കോളേജ് വിദ്യാർത്ഥികൾക്കായി 'ഫേസ്ബുക്ക് ക്യാമ്പസ്' അവതരിപ്പിച്ചു

|

ഫേസ്ബുക്ക് ഇപ്പോൾ കോളേജ് വിദ്യാർത്ഥികൾക്കായി ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. 'ഫേസ്ബുക്ക് ക്യാമ്പസ്' എന്നറിയപ്പെടുന്ന ഈ സംവിധാനം സഹപാഠികളുമായി പരസ്പരം ബന്ധം പുലർത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരു ഓൺലൈൻ ഫീച്ചറാണ്. അമേരിക്കയിൽ ഇതിനോടകം മുപ്പത് യൂണിവേഴ്സിറ്റികളിൽ ഫേസ്ബുക്ക് ക്യാമ്പസിന്റെ ഈ സേവനം ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇന്ത്യയിൽ ഫേസ്ബുക്കിൻറെ ഈ സേവനം ലഭ്യമാക്കുമോ എന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫേസ്ബുക്ക് ആപ്പിലൂടെ ആക്‌സസ് ചെയ്യാവുന്ന ഒരു പ്രത്യേക വിഭാഗമായിട്ടാണ് ഫേസ്ബുക്ക് ക്യാമ്പസ് അവതരിപ്പിച്ചിരിക്കുന്നത്.

 

ഫേസ്ബുക്ക്

ഉപയോക്താക്കൾക്ക് അവർ ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന പ്രൊഫൈലിൽ നിന്ന് വ്യത്യസ്തമായ ഒരു "കാമ്പസ്" പ്രൊഫൈൽ ഉണ്ടായിരിക്കും. കോളേജിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഇ-മെയിൽ ഐഡി, നിങ്ങൾ ഡിഗ്രിക്ക് ചേർന്ന വർഷം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്ക് ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. ഫേസ്ബുക്ക് കാമ്പസിൽ വിദ്യാർത്ഥികൾക്ക് ഇവന്റുകളും സമാന പ്രോഗ്രാമുകളും തുടങ്ങിയവയുമായും സഹപാഠികളുമായി ബന്ധം നിലനിർത്തുവാൻ സാധിക്കുന്നു. ക്യാമ്പസ് വാർത്തകൾ, സ്പോർട്സ് ആൻഡ് ആർട്സ് പ്രോഗ്രാമുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ നൽകാൻ സാധിക്കുന്ന ഒരു മികച്ച വഴിയാണ് ക്യാമ്പസ് എന്ന് ഫേസ്ബുക്ക് പറയുന്നു.

ഫേസ്ബുക്ക് ക്യാമ്പസ്

ഫേസ്ബുക്ക് ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിന് ആവശ്യമായ ഗ്രൂപ്പുകളും ഇവന്റുകളും കണ്ടെത്താനും സമാന താൽപ്പര്യമുള്ള സഹപാഠികളുമായി ബന്ധപ്പെടാനും കഴിയും. കാമ്പസിൽ പങ്കിട്ട ഉള്ളടക്കം കാമ്പസിന്റെ ആ ഭാഗങ്ങളിൽ മാത്രമേ ദൃശ്യമാകൂ. നിങ്ങൾ ആരെയെങ്കിലും ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്യ്തിട്ടുണ്ടെങ്കിൽ അവർക്ക് നിങ്ങളെ ക്യാമ്പസ് ഡയറക്ടറിയിൽ കണ്ടെത്താൻ കഴിയില്ലെന്ന് ഫേസ്ബുക്ക് ഉറപ്പാക്കുന്നു. ഫേസ്ബുക്ക് ഏതാനും മാസം മുൻപായി 'ഫേസ്ബുക്ക് ക്യാമ്പസ്' വികസിപ്പിക്കുന്നതിനായുള്ള ജോലിയിൽ മുഴുകിയിരുന്നതായി കണ്ടെത്തിയിരുന്നു.

ഫേസ്ബുക്ക് ആപ്പ്
 

സാധാരണ ഫേസ്ബുക്കിൽ നിന്ന് ഫേസ്ബുക്ക് ക്യാമ്പസിനെ വേറിട്ടു നിർത്തുന്ന സവിശേഷതകളിലൊന്നാണ് കോളേജ് നിർദ്ദിഷ്ട വാർത്താ ഫീഡ്, അവിടെ വിദ്യാർത്ഥികൾക്ക് സഹപാഠികൾ, ഗ്രൂപ്പുകൾ, ഇവന്റുകൾ എന്നിവയിൽ നിന്ന് അപ്‌ഡേറ്റുകൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഗ്രൂപ്പുകൾ സൃഷ്ടിക്കാനും വെർച്വൽ കോൺസെർട്ടുകൾ ആസൂത്രണം ചെയ്യാനും അല്ലെങ്കിൽ കോളേജ് മാത്രം ഗ്രൂപ്പുകളിലും ഇവന്റുകളിലും ആശയവിനിമയം നടത്താനും കഴിയും. ഫേസ്ബുക്ക് കാമ്പസിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ ആ പ്ലാറ്റ്‌ഫോമിൽ ഉള്ള ആളുകൾക്ക് മാത്രമേ ദൃശ്യമാകൂകയുള്ളു.

സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനുകൾ

ഫേസ്ബുക്ക് ക്യാമ്പസ് ഒരു സഹപാഠി ഡയറക്ടറി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ചാറ്റ് റൂം സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെറുപ്പക്കാർ മറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഫേസ്ബുക്ക് ക്യാമ്പസ് അവരെ അതിൽ നിന്നും പിന്തിരിക്കുവാൻ ശ്രമിക്കുന്നു. ഫേസ്ബുക്ക് കാമ്പസ് ആരംഭിക്കുന്ന യുഎസിലെ സർവ്വകലാശാലകളിൽ ബ്രൗൺ സർവകലാശാലയും ഉൾപ്പെടുന്നു; കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, സാറാ ലോറൻസ് കോളേജ്, വിർജീനിയ ടെക്, കൂടാതെ മറ്റു പലതും ഉൾപ്പെടുന്നു. ഈ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ ഫേസ്ബുക്ക് ക്യാമ്പസ് നേരിട്ട് ലഭ്യമാകും.

Most Read Articles
Best Mobiles in India

English summary
Facebook is launching a student-only online college space called the Facebook Campus, aimed at helping students communicate with classmates. Although this feature is being phased out since most campuses are transitioning to remote learning in part or full time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X