13 വയസു തികയാത്തവര്‍ക്ക് ഇനി ഫേസ് ബുക്കില്‍ പ്രവേശനമില്ല

Posted By:

13 വയസു തികയാത്തവര്‍ക്ക് ഫേസ്ബുക്കില്‍ അക്കൗണ്ട് നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യം ഹോം പേജില്‍ രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. 13 വയസില്‍ താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ അംഗത്വം നല്‍കുന്നുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും കാണിച്ച് മുന്‍ ബി.ജെ.പി. നേതാവ് ഗോവിന്ദാചാര്യ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. 13 വയസില്‍ താളെയുള്ളവര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ എന്തു നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു.

13 വയസു തികയാത്തവര്‍ക്ക് ഇനി ഫേസ് ബുക്കില്‍ പ്രവേശനമില്ല

ഏതാനും ദിവസംമുമ്പ് ഗുര്‍ഗാവില്‍ ഫേസ്ബുക്കിലൂടെ സംഘടിച്ച ഒരുപറ്റം വിദ്യാര്‍ഥികള്‍ പാര്‍ട്ടിനടത്തിയത് പിടികൂടിയിരുന്നു. പാര്‍ട്ടയില്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി കുട്ടികള്‍ വഴിതെറ്റുന്നുണ്ടെന്ന് ഗോവിന്ദാചാര്യക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ ഫേസ്ബുക്കിലും ഗൂഗിളിലും സൗകര്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ 13 വയസില്‍ താഴെയുള്ളവരെയും വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ചോ തെറ്റായ വിവരങ്ങള്‍ നല്‍കിയോ അംഗമാകാന്‍ ശ്രമിക്കുന്നവരെയും തടയുന്ന നിയമം ഫേസ്ബുക്കിനുണ്ടെന്നും ഇത്തരത്തില്‍ ആരെങ്കിലും അംഗത്വമെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടാന്‍ അക്കൗണ്ട് വിലക്കാറുണ്ടെന്നും ഫേസ്ബുക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കായി പ്രത്യേക നിയമാവലിതന്നെ ഫേസ്ബുക്കിനുണ്ട്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് തങ്ങളുടെ ഫ്രണ്ട്‌സിനോടും ഫ്രണ്ട്‌സിന്റെ ഫ്രണ്ട്‌സിനോടും നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെട്ടവരോടും മാത്രമെ വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും അഭിഭാഷകന്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്തവര്‍ അംഗമാകാതിരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നു ഗൂഗിളും കോടതിയെ അറിയിച്ചു. ഒരാള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗമാകുന്നതിന് ആദ്യം ഇ- മെയില്‍ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. അതിനായി പ്രായമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച് 13 വയസ് പൂര്‍ത്തിയാവാത്തവര്‍ക്ക് അംഗത്വം നല്‍കാറില്ലെന്നും ഗൂഗിള്‍ അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot