ഫേസ്ബുക് 'പണിമുടക്കി'; തിരിച്ചെത്തി

Posted By:

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക് ഇന്ന് അല്‍പസമയം പണിമുടക്കി. ഉച്ചയ്ക്ക് 1.30-ഓടെ പ്രവര്‍ത്തനരഹിതമായ സോഷ്യല്‍ നെറ്റ് 1.55-നാണ് വീണ്ടും ലഭിക്കാന്‍ തുടങ്ങിയത്. സാങ്കേതിക കാരണമാണ് കാരണമെന്നാണ് ഫേസ്ബുക് അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക് 'പണിമുടക്കി'; തിരിച്ചെത്തി

ഫേസ്ബുക് ഓപ്പണ്‍ ചെയ്യുമ്പോള്‍ സോറി, സംതിംഗ് വെന്റ് റോംഗ് എന്നാണ് എഴുതിക്കാണിച്ചിരുന്നത്. ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ്, ബ്ലാക്‌ബെറി ആപ്ലിക്കേഷനും ഇതോടൊപ്പം പ്രവര്‍ത്തന രഹിതമായി.

യു.എസ്., യുകെ., യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലെല്ലാം തകരാള്‍ ബാധിച്ചു. കഴിഞ്ഞ മെയ് 9-നും സമാനമായ സംഭവം ഉണ്ടായിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot