ഒന്നും രണ്ടുമല്ല, 1.27 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഡിലിറ്റ് ചെയ്ത് ഫേസ്ബുക്ക്!

|

ഫേസ്ബുക്ക് ഡാറ്റ ചോർന്ന വിവാദത്തിൽ ഈയടുത്തിടെ നിറയെ പഴി കേട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരുപിടി കാര്യങ്ങൾ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. വ്യാജവാർത്തകളുടെ പ്രചാരണം തടയുക, വ്യാജ അക്കൗണ്ടുകൾ ഒഴിവാക്കുക, കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉപഭോക്താക്കൾക്ക് നൽകുക എന്നുതുടങ്ങി ഫേസ്ബുക്ക് പല മേഖലകളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ.

ഒന്നും രണ്ടുമല്ല, 1.27 ബില്യൺ വ്യാജ അക്കൗണ്ടുകൾ ഡിലിറ്റ് ചെയ്ത് ഫേസ്ബു

എന്നാൽ ഇപ്പോഴിതാ അതിലേക്ക് ഏറ്റവും പുതിയതായി ഒരു കാര്യം കൂടെ സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്ക് തങ്ങളുടെ ഡാറ്റബേസിലെ വ്യാജന്മാരെ ഒഴിവാക്കുന്ന സംഭവം ഇതിനു മുമ്പും നടന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ അല്പം അധികം വ്യാപ്തിയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നും രണ്ടുമല്ല, 1.27 ബില്യൺ വ്യാജ അക്കൗണ്ടുകൾ ആണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും അതിശയകരവും ഒപ്പം സ്വീകാര്യവുമായ കാര്യമാണ്.

അമേരിക്കൻ സെനറ്റ് കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ കാര്യങ്ങളിൽ ഫേസ്ബുക്ക് ഡയറക്ടർ ആയ ഷെറിൽ സാൻഡ്ബർഗ്ഗ് പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ ആറുമാസത്തെ കാലയളവിനുള്ളിൽ ഫേസ്ബുക്ക് 1.27 ബില്യൺ വ്യാജ പ്രൊഫൈലുകളെ ഡിലീറ്റ് ചെയ്തുകഴിഞ്ഞു എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ നമ്മളിൽ പലരും ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എല്ലാം തന്നെ എങ്ങനെയാണ് പോയിക്കിട്ടിയത് എന്നത്.

ഫേസ്ബുക്ക് ഇന്നോളം ചെയ്തിരുന്ന സ്ഥിരം വഴികളിലൂടെയായിരുന്നില്ല ഇത്തവണത്തെ ശ്രമങ്ങൾ. സ്ഥിരമായി വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുവാനും ഒഴിവാക്കുവാനും ശ്രമിച്ചിരുന്ന മാർഗ്ഗങ്ങൾ മാറ്റിനിർത്തി അല്പമധികം കൂടുതൽ അൽഗോരിതങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഇത്തവണത്തെ ശ്രമം. അതിനാൽ തന്നെ ആറുമാസങ്ങൾ കൊണ്ട് ഇത്രയധികം വ്യാജപ്രൊഫൈലുകളെ കമ്പനിക്ക് പൂട്ടിക്കുവാൻ കഴിഞ്ഞു.

ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം വ്യാജന്മാർ എന്നുപറയുമ്പോൾ വലിയ രീതിയിൽ വ്യാജമായ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ആളുകളെ മാത്രമല്ല ഫേസ്ബുക്ക് കടിഞ്ഞാണിട്ടിരിക്കുന്നത്. പകരം ചെറുതും വലുതുമായി എല്ലാ രീതിയിലും ഒന്നിൽ കൂടുതൽ രണ്ടോ മൂന്നോ വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരെയെല്ലാം വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് ഫേസ്ബുക്ക് ഒഴിവാക്കിയിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
Facebook Deleted 1.27 Billion Fake Accounts

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X