ഇന്ത്യയില്‍ മാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 112 മില്ല്യണ്‍....!

Written By:

ഫേസ്ബുക്ക് അവരുടെ ഉപയോക്തൃ അടിത്തറ 112 മില്ല്യണായി ഉയര്‍ത്തി. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കൂടുതല്‍ വ്യാപിച്ചതും, ജനസംഖ്യയുടെ വലിയൊരു ഭാഗം യുവജനങ്ങളായതും യു എസ് ആസ്ഥാനമായ ഫേസ്ബുക്കിന്റെ ജനപ്രിയത രാജ്യത്ത് വര്‍ദ്ധിക്കാന്‍ കാരണങ്ങളാണ്.

ഏപ്രിലില്‍ 100 മില്ല്യണ്‍ ഉപയോക്താക്കളായിരുന്നത്, സെപ്റ്റംബര്‍ അവസാനത്തോടെ മാസത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 112 മില്ല്യണ്‍ ആയി ഉയരുകയായിരുന്നു. എല്ലാ ദിവസവും ഉപയോഗിക്കുന്നവരുടെ എണ്ണം 52 മില്ല്യണ്‍ ആണ്. ആഗോള തലത്തില്‍ കമ്പനിക്ക് 1.35 ബില്ല്യണ്‍ ഉപയോക്താക്കളാണ് ഉളളത്. ഫേസ്ബുക്കിന് യു എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോക്തൃ അടിത്തറ ഉളളത് ഇന്ത്യയിലാണ്.

ഇന്ത്യയില്‍ മാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ 112 മില്ല്യണ്‍....!

112 മില്ല്യണ്‍ ഉപയോക്താക്കളില്‍ 99 മില്ല്യണ്‍ ആളുകളും മാസത്തിലൊരിക്കല്‍ ഫേസ്ബുക്കില്‍ കയറുന്നത് മൊബൈല്‍ ഫോണുപയോഗിച്ചാണ്. 45 മില്ല്യണ്‍ ആളുകള്‍ എല്ലാ ദിവസവും അവരുടെ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ഫേസ്ബുക്കില്‍ കയറുന്നുണ്ട്.

Read more about:
English summary
Facebook Claims 112 Million Monthly Active Users in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot