Home
News

ഫെയ്സ്ബുക്കിനെയും വാട്സാപിനെയും ഇൻസ്റ്റാഗ്രാമിനെയും ബന്ധിപ്പിക്കുന്നതെന്തിന് ?

എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവുള്ള ഫെയ്സ്ബുക്കിന്‍റെ ഉപയോക്താക്കള്‍ക്കു ആശങ്കകൾ സമ്മാനിക്കുന്നതാണ് പുതിയ സംവിധാനം.

ഒരാഴ്ച്ച മുൻപാണ് വാട്ട്സ് ആപ്പ്, ഫേസ്ബുക് മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ ഒരുമിച്ച് ബന്ധിപ്പിക്കുവാൻ പോകുന്നുവെന്ന് ഫേസ്ബുക് സി.ഇ.ഓ ആയ മാർക്ക് സക്കർബെർഗ് പറഞ്ഞത്. മെസ്സേജിങ് ആപ്പുകൾ ഒരു അടിത്തറയിൽ കൊണ്ടുവരിക എന്നതാണ് മാർക്ക് സക്കർബെർഗ് ഉദ്ദേശിക്കുന്നത്. സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യമാണ് സക്കർബെർഗ് ഇതുവഴി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.

ഫെയ്സ്ബുക്കിനെയും വാട്സാപിനെയും ഇൻസ്റ്റാഗ്രാമിനെയും ബന്ധിപ്പിക്കുന്നു

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ്

മൂന്നു പ്ലാറ്റ്‌ഫോമുകളുടെയും മെസെഞ്ചിങ് സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിടുക എന്നതാണ് സക്കർബർഗിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ഇതോടെ, ആരൊക്കെയാണ് ഉപയോക്താക്കള്‍ എന്നതിനെപ്പറ്റി കമ്പനിക്ക് വ്യക്തമായ വിവരവും ലഭിക്കും. ഇതിലൂടെ, ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷം അവര്‍ക്ക് അനുയോജ്യമായ പരസ്യം കാണിക്കാന്‍ സാധിക്കും എന്നതു തന്നെയാണ് വാണിജ്യപരമായ ഫേസ്ബുക്കിന്റെ മെച്ചം.

ഫേസ്ബുക് മെസ്സഞ്ചർ

ഫേസ്ബുക് മെസ്സഞ്ചർ

എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍ മൂന്നു സേവനങ്ങള്‍ക്കും ലഭിക്കുമെന്നും കൂട്ടുകരോടും, കുടുംബക്കാരോടുമൊക്കെ സംവാദിക്കാന്‍ കൂടുതല്‍ ഉതകുന്ന രീതിയിലായിരക്കും ചാറ്റ് സേവനം സജ്ജീകരിക്കുക എന്നും അവര്‍ പറയുന്നു.

 ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവുള്ള ഫെയ്സ്ബുക്കിന്‍റെ ഉപയോക്താക്കള്‍ക്കു ആശങ്കകൾ സമ്മാനിക്കുന്നതാണ് പുതിയ സംവിധാനം. ആപ്പുകൾ ഒന്നാകുന്നതോടെ ഉപയോക്താവ് ആരാണെന്നു കമ്പനി അറിയുകയും അറിയുകയും ഒരു ഉപയോക്താവിന്‍റെ ഡേറ്റ മൂന്നു പ്ലാറ്റ്ഫോമുകളിലും ഒരുപോലെ എത്തുകയും ചെയ്യുമെന്ന ഭീതിയാണ് ഈ ആശങ്കക്കുള്ള അടിസ്ഥാന കാരണം.

എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍

എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍

2014-ലാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക്ക് 19 ബില്ല്യന്‍ ഡോളര്‍ നല്‍കി വാങ്ങുന്നത്. അതിനു മുമ്പ് 2012-ല്‍, 715 മില്ല്യന്‍ ഡോളറിന് ഇന്‍സ്റ്റഗ്രാമിനെ വാങ്ങിയിരുന്നു. ഈ ആപ്പുകളുടെ സൃഷ്ടാക്കള്‍ തന്നെയായിരുന്നു ഫെയ്‌സബുക്ക് വാങ്ങിയ ശേഷവും അവയുടെ പ്രധാന സ്ഥാനം വഹിക്കുന്നതും. ഇതുവരെ ഇവ താരതമ്യേന സ്വതന്ത്രമായി ആണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇവയെ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കാന്‍ സക്കര്‍ബര്‍ഗ് ആദ്യകാലം തൊട്ടുതന്നെ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് വാട്‌സാപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്ഥാപകര്‍, സക്കര്‍ബര്‍ഗിനോട് വാക്കുതർക്കമുണ്ടാക്കി ഫെയ്‌സ്ബുക്ക് വിട്ടതെന്ന ആരോപണം ഉണ്ടായിരുന്നു. ഈ ആപ്പുകള്‍ 'കുടുംബ ആപ്പുകള്‍' എന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
The first reason given by Zuckerberg was that he wants millions of users across the three platforms to move to more secure and encrypted messaging service. WhatsApp messaging service is owned by Facebook.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X