സുക്കര്‍ബര്‍ഗിനും ലീവ് വേണം

Written By:

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ടു മാസം അവധിയെടുക്കുന്നു. ഭാര്യ പ്രിസില്ലയുടെ പ്രസവം പ്രമാണിച്ച് പിതൃത്വ അവധിയിലാണദ്ദേഹം പ്രവേശിക്കുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അവധിയില്‍ പ്രവേശിക്കുന്ന വിവരം സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥശിശുക്കളോടൊപ്പം മാതാപിതാക്കള്‍ സമയം ചെലവഴിക്കുന്നത് അവരുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നുള്ളതിനാലാണ് ഈ തീരുമാനം താന്‍ കൈക്കൊണ്ടതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

സുക്കര്‍ബര്‍ഗിനും ലീവ് വേണം

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ അവധി സംബന്ധിച്ച് എപ്പോഴും പ്രശ്‌നങ്ങളായിരുന്നു. ഈ പ്രശ്‌നം രൂക്ഷമായതോടെ ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐടി കമ്പനികള്‍ അവധിയുടെ കാര്യത്തില്‍ പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് മാതാപിതാക്കളാകാന്‍ പോകുന്ന ജീവനക്കാര്‍ക്ക് നാല് മാസത്തെ അവധി നല്‍കാറുണ്ട്.

സുക്കര്‍ബര്‍ഗിനും ലീവ് വേണം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാര്‍ക്ക്‌-പ്രിസില്ല ദമ്പതികള്‍ക്ക് ഒരു കുഞ്ഞായത്. പ്രിസില്ലയോടൊപ്പമുള്ള ചിത്രത്തില്‍ ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന്‍ തുടങ്ങുന്ന സ്റ്റാറ്റസ് സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരുന്നു.

English summary
Facebook CEO Mark Zuckerberg to take two months of paternity leave.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot