ഫെയ്‌സ്ബുക്കില്‍ കുട്ടികളുടെ ചിത്രം ബ്ലോക്ക് ചെയ്യണോ?

By Super
|
ഫെയ്‌സ്ബുക്കില്‍ കുട്ടികളുടെ ചിത്രം ബ്ലോക്ക്  ചെയ്യണോ?

കുട്ടികളുടെ ചിത്രം വിവിധ പോസില്‍ കണ്ടുകൊണ്ടിരിക്കാന്‍ മിക്കവരും ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ എപ്പോഴുമിങ്ങനെ കാണുന്നതിനോട് യോജിപ്പില്ലാത്തവരും ഉണ്ടാകം നമുക്കിടയില്‍. അതിനര്‍ത്ഥം അവര്‍ കുട്ടികളെ ഇഷ്ടപ്പെടുന്നില്ല എന്നല്ല, ഫോട്ടോകള്‍ കണ്ടുമടുക്കുന്നതും ആകാം കാരണം.

ഇന്ന് ഫെയ്‌സ്ബുക്കില്‍ അംഗങ്ങളായിട്ടുള്ള ഒരു വിഭാഗം (അവിവാഹിതരേക്കാള്‍ കൂടുതല്‍ വിവാഹിതരാകും) അവരുടെ കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്കിടെ കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ശീലമാണ് പലര്‍ക്കും. സ്വന്തം കുട്ടിയുടേതില്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന കുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നു. ഇതെല്ലാം അയാള്‍ നമ്മുടെ സുഹൃത്താണെങ്കില്‍ നമ്മുടെ ന്യൂസ് ഫീഡിലും പ്രത്യക്ഷപ്പെടും.

 

ഫെയ്‌സ്ബുക്കിനെ അല്പം കാര്യമായി ഉപയോഗിക്കുന്നവര്‍ക്ക് ഈ ശീലം ഇഷ്ടമായെന്ന് വരില്ല. അവിടെയാണ് അണ്‍ബേബി ഡോട്ട് മീ ആവശ്യമായി വരിക. ക്രോം വെബ്‌സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന പ്ലഗ് ഇന്‍ (ആപ്ലിക്കേഷന്‍) സേവനമാണ് അണ്‍ബേബി. കുട്ടികളുടെ ഫോട്ടോകള്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഫീഡില്‍ നിന്നും മാറ്റി പകരം വ്യത്യസ്തമായ മറ്റെന്തെങ്കിലും ചിത്രങ്ങള്‍ക്ക് തത്സ്ഥാനത്ത് ഇടംനല്‍കുകയാണ് അണ്‍ബേബി ചെയ്യുന്നത്.

ഈ സേവനം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഫീഡില്‍ വന്ന കുട്ടികളുടെ ഫോട്ടോകളെല്ലാം മറ്റെന്തെങ്കിലും ഫോട്ടോകളായി മാറും. പൂച്ച, പൂവ്, വിവിധ ആല്‍ബം കവറുകള്‍ എന്നിങ്ങനെ ആകര്‍ഷകമായ മറ്റെന്തെങ്കിലും ഫോട്ടോകള്‍. നിലവില്‍ പൂച്ചയുടെ ചിത്രമാണ് ഇതില്‍ ഡീഫോള്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക്കുകാരായ യോണ്‍ സെങ്, ക്രിസ് ബേകര്‍, പീറ്റ് മാര്‍ക്വിസ് എന്നിവരാണ് ഈ പ്ലഗ് ഇന്‍ സര്‍വ്വീസിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്യൂട്ട്, അഡോറബിള്‍, ഫസ്റ്റ് ബേര്‍ത് ഡേ, ബേബി തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഉള്ള ഫോട്ടോകള്‍ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യും. എന്തെല്ലാം കീവേര്‍ഡുകളുള്ള ഫോട്ടോകളാണ് ബ്ലോക്ക് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കും നിശ്ചയിക്കാം.

ഒരു സാധാരണ വോള്‍പേപ്പറിനേക്കാളും പൂച്ചയുടെ ചിത്രത്തേക്കാളും എത്രയോ സൗന്ദര്യം കുഞ്ഞുങ്ങളുടെ ഫോട്ടോയ്ക്കില്ലേ? മറിച്ച് ഈ ആപ്ലിക്കേഷന്‍ ഉപകരിക്കും എന്നാണോ നിങ്ങളുടെ അഭിപ്രായം? നിങ്ങളുടെ പ്രതികരണം അറിയിക്കൂ. എത്ര മലയാളികള്‍ ഈ ആപ്ലിക്കേഷനെ അനുകൂലിക്കുന്നു എന്ന് നോക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X