ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി...!

Written By:

ഫേസ്ബുക്ക് വെബ്‌സൈറ്റ് ഡൗണായി. ഇതോടെ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടു. ആറ് മാസത്തിന് മുന്‍പും സമാനമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി...!

ഇന്ത്യന്‍ സമയം 12 മണിയോടെയാണ് പെട്ടന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കാതെയായത്. കഴിഞ്ഞ ജൂണ്‍ മാസത്തിലും ഫേസ്ബുക്ക് മണിക്കുറുകളോളം ഡൗണ്‍ ആയിരുന്നു. സാങ്കേതികമായ പിഴവാണ് അന്ന് ഫേസ്ബുക്ക് ലഭിക്കാന്‍ തടസ്സം നേരിട്ടതിലെ കാരണമെന്നാണ് കമ്പനി പറഞ്ഞത്. എല്ലാ രാജ്യങ്ങളിലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തടസ്സം നേരിട്ടോ എന്നത് ഇപ്പോള്‍ വ്യക്തമായിട്ടില്ല.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായി...!

45 മിനിറ്റ് കഴിഞ്ഞ് ഫേസ്ബുക്ക് തിരിച്ചെത്തി. ഫോട്ടോ ഷെയറിങ് ആപായ ഇന്‍സ്റ്റഗ്രാമും ഇന്ന് ഡൗണായി. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ്.

Read more about:
English summary
Facebook blackout silences social network – for 20mins.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot