ഒരു ഫേസ്ബുക്ക് മെസ്സേജിന് 100 ഡോളറോ?

By Super
|
ഒരു ഫേസ്ബുക്ക് മെസ്സേജിന് 100 ഡോളറോ?

തലക്കെട്ട് കേട്ട് ഞെട്ടണ്ട. എന്നാല്‍ സംഗതി സത്യമാണ് താനും. കഴിഞ്ഞ ഡിസംബറില്‍ ഫേസ്ബുക്ക് ഒരു പുതിയ മെസ്സേജ് ഓപ്ഷനേപ്പറ്റി സൂചിപ്പിച്ചിരുന്നു. അതായത്, നിങ്ങളുടെ സുഹൃത്തല്ലാത്ത ഒരാള്‍ക്ക് മെസ്സേജയ്ക്കണമെങ്കില്‍ ഫേസ്ബുക്ക് 1 ഡോളര്‍ ഈടാക്കും എന്നതായിരുന്നു ആ പുതിയ ആശയം. എന്നാല്‍ ഇതുവരേയ്ക്കും ആ പദ്ധതി നടപ്പില്‍ വരുത്തിയിട്ടില്ല എന്ന് ആശ്വസിയ്ക്കാം. അപ്പോള്‍ പിന്നെ എന്താണീ 100 ഡോളറിന്റെ കാര്യം? ഇതും മെസ്സേജയയ്ക്കാന്‍ മുടക്കേണ്ട കാശാണ്. അങ്ങനെ ആര്‍ക്കേലുമയയ്ക്കാനല്ല. സാക്ഷാല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്. അതായത് ഫേസ്ബുക്കിന്റെ സമാരാധ്യനായ തന്തപ്പടിയ്ക്ക്.

സക്കര്‍ബര്‍ഗിന്റെ സുഹൃത് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഈ മാര്‍ഗം ഉപയോഗിയ്ക്കാം. 100 ഡോളര്‍ കൊടുത്തയയ്ക്കുന്ന മെസ്സേജ് കക്ഷിയുടെ ഇന്‍ബോക്‌സില്‍ തന്നെയെത്തും. അല്ലെങ്കില്‍ അദേഴസ് എന്ന ചവറ്റുകുട്ടയിലാകും നിങ്ങളുടെ മെസ്സേജിന്റെ സ്ഥാനം.

 

ഫേസ്ബുക്ക് കുറച്ചു നാളുകളായി അവരുടെ സേവനങ്ങളെ കൂടുതല്‍ ആദായകരമാക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കാരം. ഇനിയും കൂടുതല്‍ പ്രതീക്ഷിയ്ക്കാം. ഗിസ്‌ബോട്ടിന്റെ സംശയമിതാണ്, ആര്‍ക്കാണ് പത്തയ്യായിരം രൂപ മുടക്കി സക്കര്‍ഗിന്റെ സുഖവിവരമന്വേഷിയ്ക്കാന്‍ ഇത്ര പൂതി? അല്ല, അതിനും ആള് കാണും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X