ജോലി സമയത്ത് ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എത്തും....!

Written By:

ഫേസ്ബുക്ക് ജോലി സമയത്ത് ഉപയോഗിക്കാമോയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതിന് പരിഹാരവുമായി ഫേസ്ബുക്ക് എത്തി. ജോലി ചെയ്യുന്ന സമയത്ത് ഫേസ്ബുക്ക് സവിശേഷതകള്‍ ഇഷ്ടാനുസൃതമാക്കിയ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എന്ന ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് പരിചയപ്പെടുത്താന്‍ പോകുന്നത്.

ജോലി സമയത്ത് ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എത്തും....!

ഈ വര്‍ഷം പകുതിയോടെയാണ് ഇത് എത്തുക. നേരത്തെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ മാനേജ് ചെയ്യാന്‍ സാധിക്കുന്ന ആപും, ചാറ്റ് റൂം ആപും ഫേസ്ബുക്ക് ഇറക്കിയിരുന്നു. ഇതിന് പുറകേയായാണ് ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എത്തുക. ഫേസ്ബുക്ക് അറ്റ് വര്‍ക്കില്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതില്‍ ഇടവേളകളും, ആവശ്യക്കാരില്‍ മാത്രം ഒതുക്കാന്‍ സാധിക്കുന്ന പോസ്റ്റുകളും കമന്റുകളും ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ പതിപ്പുകളിലാണ് ഈ ആപ് എത്തുക.

English summary
'Facebook at Work' wants to make workplaces Facebook-friendly.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot