രകാരം നിലവിലുള്ള ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾക്ക് മേലെയായി എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഒരു സംവിധാനമായിരിക്കും ഫേസ്ബുക്ക് കൊണ്ടുവരിക.

സാറ്റലൈറ്റ് സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തും

സാറ്റലൈറ്റ് സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തും

വിഷയത്തിൽ കൂടുതലായി ഒന്നും തന്നെ ഇപ്പോൾ വാഗ്ദാനം ചെയ്യാൻ ആയിട്ടില്ല എന്നാണ് ഫേസ്ബുക്ക് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന അറിയിപ്പ്. സാറ്റലൈറ്റ് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്തി ഇതിനായുള്ള ഒരു മാർഗ്ഗം ഉടൻ തന്നെ കമ്പനി കണ്ടെത്തും എന്ന ഉറപ്പാണ് കമ്പനി നൽകുന്നത്.

ഈ മേഖലയിൽ ഫേസ്ബുക്കിന് ഇത് ആദ്യത്തെ സംരംഭം അല്ല

ഈ മേഖലയിൽ ഫേസ്ബുക്കിന് ഇത് ആദ്യത്തെ സംരംഭം അല്ല

ഇത് ആദ്യമായിട്ടല്ല നമ്മൾ ഫേസ്ബുക്ക് ഈയൊരു പദ്ധതിക്ക് പിറകെ നടക്കുന്നതിനെ കുറിച്ച് കേൾക്കുന്നത്. ഇതിന് മുമ്പ് ഡ്രോൺ വഴിയുള്ള ചില പദ്ധതികൾ ഫേസ്ബുക്ക് തുടങ്ങിവെച്ചിരുന്നു. എന്നാൽ പിന്നീട് അവിചാരിതമായി നിർത്തലാക്കുകയായിരുന്നു. എന്തായാലും വൈകാതെ തന്നെ ഈ വിഷയത്തിൽ ഫേസ്ബുക്കിന്റെ പരീക്ഷണങ്ങൾ വിജയം കാണും എന്ന് പ്രതീക്ഷിക്കാം.

 

 

More from GizBot

Best Mobiles in India

English summary
Facebook Announces New Internet Satellite 'Athena'
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X